ഞാന്‍ തെളിച്ച വഴികളില്‍ ജീവിതം നടക്കാതെ വന്നപ്പോള്‍ ജീവിതം തെളിക്കുന്ന വഴിയിലൂടെ നടക്കണ ഒരു പാവം പാലക്കാടു മലയാളി . എവിടെ പോയാലും കൂട്ടിനു എത്തുന്ന ഓര്‍മകളുടെ കാവല്‍ക്കാരി .പിന്നെ ഒരു മറുനാടന്‍ മലയാളിയുടെ ഭാര്യ.വിഷുവിനു കണിക്കൊന്നയും ഓണത്തിന് തുമ്പ പൂവും പറിച്ചു നടന്ന കാലത്ത് നിന്നു വളരെ ദൂരെ എത്തി ഞാന്‍ .ഇരുപതു വര്‍ഷത്തോളം മുടിക്കിടയില്‍ നിത്യേന വെച്ചിരുന്ന തുളസി കതിര് കണ്ടിട്ട് ഏകദേശം ഒന്നര വര്‍ഷം .എല്ലാം പോയി മറഞ്ഞ വസന്തങ്ങള്‍ മാത്രം ..