Wednesday, July 1, 2009

അന്തരീക്ഷം അശുഭലക്ഷണം

അന്ന് കോളേജില്‍ സീറ്റ് ഉറപ്പിച്ചു വീട്ടില്‍ എത്തിയിട്ട് കോളേജില്‍ പോകുന്ന വഴികളെക്കുറിച്ച് ചിന്തിച്ചു . ആദ്യത്തെ ഒരാഴ്ച എന്തായാലും അച്ഛന്‍ കൊണ്ടു വന്നു ആക്കും. പിന്നെ വേണമെങ്കില്‍ ബാക്കി ഉള്ള മൂന്നു വര്ഷവും അച്ഛന്‍ തന്നെ കൊണ്ടു വന്നാക്കുകയും വിളിക്കാന്‍ വരുകയും ചെയ്യും. പക്ഷെ ആരേലും കണ്ടാല്‍ അയ്യേ നാണക്കേടല്ലേ?ട്യുഷന്‍ കഴിഞ്ഞു ഞാന്‍ ലേറ്റ് ആയി വരുമ്പോ അച്ഛന്‍ വിളിക്കാന്‍ വരുന്നതിനു തന്നെ ഫ്രണ്ട്സ് കളിയാക്കി കൊന്നു. ഇനിയും അതിനൊരവസരം ഉണ്ടാക്കരുത് .

കോളേജില്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് . അതില്‍ ഏറ്റവും ഷോര്‍ട്ട് ആയ വഴിയില്‍ കൂടി പോയാല്‍ ടാറിട്ട റോഡ്‌ കാണാതെ കോളേജില്‍ എത്താം. മറ്റു രണ്ടു വഴികള്‍ അല്പം കൂടുതല്‍ ആണ്. ചുറ്റി തിരിഞ്ഞു പോകേണ്ടി വരും. എന്തായാലും ഷോര്‍ട്ട് ആയ വഴി തന്നെ തിരഞ്ഞെടുത്തു. ഒരു അഞ്ചോ ആറോ വീട്ടുകാരുടെ തൊടികള്‍ (എല്ലാ വീട്ടുകാര്‍ക്കും കാണു ഒരു പത്ത് പതിനന്ജു ഏക്കര്‍ നിലം- ) മാത്രം കടന്നാല്‍ കോളേജ്‌ എത്തും. പോകുന്ന വഴി നല്ല ഭംഗി ഉള്ള നെല്‍പാടങ്ങളും കനാലും കൈ തോടുകളും ഓഹോ എന്ത് രസം!!!!.


ഇനി ഈ തൊടികളെ വിശദീകരിക്കാം .


അച്ഛന്റെ തൊടി കഴിഞ്ഞാല്‍ തെക്കേടത്തെ തൊടി അത് കഴിഞ്ഞാല്‍ തൈപറമ്പിലെ തൊടി ,പിന്നെ മീനനിവാസ്‌ കാരുടെ, ഭീതംബാരന്‍ മാഷിന്റെ പിന്നെ നെല്പാടവും കനാലും കൈ തോടും .. പിന്നെ ഒരു ചെറിയ കുന്നു അവിടെ മുഴുവന്‍ തെരുവ കാടാണ്. തെരുവകാട്ടില്‍ നിന്നു നേരെ ഇറങ്ങിയാല്‍ കോളേജിന്റെ കോമ്പൌണ്ട്.

ഈ കോളെജിനു ഒരു പ്രത്യേകത ഉണ്ട് മൂന്നു വഴികളില്‍ ഏത് തിരഞ്ഞെടുത്താലും കുന്നു കേറണം. അതില്‍ ഏറ്റവും ചെറിയ കുന്നു ഈ തെരുവകാട് വഴി വരുമ്പോള്‍ ഉള്ളതാണ് എന്ന് ഞാന്‍ വഴിയേ മനസിലാക്കി . അത് കൊണ്ടു ഈ വഴി എന്തായാലും സെലക്ട്‌ ചെയ്യണം .പിന്നെ ഈ വഴി പോന്നാല്‍ ഞാന്‍ ഈ കോളേജില്‍ ഉള്ള വിവരം ഒരു മാതിരി പെട്ട ആളുകള്‍ ഒന്നും അറിയില്ലാ. ഞാന്‍ വല്ല വിദേശ പഠനത്തിനും പോയെന്ന് ഓര്‍ത്തു എന്റെ അഭ്യുതയകാംഷികള്‍ ആശ്വസിച്ചു കൊള്ളട്ടെ. അടുത്തുള്ള രണ്ടു കൂട്ടുകാര്‍ എന്റെ സീനിയര്‍ ബാച്ചില്‍ ഉണ്ട് അവര്‍ കൂടി വന്നിട്ട് ഈ വഴികളില്‍ കൂടി പോകാം .ആ വഴി തന്നെ പോകാന്‍ യാതൊരു വിധത്തിലും അച്ഛനും അമ്മയും സമ്മതിക്കില്ല. മഴക്കാലത്ത് ഒത്തിരി പാമ്പുകള്‍ ഒക്കെ തോടിന്റെ വരമ്പില്‍ കാണും. വല്ലതും പറ്റിയാല്‍ ആരും കാണുക കൂടി ഇല്ല .

കോളേജില്‍ ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ഏട്ടന്‍ വീട്ടില്‍ ഉണ്ട് . അച്ഛന്‍ എന്നെ കൊണ്ടു ചെന്നാക്കാന്‍ തയ്യാര്‍ ആകും നേരം ഏട്ടന്‍ പറഞ്ഞു ഞാന്‍ കൊണ്ടു ചെന്നാക്കാം .കോളേജ്‌ ഒന്നു കണ്ടിരിക്കാമല്ലോ? ഈ .....ശ്വരാ.... ഈ ഏട്ടന്‍ എന്നെ കൊണ്ടേ പോകൂ...


ഏട്ടന്‍ കോളേജില്‍ കൊണ്ടു ചെന്നാക്കി. ആദ്യ ദിവസം ക്ലാസ്സ് ഉണ്ടാകില്ല .ഏട്ടന്‍ ഓഫീസിന്റെ അവിടെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു .

ജോയിന്‍ ചെയ്യാന്‍ വേണ്ടി ചെന്ന റൂമിന്റെ മുന്നില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു മുകളിലെ ക്ലാസ്സുകളിലേക്ക് പോയ്ക്കോളാന്‍ . ഇനി എന്ത് മുകളിലോട്ട് പോകാന്‍ ഇപ്പൊ തന്നെ ഭൂമിയുടെ നെറുകയില്‍ ആണ് നില്ക്കുന്നത്. ഇനിയും മുകളിലേക്ക് പോകാനോ ? ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് നില്ക്കുന്നത് കണ്ടു ഏട്ടന്‍ എന്റെ അടുത്ത് വന്നു.

"എന്താ?"

"ഏട്ടാ ക്ലാസ്സ് റൂം ഇവിടെ അല്ല മുകളിലാണെന്നു.."

"ഇതു പിന്നെ എന്താ?"

"ഓഫീസ് റൂമുകള്‍ ആണ്.. "

"കൊള്ളാം എന്നാ എന്റെ മോള്‍ വേഗം മുകളിലേക്ക് പൊക്കോ.. "

"ഏട്ടന്‍ മേലെ വരെ ഒന്നു കൂടെ വരുമോ? ഏത് വഴിയാ പോകേണ്ടത് എന്നറിയില്ല "

"വാ എന്തായാലും കുഞ്ഞനുജത്തിയുടെ കോളേജ്‌ കാണാമല്ലോ?"

ഞങ്ങള്‍ വീണ്ടും കുറച്ചു കൂടി കുന്നു കേറി ഒരു പതിനെട്ടാം പടിയും കണ്ടു കോളേജില്‍ എത്തി. കോളേജ്‌ കണ്ടു ഞാന്‍ നടുങ്ങി. അസ്ബെട്ടോസ് ഷീറ്റ് കൊണ്ടു ഉണ്ടാകിയ ഒരു പഴയ ഷെഡ്‌ പോലെ ഉള്ള കെട്ടിടം. ക്ലാസ്സ്‌ റൂമുകള്‍ വെറും സ്ക്രീന്‍ വെച്ചു തിരിച്ചിരിക്കുന്നു. പക്ഷെ നടുക്കം ഏട്ടനെ കാട്ടാന്‍ പറ്റില്ല. "വലിയ മഹാന്‍മാരെല്ലാം ഇടി മിന്നലിന്റെ വെട്ടത്തും മിന്നാമിനുങ്ങിന്റെ വെളിച്ചത്തിലും ഒക്കെ പഠിച്ചത് മനസ്സില്‍ വിചാരിച്ചു" വളരെ കൂള്‍ ആയി ആരോടോ ഫസ്റ്റ് ബി എസ്‌ സി ക്ലാസ്സ്‌ ചോദിച്ചു . ആരോ കാട്ടി തന്നു . ക്ലാസ്സ്‌ റൂമിന്റെ മുന്നില്‍ എന്നെ ആക്കിയിട്ടു ഏട്ടന്‍ താഴോട്ട് പോയി.

ക്ലാസ്സില്‍ കേറി ഞാന്‍ ബാക്ക് ബെഞ്ചില്‍ പോയിരുന്നു.(സോറി ആകെ രണ്ടു റോ ബെന്ജും ഡെസ്ക്കും ആണ് ക്ലാസ്സില്‍ ഉള്ളത്) . ക്ലാസ്സില്‍ ഉള്ള കുട്ടികള്‍ എന്നെ ഏതോ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു. കരയണോ? അതോ ചിരിക്കണോ? ആകെ തല കറങ്ങുന്ന അവസ്ഥ. ആരോടും ഒന്നും മിണ്ടാതെ ഞാന്‍ അവിടെ ഇരുന്നു.
അല്പം കഴിഞ്ഞു ഒരു സര്‍ ക്ലാസ്സില്‍ വന്നു ടൈം ടേബിള്‍ തന്നു. പേരുകള്‍ ചോദിച്ചു.
എന്നോടും ചോദിച്ചു ഞാന്‍ പേരു പറഞ്ഞു
" പാര്‍വതി കുറുപ്പ്"
താനാണോ പാര്‍വതി. താഴെ എത്തുമ്പോള്‍ ഫിസിക്സ്‌ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു ഹെഡ് ഓഫ് ദി ഡിപാര്‍്ടുമെന്ടിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്.

ഈശ്വരാ വന്നു കെറി ഇല്ല അതിന് മുന്നേ പ്രശ്നങ്ങളോ?
കുറച്ചു കുശലന്വേഷണങ്ങള്ക്ക് ശേഷം ക്ലാസ്സ്‌ വിട്ടു. നാളെ മുതല്‍ റെഗുലര്‍ ക്ലാസ്സ്‌ ഉണ്ടാകും എന്ന് പറഞ്ഞു .

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ക്ലാസ്സില്‍ വന്ന സര്‍ ദാ എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ സാറിന്റെ കൂടെ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഏട്ടനും H O Dയും കൂടി ചിരിച്ചു കളിക്കുന്നതാണ്.
ഈ ചെറു പ്രായത്തില്‍എന്തൊക്കെ പരീഷണങ്ങള്‍?

"പാര്‍വതിടെ കാര്യത്തില്‍ ഒന്നും പേടിക്കണ്ട . ഞാന്‍ എല്ലാ വിധ ശ്രദ്ധയും കൊടുത്തോളാം. വീട്ടില്‍ എപ്പോളും നിങ്ങളുടെ ശ്രദ്ധ വേണം . ആളെ കണ്ടല്ലോ ഇനി ഞാന്‍ മുഖം മറക്കില്ലാ"


ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നതിന് മുന്പേ ഏട്ടന്‍ ബൈ പറഞ്ഞു അവിടെ നിന്നു ഇറങ്ങി. നേരെ ഓഫീസ് റൂമില്‍ ചെന്നു അവിടെ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്നു .

"മോളെ മാത്രം ആണ് എനിക്ക് പരിചയം ഇല്ലാത്തതു. മോളെ കാട്ടി തന്നത് നന്നായി.. ഇനി എല്ലാ കാര്യങ്ങളും നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ? "
ഈശ്വരാ വീടിന്റെ മുറ്റത്തു ഉള്ള കോളേജില്‍ എന്നെ നോക്കാന്‍ ഇത്ര അധികം ആളുകളോ? "

ഞങ്ങള്‍ അവിടെ നിന്നു ഇറങ്ങി ക്യാന്റീനില്‍ ചെന്നു .(വീട്ടില്‍ നിന്നു ഭക്ഷണം കഴിചിറങ്ങിയതല്ലേ ഉള്ളു . ഇനി ഇപ്പൊ എന്ത് കഴിക്കാനാണ് പോലും. )
അവിടെ ചെന്നു ഏട്ടന്‍
"വാസുവേട്ടാ ഇതാട്ടോ നമ്മുടെ കുട്ടി നോക്കി കൊള്ളണേ? "
"അയ്യോ പാറൂട്ടിക്കു വാസു ഏട്ടനെ മനസിലായോ? "
ഒന്ന് ചിരിച്ചു കാണിച്ചു യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങി. ലോകത്തുള്ള എല്ലാവര്ക്കും എന്നെ പരിചയപെടുത്തി കൊടുത്തിട്ടു ഞങ്ങള്‍ വീട്ടില്‍ എത്തി. (മൊത്തം ഷോക്ക്‌ , പഴയ കോളേജ്‌ എത്ര ഭേദം. മുഴുവന്‍ പരിചയക്കാരുടെ ഇടയ്ക്ക് ഇനി എങ്ങനെ ജീവിക്കാന്‍.")
വീട്ടില്‍ എത്തിയ വഴി ഏട്ടന്‍ പരിചയക്കാരുടെ ലിസ്റ്റ് ഒക്കെ അച്ഛനെ കേള്‍പ്പിച്ചു. ഏട്ടന്റെ പ്രിയ സുഹ്രത്തിന്റെ അച്ഛന്‍ ആണ് H O D . പിന്നെ ഓഫീസില്‍ ഉള്ളത് അച്ഛന്റെ വകയില്‍ ഉള്ള ഒരു അമ്മാവന്റെ വകയില്‍ ഉള്ള മുത്തശ്ചന്റ്റെ വകയില്‍ ഉള്ള ഒരു അനന്തരവളെ കല്യാണം കഴിച്ച വരന്‍.

പിന്നെ അവിടെ ക്യാന്റീന്‍ നടത്തുന്നത് ഞങ്ങളുടെ വീടിന്റെ അടുത്ത് ചായക്കട നടത്തി കൊണ്ടിരുന്ന വാസു ഏട്ടനും കുടുംബവും. അവര്‍ പണ്ടു വെള്ളം കൊണ്ടു പോയിക്കൊണ്ടിരുന്നത് വീട്ടില്‍ നിന്നാണ്. ആ പരിചയം. എന്തൊരു കഷ്ടം.

ഞാന്‍ ഇനി എന്തിന് ആ കോളേജില്‍ പോകണം ?


20 comments:

 1. ഇനി കോളേജില്‍ പോയിട്ട് നന്നായി പഠിക്കമല്ലോ! ഇതു തന്നെ വേണം...

  ReplyDelete
 2. ഏട്ടന്‍ പാരയായി അല്ലെ!! നന്നായി വരട്ടെ..കൂടുതല്‍ കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...

  ReplyDelete
 3. ha..ha.....ചേട്ടന് ഫുള്‍ ഒരു Hitler Mammooka ടച്ച്‌ !!! ബാകി കോളേജ് വിശേഷം വേഗം വരട്ടെ

  ReplyDelete
 4. ഞാന്‍ ഇനി എന്തിന് ആ കോളേജില്‍ പോകണം ?

  പ്രേമിക്കാന്‍ വേണ്ടി പോകണം. പ്രേമിചില്ലങ്കില്‍ പിന്നെ ഈന്ത് കോളേജില്‍ പോക്ക്

  നല്ല ഒഴുക്കുള്ള എഴുത്ത് മനോഹരം

  ReplyDelete
 5. ബാക്കി കൂടി പോരട്ടെ...

  ReplyDelete
 6. അതേതായാലും നന്നായി.

  ബാക്കി?

  ReplyDelete
 7. ബാക്കി കൂടി പോരട്ടെ...

  ReplyDelete
 8. അന്ന് വെള്ളം കൊടുത്തില്ലയിരുന്നെങ്കില്‍ ലിസ്റ്റില്‍ നിന്ന് വാസുവേട്ടന്‍ എങ്കിലും ഒഴിവായേനെ .ഹ ഹ . നന്നായി

  ReplyDelete
 9. Adipoli.. ( ente aniyathiye cherkkan poyathu orthu...) Manoharam, Ashamsakal...!!!

  ReplyDelete
 10. 'അച്ഛന്റെ തൊടി കഴിഞ്ഞാല്‍ തെക്കേടത്തെ തൊടി അത് കഴിഞ്ഞാല്‍ തൈപറമ്പിലെ തൊടി ,പിന്നെ മീനനിവാസ്‌ കാരുടെ, ഭീതംബാരന്‍ മാഷിന്റെ പിന്നെ നെല്പാടവും കനാലും കൈ തോടും .. പിന്നെ ഒരു ചെറിയ കുന്നു അവിടെ മുഴുവന്‍ തെരുവ കാടാണ്. തെരുവകാട്ടില്‍ നിന്നു നേരെ ഇറങ്ങിയാല്‍ കോളേജിന്റെ കോമ്പൌണ്ട്.'

  വിവരണം കൊണ്ടു തന്നെ മനസ്സ് നിറഞ്ഞു. 'കഥ' എന്നാ ലേബല്‍ ഒഴിവാക്കിക്കൂടായിരുന്നോ

  ReplyDelete
 11. Nice ones, both part 1 & 2. Waiting for part 3...

  ReplyDelete
 12. രസമായിട്ടുണ്ട്..ഇതുകഴിഞ്ഞാൽ പി.ജി.കഥകളും എഴുതില്ലെ?

  ReplyDelete
 13. PONAM MOLE...AVIDE THANNE PONAM !!!

  ReplyDelete
 14. എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു....

  ReplyDelete
 15. ഞാന്‍ ഇനി എന്തിന് ആ കോളേജില്‍ പോകണം ?

  അങ്ങിനെ തന്നെ വേണം ... ഇനി "ശരിക്കും" ആ കോളേജില്‍ പോവേണ്ടി വരും :)

  ReplyDelete
 16. കോളേജ് അല്ലെ.. ഏട്ടനല്ലെ .. പോട്ടെ പാറൂ

  ReplyDelete
 17. ante primary school anubhavam, college vidyabhyasam nagarathil nostalgia manakkunnu

  ReplyDelete