കഴിഞ്ഞ ദിവസം അമ്മ വീട്ടില്‍ നിന്നും വിളിച്ചു. എന്നും പറയുന്ന പതിവു സംഭാഷണത്തിന് ശേഷം അമ്മ പറഞ്ഞു. "തെക്കേടത്തെ ഉണ്ണിക്കു വിവാഹ മോചനം കിട്ടി. വലിയ പുകിലൊന്നും ഇല്ലാതെ കാര്യങ്ങള്‍ തീര്നു . ഉണ്ണി ഇന്നലെ വന്നിരുന്നു. വലിയ സങ്കടം ഉണ്ട് അവന്. എന്നാ പറയാനാ അതിന്റെ യോഗം. ഒന്നലോചിക്കുമ്പോ ഒരു സമാധാനം ഉണ്ട് ആ കുട്ടിടെ കൂടെ ജീവിക്കുന്നതിലും ഭേദം ആണല്ലോ?" .
ഞാന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ആ ദിവസം മുഴുവന്‍ ഉണ്ണി ഏട്ടനെ കുറിച്ചാലോചിച്ചു .
ഏട്ടന്റെ ഉറ്റ സുഹൃത്താണ് .ചെറുപ്പം മുതലേ ഉള്ള പരിചയം. അതുകൊണ്ട് എന്റെ ഏട്ടന്റെ സ്ഥാനത്ത് തന്നെയാണ് ഞാന്‍ ഉണ്ണി ഏട്ടനെ കാണുന്നത് .രണ്ടു സഹോദരിമാരുണ്ട് . സന്തുഷ്ടമായ കുടുംബം . ബി എസ് ഉം എം എസ് ഉം . റാങ്കില്‍ പാസ് ആയി ഇരുപത്തി ആറാം വയസില്‍ കേന്ദ്ര ഗോവെര്‍മെന്റ്റ് ജോലിയും കിട്ടി . എല്ലാവരും മക്കള്‍ക്ക് മാതൃക ആയി ചൂണ്ടി കാട്ടുന്നത് ഉണ്ണി ഏട്ടനെ ആണ്. എന്തൊക്കെ ഉണ്ടെന്‍കിലും ഒരു അഹന്കാരവും ഇല്ല . യാതൊരു വിധ ദുശീലങ്ങളും ഇല്ല . വീട്ടില്‍ വന്നാല്‍ അവിടുത്തെ അങ്കിളിന്‍റെ കൂടെ പറമ്പില്‍ പണിയാന്‍ ഇറങ്ങും. അമ്മായിടെ കൂടെ അടുക്കളയില്‍ സഹായിക്കും .എന്ന് വേണ്ട പെങ്ങന്മാര്‍ക്കു പോലും മാതൃകാ.
ഉണ്ണി ഏട്ടന്റെ പെങ്ങന്മാരുടെ കല്യാണത്തിന് ശേഷം ആണ് ഏട്ടന് പെണ്ണിനെ ആലോചിച്ചത്. ഏട്ടനെ കാണാന്‍ നല്ല പെഴ്സനാലിട്ടി ഉണ്ട് .അത് കൊണ്ടു തന്നെ ആര്‍ക്കും ഇഷ്ടപെടും എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം പണ്ടു കളിയാക്കുമായിരുന്നു . ഏട്ടന് വലിയ ഡിമാന്ഡ്സ് ഒന്നും ഇല്ലാ.
അങ്ങനെ മാട്രിമൊനിയലുകളില്‍് പരസ്യം ചെയ്തു . ഒരുപാടു കാള്‍സ് വന്നു. ഏട്ടന്‍ കുറെ പൊയ് കണ്ടു. അതിനിടയില്‍ ഏട്ടന്റെ ജോലിസ്ഥലത്ത്തിനു അടുത്ത് വര്‍ക്ക് ചെയ്യുന്ന ഒരു IT കാരിയും ആയി ഏട്ടന്റെ കല്യാണം ഫിക്സ് ചെയ്തു .കല്യാണത്തിനും എന്ഗെജുമെന്ടിനുമ് ഇടയില്‍ മൂന്നു മാസ സമയവും ഉണ്ടായിരുന്നു. രണ്ടു പേരും ഫോണില്‍ ദിവസവും വിളിക്കും .അതികം പരിചയം ഇല്ലെങ്കിലും സംസാരിച്ചു അവര്‍ നല്ല കൂട്ടായി .
കല്യാണത്തിനു രണ്ടു ദിവസം മാത്രം ബാക്കി ഉള്ളപ്പോള്‍ ഏട്ടനോട് ഏതോ ഒരുത്തന്‍ വിളിച്ചു ഏട്ടന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ഫ്രണ്ട് ആണ്. വിവാഹത്തിനു ശേഷം അവരുടെ റിലേഷന്‍ തുടരാന്‍ പറ്റുമോ എന്ന് ചോദിച്ചു? ഏട്ടന്‍ ആകെ ഞെട്ടി ആ പെണ്‍കുട്ടിയെ വിളിച്ചു . അവള്‍ പറഞ്ഞു ആരോ പറ്റിക്കാന്‍ വിളിച്ചതാണ് . അവള്ക്ക് അങ്ങനെ ഒന്നും ഇല്ലാ. അങ്ങനെ ആരെയും അറിയുക കൂടി ഇല്ലാ . ഈ കല്യാണം നടന്നില്ലേല്‍ അവള്‍ ആത്മഹത്യ ചെയ്യും . അങ്ങനെ എല്ലാം അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന് വിഷമമായി .ഏട്ടന്‍ അത് ഒക്കെ മറന്നു അവളെ കല്യാണവും കഴിച്ചു.
പക്ഷെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നതോടെ പെണ്‍കുട്ടിയുടെ വിധം മാറി. ഫോണ്‍ വിളിച്ചത് അവളുടെ കാമുകന്‍ ആണെന്നും കെട്ടാന്‍ പോകുന്ന ചെറുക്കനു അവനെ പരിചയപെടുത്താന്‍ വേണ്ടി ആണ് അന്ന് അവള്‍ അവന് ഏട്ടന്റെ നമ്പര്‍ കൊടുത്തു അവനെ കൊണ്ടു വിളിപ്പിച്ചതെനും അവള്‍ ഏട്ടനോട് പറഞ്ഞു.
ഏട്ടന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അവളുടെ വെളിപ്പെടുത്തലുകള്‍ . പക്ഷെ വീട്ടില്‍ ആരോടും ഇതൊന്നും അറിയിക്കാന്‍ ഏട്ടന് താത്പര്യം ഇല്ലായിരുന്നു. അവള്‍ ആ പഴയ ബന്ധം മറന്നു ജീവിക്കാന്‍ തയ്യാര്‍ ആയാല്‍ ഒരു പക്ഷെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം ഭാര്യയെ മറ്റൊരു കണ്ണുകൊണ്ട് നോക്കിയാലോ എന്ന ചിന്തയും പിന്നെ സ്വന്തം ഭാര്യയെ ആരുടെ മുന്‍പിലും ചെറുതാക്കരുത് എന്ന വലിയ മനസും കാരണം ഏട്ടന്‍ ആ കുട്ടിയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി.
പക്ഷെ ദിവസങ്ങള്‍ കഴിയും തോറും ഏട്ടനെ അവള്‍ വെറുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി . ഏട്ടന് വീട്ടിലും നാട്ടിലും കൂട്ടുകാര്‍ക്കും ഒക്കെ ഇടയില്‍ ഉള്ള ഇമേജ് , ഏട്ടന്‍ ജീവിതത്തിനു കൊടുക്കുന്ന മൂല്യം എല്ലാം മനസിലാക്കി , അതോരോന്നായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആയി അടുത്തത്. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടും അവള്‍ ചെയ്തതൊന്നും വീട്ടില്‍ പറയുന്നില്ല , ഈ രീതിയില്‍ പോയാല്‍ അവളുടെ പ്ലാന്‍സ് എല്ലാം പൊളിയും എന്ന് കണ്ടു ഏട്ടനെ പറ്റി അങ്കിളിനോടും അമ്മായിയോടും നാതൂന്മാരോടും എല്ലാം കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി.
ഇതു അവസരം ആയി കണ്ടു ആ പെണ്‍കുട്ടിയുടെ പെരെന്റ്സും പെണ്‍കുട്ടിയും കൂടി നാട്ടുകാരെയും വീട്ടുകാരെയും വിളിച്ചു കൂട്ടി ഏട്ടന്‍ അവളെ നോക്കുന്നില്ല അവളുടെ കാര്യങ്ങള്‍ ഒന്നും നടത്തുന്നില്ല.എന്ന് വേണ്ട എല്ലാ കുറ്റങ്ങളും ചുമത്തി .
അവസാനം ഏട്ടനെ എല്ലാരും കുറ്റവാളിയെ പോലെ നോക്കി . അങ്കിളും അമ്മായിയും പെങ്ങന്മാരും എല്ലാം ഏട്ടനെ കുറ്റപെടുത്തി. എല്ലാം കൈ വിട്ടു പൊയ് എന്ന് കണ്ട നിമിഷം ഏട്ടന്‍ എല്ലാവരോടും നടന്നത് പറഞ്ഞു .
പക്ഷെ അപ്പോള്‍ എല്ലാവരും ഏട്ടനെ വീണ്ടും കുറ്റപെടുത്താന്‍ തുടങ്ങി . കല്യാണത്തിനു മുന്പ് ഏട്ടന്‍ അവള്ക്ക് കാമുകന്‍ ഉണ്ടെന്നു അറിഞ്ഞിട്ടു ഒളിപ്പിച്ചു വെച്ചു. കല്യാണം കഴിഞ്ഞു അവള്‍ അത് സമ്മതിച്ചിട്ടും എത്രയും ഒക്കെ കാട്ടി കൂട്ടിയിട്ടും ഏട്ടന്‍ ആരെയും അറിയിച്ചില്ല . അങ്ങനെ ഓരോന്നും ആയി. കുറ്റാരോപനങ്ങള്‍ക്ക് നടുവില്‍ ഏട്ടന്‍ ഒറ്റപെട്ടു.
മോളുടെ കഥ നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവളെ വീട്ടില്‍ നിന്നും അവളുടെ വീട്ടുകാര്‍ കൊണ്ടു പൊയ്. നാട്ടുകാരോടും കണ്ടവരോടും ഒക്കെ അവര്‍ പറഞ്ഞതു ചെക്കന് സംശയ രോഗം ആണ് . ഇടയ്ക്ക് ആക്രമണ വാസന തുടങ്ങിയപ്പോള്‍ മോളെ കൊലക്ക് കൊടുക്കാതിരിക്കാന്‍ തിരിച്ചു കൊണ്ടു വന്നതാ. പ്രശനം തീര്നല്ലോ ? "കുറ്റക്കാരന്‍" ഒന്നു അറിയാതെ അവളെ കെട്ടിയ ഏട്ടന്‍.
ഏറ്റവും വലിയ സത്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മോളുടെ ബന്ധം നേരത്തെ അറിയാം എന്നുള്ളതാണ്. അന്യ ജാതിക്കാരനും അന്യ സംസ്ഥാനക്കാരനും ആയ ഒരുത്തനെ മോള് കല്യാണം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന ഭീഷണി ആണ് അവളുടെ മാതാ പിതാക്കള്‍ മുഴക്കിയത് .
പിന്നെ കൂടെ ഒരു സോല്യുഷനും ഒരു കല്യാണം നടന്നു ആ ബന്ധം വേര്‍പെടുത്തിയാല്‍ നിനക്കു ഇഷ്ടമുല്ലവന്റെ കൂടെ ജീവിച്ചോ. നാട്ടുകാരും ബന്ധുക്കളും ഒന്നും പറയില്ല കാരണം രണ്ടാം കെട്ടുകാരിക്ക് നാട്ടില്‍ നിന്നും ജാതിയില്‍ നിന്നും നല്ല ബന്ധം വന്നില്ല. അത് കൊണ്ടു കെട്ടിയതാണെന്ന് പറയാം .
"സൊ സിമ്പിള്‍ ".
... "ആരാണ് ഇവിടെ തെറ്റ് ചെയ്യുന്നത്? "
"എന്തിനാണ് അറിഞ്ഞു കൊണ്ടു ഒരു പാവത്തിനെ ബാലിയടാക്കുന്നത്? "
അവരുടെ മോളെ സ്വീകരിക്കാന്‍ അവളുടെ പഴയ കാമുകന്‍ ഉണ്ട് . പക്ഷെ ഇനി ഈ മനുഷ്യന് എങ്ങനെ ഒരു നല്ല ബന്ധം വരും?
സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി എ -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111
ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രങ്ങളില്‍ ഇട്ടാല്‍ മിനിമം ഒരു പത്തിരുനൂറു കാള്‍ എങ്കിലും നമുക്കു പ്രതീഷിക്കാം.
പക്ഷെ
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ മോചനം നേടിയ സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി എ -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111
.
ഈ പ്രോപോസലിനു എത്ര മറുപടി വരും.
ആദ്യ വിവാഹത്തിനു വേണ്ടി നമ്മുടെ മോള്ക്കോ സഹോദരിക്കോ അല്ല നമുക്കു വേണ്ടി തന്നെ ഈ ആലോചന ഒന്നു നോക്കാം എന്ന് നമ്മളില്‍ ആരെങ്കിലും വിചാരിക്കുമോ?
ആരുടെ തെറ്റ് കാരണം ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?
മാതാപിതാക്കന്മാര്‍ക്ക് അല്ലെ ഇതിന്റെ ഭൂരി ഭാഗം ഉത്തരവാദിത്തവും . മക്കള്‍ കൈ വിട്ടു പോയതിനു ശേഷം ആത്മെത്ത്യ ഭീഷണിയും സമൂഹത്തിലെ സ്ഥാന നഷ്ടവും പിന്നെ പ്രസ്ടീജിന്റെ പ്രോബ്ലാവും ഇമേജിന്റെ പ്രോബ്ലെമ്സും എല്ലാം കൂടി കൂട്ടി മക്കളെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുക. അതിന് ശേഷം മകളുടെ ജീവിതത്തില്‍ സംഭാവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിത്തം ഒന്നും അറിയാതെ മോളെ കെട്ടിയ ചെക്കനെ ഏല്‍പ്പിക്കുക.
കൊള്ളാം . "അച്ഛന്‍ അമ്മമാരെ നിങ്ങള്ക്ക് അഭിനന്ദനം" .
വിവാഹത്തിനു ശേഷം ഉണ്ടാകുന്ന 100 കേസുകളില്‍ 95 ഇലും സ്ത്രീകളുടെ കണ്ണീരിന്റെ കഥ ഉണ്ട്. അത് കൊണ്ടു തന്നെ ന്യായം അവരുടെ ഭാഗത്താണ് . അവര്ക്കു സമൂഹത്തില്‍ സംരക്ഷണം വേണം . സമ്മതിക്കുന്നു. പക്ഷെ ഈ കാരണത്താല്‍ തന്നെ ഒരു 5% ബാക്കി കേസുകളില്‍ വിധി നിരപരാധി ആയ പുരുഷന്മാര്‍ക്ക് എതിരെ വരുന്നു ?.
എന്തുകൊണ്ട്?
നൂറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മാത്രം കൊണ്ടുവന്ന ഉണ്ണി ഏട്ടന്റെ ഭാര്യ വിവാഹ മോചനം നേടി പോയപ്പോള്‍ നേടിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം .
ഒത്തു തീര്‍പ്പിന് വച്ച ഉടമ്പടി ആണ് ഇതു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിച്ചത് ഇരുപതു ലക്ഷം ആണ് . ആരെല്ലാമോ ഇടപെട്ട് ഇരുപതു ലക്ഷം പത്ത് ലക്ഷം ആക്കി . അല്ലെങ്കില്‍ ഒരു പക്ഷെ ഉണ്ണി ഏട്ടനും അങ്കിളും അമ്മായിയും അഴി എണ്ണുന്നത് കാണേണ്ടി വന്നേനെ.
കാരണം കാശു പറഞ്ഞതു കൊടുതില്ലെന്കില്‍ ഭര്‍തൃ ഗ്രഹത്തിലെ പീഢനത്തിനു പെണ്‍കുട്ടിയും വീട്ടുകാരും കേസ് കൊടുക്കും . കേസും കൂട്ടവും ആയി പോയാല്‍ ഏട്ടന്റെ ജോലി പോകും. പിന്നെ വയസായ അച്ഛനേം അമ്മേനേം കെട്ടിച്ചു വിട്ട പെങ്ങാന്‍മാരെ വരെ കോടതി കെറ്റേണ്ടി വരും. അങ്ങനെ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന തെറ്റിന് പത്തുലക്ഷം നഷ്ട പരിഹാരം. പിന്നെ സ്വന്തം ജീവിതം ബലി .
ഇനി ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കന്മാര്‍ക്ക് എളുപ്പം ആയി കാമുകന്‍ വന്നില്ലെന്കിലും മറ്റൊരു വിവാഹലോച്ചനക്ക് പത്ത് ലക്ഷവും നൂറുപവനും കൊടുക്കാം. ആ വിവാഹവും വിജയിചില്ലെന്കില്‍ അവിടെ നിന്നും നഷ്ട പരിഹാരം വാങ്ങാം.
നല്ല ബിസ്സിനസ്സ്
നിങ്ങളുടെ പ്രതികരണം എഴുതാന്‍ മറക്കരുത്.