Thursday, April 16, 2009

ആരാണ് തെറ്റ് ചെയ്തത് - ആരാണ് തെറ്റ് ചെയ്യിക്കുന്നത്

കഴിഞ്ഞ ദിവസം അമ്മ വീട്ടില്‍ നിന്നും വിളിച്ചു. എന്നും പറയുന്ന പതിവു സംഭാഷണത്തിന് ശേഷം അമ്മ പറഞ്ഞു. "തെക്കേടത്തെ ഉണ്ണിക്കു വിവാഹ മോചനം കിട്ടി. വലിയ പുകിലൊന്നും ഇല്ലാതെ കാര്യങ്ങള്‍ തീര്നു . ഉണ്ണി ഇന്നലെ വന്നിരുന്നു. വലിയ സങ്കടം ഉണ്ട് അവന്. എന്നാ പറയാനാ അതിന്റെ യോഗം. ഒന്നലോചിക്കുമ്പോ ഒരു സമാധാനം ഉണ്ട് ആ കുട്ടിടെ കൂടെ ജീവിക്കുന്നതിലും ഭേദം ആണല്ലോ?" .

ഞാന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ആ ദിവസം മുഴുവന്‍ ഉണ്ണി ഏട്ടനെ കുറിച്ചാലോചിച്ചു .


ഏട്ടന്റെ ഉറ്റ സുഹൃത്താണ് .ചെറുപ്പം മുതലേ ഉള്ള പരിചയം. അതുകൊണ്ട് എന്റെ ഏട്ടന്റെ സ്ഥാനത്ത് തന്നെയാണ് ഞാന്‍ ഉണ്ണി ഏട്ടനെ കാണുന്നത് .രണ്ടു സഹോദരിമാരുണ്ട് . സന്തുഷ്ടമായ കുടുംബം . ബി എസ് ഉം എം എസ് ഉം . റാങ്കില്‍ പാസ് ആയി ഇരുപത്തി ആറാം വയസില്‍ കേന്ദ്ര ഗോവെര്‍മെന്റ്റ് ജോലിയും കിട്ടി . എല്ലാവരും മക്കള്‍ക്ക്‌ മാതൃക ആയി ചൂണ്ടി കാട്ടുന്നത് ഉണ്ണി ഏട്ടനെ ആണ്. എന്തൊക്കെ ഉണ്ടെന്‍കിലും ഒരു അഹന്കാരവും ഇല്ല . യാതൊരു വിധ ദുശീലങ്ങളും ഇല്ല . വീട്ടില്‍ വന്നാല്‍ അവിടുത്തെ അങ്കിളിന്‍റെ കൂടെ പറമ്പില്‍ പണിയാന്‍ ഇറങ്ങും. അമ്മായിടെ കൂടെ അടുക്കളയില്‍ സഹായിക്കും .എന്ന് വേണ്ട പെങ്ങന്മാര്‍ക്കു പോലും മാതൃകാ.


ഉണ്ണി ഏട്ടന്റെ പെങ്ങന്മാരുടെ കല്യാണത്തിന് ശേഷം ആണ് ഏട്ടന് പെണ്ണിനെ ആലോചിച്ചത്. ഏട്ടനെ കാണാന്‍ നല്ല പെഴ്സനാലിട്ടി ഉണ്ട് .അത് കൊണ്ടു തന്നെ ആര്‍ക്കും ഇഷ്ടപെടും എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം പണ്ടു കളിയാക്കുമായിരുന്നു . ഏട്ടന് വലിയ ഡിമാന്ഡ്സ് ഒന്നും ഇല്ലാ.

അങ്ങനെ മാട്രിമൊനിയലുകളില്‍് പരസ്യം ചെയ്തു . ഒരുപാടു കാള്‍സ് വന്നു. ഏട്ടന്‍ കുറെ പൊയ് കണ്ടു. അതിനിടയില്‍ ഏട്ടന്റെ ജോലിസ്ഥലത്ത്തിനു അടുത്ത് വര്‍ക്ക് ചെയ്യുന്ന ഒരു IT കാരിയും ആയി ഏട്ടന്റെ കല്യാണം ഫിക്സ് ചെയ്തു .കല്യാണത്തിനും എന്ഗെജുമെന്ടിനുമ് ഇടയില്‍ മൂന്നു മാസ സമയവും ഉണ്ടായിരുന്നു. രണ്ടു പേരും ഫോണില്‍ ദിവസവും വിളിക്കും .അതികം പരിചയം ഇല്ലെങ്കിലും സംസാരിച്ചു അവര്‍ നല്ല കൂട്ടായി .


കല്യാണത്തിനു രണ്ടു ദിവസം മാത്രം ബാക്കി ഉള്ളപ്പോള്‍ ഏട്ടനോട് ഏതോ ഒരുത്തന്‍ വിളിച്ചു ഏട്ടന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ഫ്രണ്ട് ആണ്. വിവാഹത്തിനു ശേഷം അവരുടെ റിലേഷന്‍ തുടരാന്‍ പറ്റുമോ എന്ന് ചോദിച്ചു? ഏട്ടന്‍ ആകെ ഞെട്ടി ആ പെണ്‍കുട്ടിയെ വിളിച്ചു . അവള്‍ പറഞ്ഞു ആരോ പറ്റിക്കാന്‍ വിളിച്ചതാണ് . അവള്ക്ക് അങ്ങനെ ഒന്നും ഇല്ലാ. അങ്ങനെ ആരെയും അറിയുക കൂടി ഇല്ലാ . ഈ കല്യാണം നടന്നില്ലേല്‍ അവള്‍ ആത്മഹത്യ ചെയ്യും . അങ്ങനെ എല്ലാം അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന് വിഷമമായി .ഏട്ടന്‍ അത് ഒക്കെ മറന്നു അവളെ കല്യാണവും കഴിച്ചു.


പക്ഷെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നതോടെ പെണ്‍കുട്ടിയുടെ വിധം മാറി. ഫോണ്‍ വിളിച്ചത് അവളുടെ കാമുകന്‍ ആണെന്നും കെട്ടാന്‍ പോകുന്ന ചെറുക്കനു അവനെ പരിചയപെടുത്താന്‍ വേണ്ടി ആണ് അന്ന് അവള്‍ അവന് ഏട്ടന്റെ നമ്പര്‍ കൊടുത്തു അവനെ കൊണ്ടു വിളിപ്പിച്ചതെനും അവള്‍ ഏട്ടനോട് പറഞ്ഞു.


ഏട്ടന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അവളുടെ വെളിപ്പെടുത്തലുകള്‍ . പക്ഷെ വീട്ടില്‍ ആരോടും ഇതൊന്നും അറിയിക്കാന്‍ ഏട്ടന് താത്പര്യം ഇല്ലായിരുന്നു. അവള്‍ ആ പഴയ ബന്ധം മറന്നു ജീവിക്കാന്‍ തയ്യാര്‍ ആയാല്‍ ഒരു പക്ഷെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം ഭാര്യയെ മറ്റൊരു കണ്ണുകൊണ്ട് നോക്കിയാലോ എന്ന ചിന്തയും പിന്നെ സ്വന്തം ഭാര്യയെ ആരുടെ മുന്‍പിലും ചെറുതാക്കരുത് എന്ന വലിയ മനസും കാരണം ഏട്ടന്‍ ആ കുട്ടിയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി.


പക്ഷെ ദിവസങ്ങള്‍ കഴിയും തോറും ഏട്ടനെ അവള്‍ വെറുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി . ഏട്ടന് വീട്ടിലും നാട്ടിലും കൂട്ടുകാര്‍ക്കും ഒക്കെ ഇടയില്‍ ഉള്ള ഇമേജ് , ഏട്ടന്‍ ജീവിതത്തിനു കൊടുക്കുന്ന മൂല്യം എല്ലാം മനസിലാക്കി , അതോരോന്നായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആയി അടുത്തത്. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടും അവള്‍ ചെയ്തതൊന്നും വീട്ടില്‍ പറയുന്നില്ല , ഈ രീതിയില്‍ പോയാല്‍ അവളുടെ പ്ലാന്‍സ് എല്ലാം പൊളിയും എന്ന് കണ്ടു ഏട്ടനെ പറ്റി അങ്കിളിനോടും അമ്മായിയോടും നാതൂന്മാരോടും എല്ലാം കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി.


ഇതു അവസരം ആയി കണ്ടു ആ പെണ്‍കുട്ടിയുടെ പെരെന്റ്സും പെണ്‍കുട്ടിയും കൂടി നാട്ടുകാരെയും വീട്ടുകാരെയും വിളിച്ചു കൂട്ടി ഏട്ടന്‍ അവളെ നോക്കുന്നില്ല അവളുടെ കാര്യങ്ങള്‍ ഒന്നും നടത്തുന്നില്ല.എന്ന് വേണ്ട എല്ലാ കുറ്റങ്ങളും ചുമത്തി .

അവസാനം ഏട്ടനെ എല്ലാരും കുറ്റവാളിയെ പോലെ നോക്കി . അങ്കിളും അമ്മായിയും പെങ്ങന്മാരും എല്ലാം ഏട്ടനെ കുറ്റപെടുത്തി. എല്ലാം കൈ വിട്ടു പൊയ് എന്ന് കണ്ട നിമിഷം ഏട്ടന്‍ എല്ലാവരോടും നടന്നത് പറഞ്ഞു .


പക്ഷെ അപ്പോള്‍ എല്ലാവരും ഏട്ടനെ വീണ്ടും കുറ്റപെടുത്താന്‍ തുടങ്ങി . കല്യാണത്തിനു മുന്പ് ഏട്ടന്‍ അവള്ക്ക് കാമുകന്‍ ഉണ്ടെന്നു അറിഞ്ഞിട്ടു ഒളിപ്പിച്ചു വെച്ചു. കല്യാണം കഴിഞ്ഞു അവള്‍ അത് സമ്മതിച്ചിട്ടും എത്രയും ഒക്കെ കാട്ടി കൂട്ടിയിട്ടും ഏട്ടന്‍ ആരെയും അറിയിച്ചില്ല . അങ്ങനെ ഓരോന്നും ആയി. കുറ്റാരോപനങ്ങള്‍ക്ക് നടുവില്‍ ഏട്ടന്‍ ഒറ്റപെട്ടു.


മോളുടെ കഥ നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവളെ വീട്ടില്‍ നിന്നും അവളുടെ വീട്ടുകാര്‍ കൊണ്ടു പൊയ്. നാട്ടുകാരോടും കണ്ടവരോടും ഒക്കെ അവര്‍ പറഞ്ഞതു ചെക്കന് സംശയ രോഗം ആണ് . ഇടയ്ക്ക് ആക്രമണ വാസന തുടങ്ങിയപ്പോള്‍ മോളെ കൊലക്ക് കൊടുക്കാതിരിക്കാന്‍ തിരിച്ചു കൊണ്ടു വന്നതാ‌. പ്രശനം തീര്നല്ലോ ? "കുറ്റക്കാരന്‍" ഒന്നു അറിയാതെ അവളെ കെട്ടിയ ഏട്ടന്‍.


ഏറ്റവും വലിയ സത്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മോളുടെ ബന്ധം നേരത്തെ അറിയാം എന്നുള്ളതാണ്. അന്യ ജാതിക്കാരനും അന്യ സംസ്ഥാനക്കാരനും ആയ ഒരുത്തനെ മോള് കല്യാണം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന ഭീഷണി ആണ് അവളുടെ മാതാ പിതാക്കള്‍ മുഴക്കിയത് .

പിന്നെ കൂടെ ഒരു സോല്യുഷനും ഒരു കല്യാണം നടന്നു ആ ബന്ധം വേര്‍പെടുത്തിയാല്‍ നിനക്കു ഇഷ്ടമുല്ലവന്റെ കൂടെ ജീവിച്ചോ. നാട്ടുകാരും ബന്ധുക്കളും ഒന്നും പറയില്ല കാരണം രണ്ടാം കെട്ടുകാരിക്ക് നാട്ടില്‍ നിന്നും ജാതിയില്‍ നിന്നും നല്ല ബന്ധം വന്നില്ല. അത് കൊണ്ടു കെട്ടിയതാണെന്ന് പറയാം .

"സൊ സിമ്പിള്‍ ".


... "ആരാണ് ഇവിടെ തെറ്റ് ചെയ്യുന്നത്? "

"എന്തിനാണ് അറിഞ്ഞു കൊണ്ടു ഒരു പാവത്തിനെ ബാലിയടാക്കുന്നത്? "

അവരുടെ മോളെ സ്വീകരിക്കാന്‍ അവളുടെ പഴയ കാമുകന്‍ ഉണ്ട് . പക്ഷെ ഇനി ഈ മനുഷ്യന് എങ്ങനെ ഒരു നല്ല ബന്ധം വരും?സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111

ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രങ്ങളില്‍ ഇട്ടാല്‍ മിനിമം ഒരു പത്തിരുനൂറു കാള്‍ എങ്കിലും നമുക്കു പ്രതീഷിക്കാം.


പക്ഷെ
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ മോചനം നേടിയ സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111
.
ഈ പ്രോപോസലിനു എത്ര മറുപടി വരും.

ആദ്യ വിവാഹത്തിനു വേണ്ടി നമ്മുടെ മോള്ക്കോ സഹോദരിക്കോ അല്ല നമുക്കു വേണ്ടി തന്നെ ഈ ആലോചന ഒന്നു നോക്കാം എന്ന് നമ്മളില്‍ ആരെങ്കിലും വിചാരിക്കുമോ?

ആരുടെ തെറ്റ് കാരണം ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?
മാതാപിതാക്കന്മാര്‍ക്ക് അല്ലെ ഇതിന്റെ ഭൂരി ഭാഗം ഉത്തരവാദിത്തവും . മക്കള്‍ കൈ വിട്ടു പോയതിനു ശേഷം ആത്മെത്ത്യ ഭീഷണിയും സമൂഹത്തിലെ സ്ഥാന നഷ്ടവും പിന്നെ പ്രസ്ടീജിന്റെ പ്രോബ്ലാവും ഇമേജിന്റെ പ്രോബ്ലെമ്സും എല്ലാം കൂടി കൂട്ടി മക്കളെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുക. അതിന് ശേഷം മകളുടെ ജീവിതത്തില്‍ സംഭാവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിത്തം ഒന്നും അറിയാതെ മോളെ കെട്ടിയ ചെക്കനെ ഏല്‍പ്പിക്കുക.
കൊള്ളാം . "അച്ഛന്‍ അമ്മമാരെ നിങ്ങള്ക്ക് അഭിനന്ദനം" .


വിവാഹത്തിനു ശേഷം ഉണ്ടാകുന്ന 100 കേസുകളില്‍ 95 ഇലും സ്ത്രീകളുടെ കണ്ണീരിന്റെ കഥ ഉണ്ട്. അത് കൊണ്ടു തന്നെ ന്യായം അവരുടെ ഭാഗത്താണ് . അവര്ക്കു സമൂഹത്തില്‍ സംരക്ഷണം വേണം . സമ്മതിക്കുന്നു. പക്ഷെ ഈ കാരണത്താല്‍ തന്നെ ഒരു 5% ബാക്കി കേസുകളില്‍ വിധി നിരപരാധി ആയ പുരുഷന്മാര്‍ക്ക് എതിരെ വരുന്നു ?.
എന്തുകൊണ്ട്?

നൂറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മാത്രം കൊണ്ടുവന്ന ഉണ്ണി ഏട്ടന്റെ ഭാര്യ വിവാഹ മോചനം നേടി പോയപ്പോള്‍ നേടിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം .

ഒത്തു തീര്‍പ്പിന് വച്ച ഉടമ്പടി ആണ് ഇതു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിച്ചത് ഇരുപതു ലക്ഷം ആണ് . ആരെല്ലാമോ ഇടപെട്ട് ഇരുപതു ലക്ഷം പത്ത് ലക്ഷം ആക്കി . അല്ലെങ്കില്‍ ഒരു പക്ഷെ ഉണ്ണി ഏട്ടനും അങ്കിളും അമ്മായിയും അഴി എണ്ണുന്നത് കാണേണ്ടി വന്നേനെ.

കാരണം കാശു പറഞ്ഞതു കൊടുതില്ലെന്കില്‍ ഭര്‍തൃ ഗ്രഹത്തിലെ പീഢനത്തിനു പെണ്‍കുട്ടിയും വീട്ടുകാരും കേസ് കൊടുക്കും . കേസും കൂട്ടവും ആയി പോയാല്‍ ഏട്ടന്റെ ജോലി പോകും. പിന്നെ വയസായ അച്ഛനേം അമ്മേനേം കെട്ടിച്ചു വിട്ട പെങ്ങാന്‍മാരെ വരെ കോടതി കെറ്റേണ്ടി വരും. അങ്ങനെ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന തെറ്റിന് പത്തുലക്ഷം നഷ്ട പരിഹാരം. പിന്നെ സ്വന്തം ജീവിതം ബലി .


ഇനി ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കന്മാര്‍ക്ക് എളുപ്പം ആയി കാമുകന്‍ വന്നില്ലെന്കിലും മറ്റൊരു വിവാഹലോച്ചനക്ക് പത്ത് ലക്ഷവും നൂറുപവനും കൊടുക്കാം. ആ വിവാഹവും വിജയിചില്ലെന്കില്‍ അവിടെ നിന്നും നഷ്ട പരിഹാരം വാങ്ങാം.

നല്ല ബിസ്സിനസ്സ്


നിങ്ങളുടെ പ്രതികരണം എഴുതാന്‍ മറക്കരുത്.

14 comments:

 1. ഇത് നല്ല ബിസിനസ് തന്നെ..

  ഇതിനിടയില്‍ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവിതവും...
  കഷ്ടം തന്നെ..

  ReplyDelete
 2. A real sad incident.But there are many victim's of boy's and their parents misbehaviour too.

  ReplyDelete
 3. ഇനി ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കന്മാര്‍ക്ക് എളുപ്പം ആയി കാമുകന്‍ വന്നില്ലെന്കിലും മറ്റൊരു വിവാഹലോച്ചനക്ക് പത്ത് ലക്ഷവും നൂറുപവനും കൊടുക്കാം. ആ വിവാഹവും വിജയിചില്ലെന്കില്‍ അവിടെ നിന്നും നഷ്ട പരിഹാരം വാങ്ങാം.

  ചില ചോദ്യങ്ങള്‍ ഇത് സമൂഹത്തോടു ചോദിക്കുന്നു
  വളരെ മനോഹരമായിരിക്കുന്നു

  ReplyDelete
 4. സത്യം പറഞ്ഞാല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എന്താ പറയേണ്ടത് എന്നറിയില്ല. ഇനി എന്തൊക്കെ പറഞ്ഞിട്ടും കാര്യവുമില്ല. പാവം ഉണ്ണി!

  കല്യാണത്തിനു മുന്‍‌പേ സത്യം അറിഞ്ഞ സ്ഥിതിയ്ക്ക് അത് എല്ലാവരോടും പറയാമായിരുന്നില്ലേ എന്ന് ചോദിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. അവള്‍ തന്നെ അങ്ങനെ ഒന്നുമില്ലെന്ന് തുറന്നു സമ്മതിച്ച സ്ഥിതിയ്ക്ക് ആ പാവം വേറെന്തു ചെയ്യാന്‍? അതല്ലെങ്കില്‍ സാധാരണ സംശയരോഗികളെ പോലെ ആ ഫോണ്‍ കോളിനു പുറകേ പോകണമായിരുന്നു.

  കുറ്റം പറയാനും സഹതപിയ്ക്കാനും ഏറെപ്പേരു കാണും. അതല്ലാതെ ഉണ്ണിയ്ക്ക് നല്ലൊരു ബന്ധം കണ്ടു പിടിയ്ക്കാന്‍ ശ്രമിയ്ക്കൂ, എല്ലാവരും കൂടി. (വായിച്ചു മനസ്സിലാക്കിയിടത്തോളം നല്ലൊരു ബന്ധം കിട്ടാന്‍ അത്ര ബുദ്ധിമുട്ടുണ്ടാകാനിടയില്ല; പ്രത്യേകിച്ചും ആള്‍ ഒരുപാട് കണ്ടീഷന്‍സ് ഉള്ള വ്യക്തിയല്ലല്ലോ)

  ഉണ്ണിയ്ക്ക് ഇനിയെങ്കിലും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു

  ReplyDelete
 5. nannayi..
  swayam thiranjedukendathaanu jeevitham..pathraparasyangalil allenkil mattaro swantham jeevitham nirnayikkunnath ethra maathram shariyaavum..

  ReplyDelete
 6. ശ്രീ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്. ഉണ്ണിക്കു നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ നോക്കുക.

  ReplyDelete
 7. ഇത് ഒരു നടന്ന സംഭവം ആണല്ലോ. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വിവാഹം എന്നത് പലരും പലതിനുമായി ആണ് ഉപയോഗിക്കുന്നത്. ഇത് പോലെ രണ്ടു കേസ് എനിക്കറിയാം. ഭാര്യ ഭര്‍ത്താവ് കുടുംബം എന്നതൊക്കെ ഓരോരുത്തരും പല നേട്ടങ്ങള്‍ക്കായി ആണല്ലോ ഉപയോഗിക്കുന്നത്. എനിക്കറിയാവുന്ന ആദ്യത്തെ കേസ് ഇത് പോലെ തന്നെ.നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നില്ല എന്ന് മാത്രം. രണ്ടാമത്തെ കേസ് ആണ് സംഭവം 7-8 വര്‍ഷം പ്രേമിച്ചു എന്നിട്ട് ഭര്‍ത്താവിന്റെ കൂടെ താമസിച്ചു തുടങ്ങിയപ്പോള്‍ കല്യാണത്തിന് സമ്മതിച്ച പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും ജാതകം നോക്കാത്തതിന്റെ വിഷമം. ഭാര്യക്ക് അവളുടെ ജീവിത സങ്കല്‍പ്പങ്ങള്‍ അവള്‍ സ്വപ്നം കണ്ടത് പോലെ നടനില്ല എന്നതിന്റെ ചൊരുക്ക്. അന്യ നാട്ടില്‍ ആളെ കൂട്ടി ഭര്‍ത്താവിനെയും കുടുംബത്തെയും പോലീസ് സ്റ്റേഷന്‍ കാണിച്ചു. ഒടുവില്‍ "കൊമ്പ്രൊമൈസ്" ആക്കാന്‍ 10 ലക്ഷം ചോദിച്ചു. ആരൊക്കെയോ ഇടപെട്ട് 5 ലക്ഷത്തില്‍ ലേലം ഉറപ്പിച്ചു. ഉറപിച്ചു കൊടുത്തവര്‍ക്ക് കിട്ടി കുറെ കമ്മീഷന്‍. കൂടെ ജീവിച്ചത് ആകെ ഒരു മാസം. മൊത്തം നഷ്ടങ്ങള്‍ തൂക്കി നോക്കുമ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല. പ്രേമിച്ചു കേട്ടിയതല്ലേ? സ്വന്തം വീട്ടുകാര്‍ പോലും തഴഞ്ഞു. അങ്ങനെ എത്ര എത്ര ജീവിതങ്ങള്‍.
  പിന്നെ മുകളില്‍ "കൂടെ നടക്കാന്‍" ചേട്ടനോട്. താങ്കളുടെ കല്യാണം കഴിഞ്ഞോ എന്നറിയില്ല. സ്വയം തിരഞ്ഞെടുക്കുന്നത് ഇപ്പോഴും നമ്മുടെ നാട്ടില്‍ അത്ര എളുപ്പമാണോ? ഒരു ഉദാഹരണം മുകളില്‍ പറഞ്ഞല്ലോ. അങ്ങനെയെന്കില്‍ പിന്നെ പത്രങ്ങളിലും സൈറ്റുകളില്‍ ഒക്കെ ഇത്ര മാത്രം പരസ്യം എന്ത് കൊണ്ട് വരുന്നു?
  പ്രേമിക്കുന്നവര്‍ക്ക് പലപ്പോഴും കൂടെ ജീവിക്കാന്‍ പോകുന്ന ആളിന്റെ നല്ല വശം മാത്രമേ അറിയാന്‍ കഴിയു. തനി നിറം പുറത്തു വരുന്നത് കല്യാണം കഴിഞ്ഞാണ്. അല്ലാതെ വിവാഹം കഴിക്കുന്നവര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കും പക്ഷെ പ്രേമിക്കുന്നവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. എല്ലാ പ്രേമ വിവാഹങ്ങളും ഇങ്ങനെ ആണെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടില്‍ പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ വിവാഹമോചനം കുറഞ്ഞിരിക്കാന്‍ ഒരു കാരണം ഇതാണ്. നമ്മുടെ ആളുകള്‍ അഡ്ജസ്റ്റ് ചെയ്യും ആണായാലും പെണ്ണായാലും അത് കുറെ കഴിയുമ്പോള്‍ നല്ല സ്നേഹം ആയി മാറി അവര്‍ നന്നാവും . കുടുംബം എന്നത് മഹത്തായ എന്തോ ആണെന്ന് ഉള്ള നമ്മുടെ ഇടയിലെ വിശ്വാസം അതാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്.
  പിന്നെ ഉണ്ണിടെ കാര്യത്തില്‍ സംഭവിച്ചത് പ്രേമിച്ച പെണ്ണിന് അവളുടെ കാമുകന്റെ കൂടെ ഇറങ്ങി പോകുവാന്‍ ഉള്ള ചങ്കൂറ്റം ഇല്ലായിരുന്നു അത് കൊണ്ട് വിവാഹം എന്ന വളഞ്ഞ വഴി നോക്കി. അതിനെ ന്യായികരിക്കാന്‍ പറ്റില്ല പ്രത്യേകിച്ചും പഠിപ്പും വിവരവും ഉള്ള വ്യക്തി എന്ന നിലയില്‍ മുകളിലെ ചേട്ടന്‍ പറഞ്ഞത് പോലെ മറ്റുള്ളവര്‍ പറയുന്ന വഴി തിരഞ്ഞെടുക്കാതെ സ്വന്തം വഴി പോകുക ആയിരുന്നെന്കില്‍ അവളും ഹാപ്പി അവളെ കെട്ടില്ലായിരുന്ന ഉണ്ണിയും ഹാപ്പി.

  ReplyDelete
 8. അവള് കൊണം പിടിക്കൂല.. എവിടെപോയാലും

  ReplyDelete
 9. എന്‍റെ കൈ തരിക്കുന്നു...
  ഇതൊക്കെ കേട്ടിട്ട് എങ്ങനെ ധൈര്യമായിട്ട് ഒരു പെണ്ണ് കെട്ടും? ഭേദം കൊള്ളാവുന്ന ഒരുത്തിയെ ലൈന്‍ അടിച്ച് വീഴ്ത്തുന്നതാവും എന്ന് തോന്നുന്നു...
  (ഒവ്വ ഇപ്പം കിട്ടും കഴിഞ്ഞ 12 വര്‍ഷം ആയിട്ട് നടന്നില്ല പിന്നെയാ)


  So sad. ഇങ്ങനത്തവരെ ഒക്കെ മുക്കാലിയേല്‍ കെട്ടി ചാട്ടവാറിന് അടിക്കണം.

  ReplyDelete
 10. ആ പെണ്ണിന്റെ മോന്ത അടിച്ചു പൊട്ടിക്കണം...
  പാവം ആയാല്‍ എത്ര മാത്രം സഹിച്ചു...
  ഇന്നത്തെ കാലത്തും ഇത്ര നല്ല ഭര്‍ത്താക്കന്മാര്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല..

  ReplyDelete
 11. ഇത് പോലെ പുറത്തറിയിക്കാതെ എത്രയോ ആളുകള്‍ ജീവിതം മുഴുവന്‍ അഭിനയിച്ചു തീര്‍ക്കുന്നു... ഇപ്പോഴെങ്കിലും അദ്ദേഹത്തിന് രക്ഷപെടാന്‍ സാധിച്ചല്ലോ.. അത് തന്നെ ഭാഗ്യം..

  ReplyDelete
 12. ആര്യന്‍ പറഞ്ഞതാ അതിന്റെ ശരി...
  എല്ലാ വിവാഹമോചനത്തിലും ആണുങ്ങളാണു വില്ലന്മാര്‍ എന്നൊരു ചിന്തയുണ്ട്...
  ഇത്തരത്തിലുള്ള പെണ്ണുങ്ങളുമുണ്ടല്ലൊ ഈശ്വരാ...
  ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി....

  ഞാന്‍ എല്ലാ സ്ത്രീകളേയും ഉദ്ധേശിച്ചില്ല കേട്ടോ...

  ReplyDelete