Wednesday, February 11, 2009

പിഴച്ച കണക്കു കൂട്ടലുകളിലേക്ക് വീണ്ടും ഒരു എത്തി നോട്ടം

എന്റെ കഴിഞ്ഞ കുറെ കഥകളില്‍ പ്രീ ഡിഗ്രി ഓര്‍മ്മകള്‍ പങ്കുവെച്ച് , പരീക്ഷയും റിസള്‍ട്ട് എല്ലാം പ്രഖ്യാപിച്ചു.പക്ഷെ എഴുതിയ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ രസകരമായ പലതും മറന്നിരിക്കുന്നു ."ഈശ്വരന്‍ മാരെ!!!! എന്താ കഥ .അതുകൊണ്ട് മറന്ന കഥകളിലേക്ക് ഒരു എത്തിനോട്ടം .എനിക്ക് അവിടെ കിട്ടിയ സൌഹൃദങ്ങളും അല്ലറചില്ലറ പാരകളും പിന്നെ ഇടയിലുള്ള ഇത്തിരി പോന്ന കുശുംബുകളും ഇമ്മിണി വലിപ്പം കൂടിയ തമാശകളും ഒക്കെഅടുത്ത ചില പോസ്ടുകളില്‍ എഴുതാം .

പ്രീ ഡിഗ്രിക്ക് കോളേജില്‍ ചേരുമ്പോള്‍ സ്കൂളില്‍ ഉണ്ടായിരുന്ന പല സൌഹൃദങ്ങളും മാറ്റെണ്ടാതായും മറക്കേണ്ടാതയും വന്നു.എടുത്തു പറയേണ്ടത് എന്റെ "സു‌ര്യാച്ചിയെ" .അവള്‍ കുടുംബ സമേതം വേറെ എങ്ങോപോയി . അച്ചന് സ്ഥലം മാറ്റം കിട്ടി . പിന്നെ കത്തുകളിലൂടെ വിവരങ്ങള്‍ കൈ മാറിക്കൊണ്ടിരുന്നു .സ്കൂളില്‍ കൂടെഉണ്ടായിരുന്ന പലരും കോളേജില്‍ തന്നെ ഉണ്ട് പക്ഷെ ഞാന്‍ ഒഴികെ ബാക്കി എല്ലാവരും സെക്കന്റ് ഗ്രൂപ്പില്‍ആണ് ചേര്‍ന്നത്‌ . അവര്ക്കു ലാബ്‌ ഹൌര്സ് ഞങ്ങളെക്കാള്‍ കൂടുതല്‍ ഉള്ളതുകൊണ്ടും ഞങ്ങളുടെ ക്ലാസ്സുകള്‍മാത്ത്സ് ഡിപാര്ട്മെന്റിന്ടെ അടുത്ത് പി ജി ബ്ലോക്കില്‍ ആയിരുന്നതുകൊണ്ടും(ആണ്‍കുട്ടികള്‍ അധികം ഉള്ളത്കൊണ്ടു ടീചെര്സിന്റെ ഫുള്‍ കെയറും വേണമല്ലോ?) സെക്കന്റ് ഗ്രൂപ്പ് സൌഹൃദം സാധ്യം ആയിരുന്നില്ല . ഒരിക്കലുംഞങ്ങളുടെ ബ്ലോക്കില്‍ അവരെ പ്രതീക്ഷിക്കാനെ പറ്റില്ല .പത്ത് നൂറു ആണ്‍കുട്ടികള്‍ പഠിക്കണ ക്ലാസ്സിലേക്ക് വരാന്‍ഉള്ള ധൈര്യം അവര്‍ക്കില്ല .അവരെ വെല്ലപ്പോളും കണ്ടെങ്കില്‍ ആയി ഇല്ലെങ്കില്‍ ആയി. കാണുമ്പൊള്‍ ഒന്നുംപറഞ്ഞില്ലെങ്കിലും പഴയ സ്കൂള്‍ കഥ ഒറ്റവാക്കില്‍ പറയും "നമ്മള്‍ അവിടെ ആയിരുന്നെന്കില്‍ എന്തൊക്കെചെയ്യാമായിരുന്നു?എന്ത് രസം ആയിരുന്നു അവിടെ ?ഹൊ ഇവിടെ വന്നതില്‍ പിന്നെ ഒരു സ്വാതന്ത്ര്യവും ഇല്ല " കൂടെ ഒരു നെടുവീര്‍പ്പും " ഗേള്‍സ് ഒണ്‍ലി സ്കൂളില്‍ നിന്നു വന്നതിന്റെ ബുദ്ധിമുട്ടാണ് " "ഹും" എന്നാപറയാനാ......ഇപ്പോളും നെടുവീര്‍പ്പ് ബാക്കിയാകുന്നു
ഓര്‍ക്കുമ്പോള്‍ ...!!!!!..
പക്ഷെ ക്ലാസ്സില്‍ എനിക്കൊരു നല്ല കൂട്ടുകാരിയെ കിട്ടി .ക്ലാസ്സില്‍ പോകുന്നത് തന്നെ അവളുടെ കൂടെ വെടിഅടിച്ചിരിക്കാം എന്നോര്‍ത്ത് തന്നെ ആണ് . എന്റെ ബെഞ്ച്‌മേറ്റ്‌ പേരു അഞ്ജന. അവള്ക്ക് ക്ലാസ്സില്‍എല്ലാവരെയും അപേഷിച്ചു മാര്‍ക്ക് കുറവാണു . ഒത്തിരി കുറവൊന്നും ഇല്ല എണ്‍പതു ശതമാനത്തിനു ഒരു അഞ്ചുമാര്‍ക്ക് കുറവ് . ആരുടെയോ നല്ല ശുപാര്‍ശ വഴി കിട്ടിയ സീറ്റ് . ക്ലാസ്സില്‍ എത്തുമ്പോള്‍ എനിക്കു സീറ്റ് പിടിച്ചുനോക്കിയിരിക്കും അവള്‍. (ഇപ്പോളും കൂട്ടുകാരി എന്റെ പ്രിയ സുഹൃത്ത് തന്നെ ആയി തുടരുന്നു).എങ്ങനെ ഞങ്ങള്‍ കൂട്ടായി എന്ന് അറിയില്ലാ.രണ്ടാള്‍ക്കും വായടച്ചിട്ടു സമയം ഇല്ല. ഞങ്ങള്‍ രണ്ടാളും ദുഖങ്ങളുംസന്തോഷങ്ങളും പരസ്പരം പങ്കു വെയ്ക്കും . അവള്‍ വേറെ ഏതോ സ്ഥലത്താണ് ട്യുഷന് പോണത് അത് കൊണ്ടുഅവള്‍ നേരത്തെ ക്ലാസ്സില്‍ എത്തും .ഞാന്‍ വരുന്നതു കാത്തു അവള്‍ നോക്കിയിരിക്കും .ഞാന്‍ എത്തുമ്പോള്‍പറയാന്‍ കൈ നിറയെ വിശേഷങ്ങളും ഉണ്ടാകും .ഞങ്ങള്‍ രണ്ടാളും നല്ല വായാടികള്‍ ആണ്. അതായിരിക്കും ഒരുപക്ഷെ ഞങ്ങളെ പരസ്പരം അടുപ്പിച്ചത് . ഒത്തിരി വിശേഷങ്ങള്‍ പറയാന്‍ ഉള്ളതുകൊണ്ട് , ക്ലാസ്സില്‍ സാറ്പ്ലാറ്റ്ഫോമില്‍ കേറി നാടകം തുടങ്ങുമ്പോലെക്കും
ഞങ്ങള്‍ കുശു കുശു എന്ന് ഓരോന്നു തുടങ്ങും . കുറെ ഒക്കെ അവര്‍ കണ്ടില്ലാപെട്ടു നടിക്കും.ഇടക്കൊക്കെ തിരിഞ്ഞുനോക്കും. ചിലപ്പോള്‍ ഇറക്കി വിടും ,ചിലപ്പോള്‍ ചീത്ത പറയും, എണീപ്പിച്ചു നിര്‍ത്തും .എന്തായാലും രണ്ടുപേര്‍ക്കും ഒരു പോലെ ശിക്ഷ കിട്ടിയത് കൊണ്ടു ഞങ്ങള്‍
അത് ആവോളം ആസ്വദിച്ചു. അങ്ങനെ ദിവസങ്ങള്‍തള്ളി നീക്കി. അങ്ങനെ ഒരു സെപ്ടംബര്‍ അഞ്ചു വന്നു (" അന്ന് എന്റെ ഹാപ്പി ബെര്‍ത്ത് ഡേ ആണ് .ഹാപ്പിബെര്‍ത്ത് ഡേ ടു മി "). അന്ന് ഞങ്ങള്ക്ക് ഫസ്റ്റ് ഹൌര്‍ ഊര്‍ജതന്ത്രം ആണ്.രാവിലെ ട്യുഷന്‍ ക്ലാസ്സില്‍ നിന്നു നല്ല ഡോസ് കിട്ടിയിട്ടുണ്ട് . പിറന്നാള്‍ എന്റെ ആണല്ലോ അതുകൊണ്ട് സാറിന് എന്ത് വേണമെങ്കിലും പറയാന്‍ മടിവിചാരിക്കണ്ടല്ലോ?. ഒരു ഷര്‍ട്ടും ഒരു പാന്റും(ഞാന്‍ കോളേജില്‍ ഉണ്ടായിരുന്ന രണ്ടു വര്ഷവും വേഷത്തില്‍അല്ലാതെ സാറിനെ കണ്ടിട്ടില്ലാ .ഞങ്ങളുടെ പൂര്‍വിക സുഹൃത്തുക്കളും പറയുന്നു അവരും വേഷത്തില്‍ മാത്രമെസാറിനെ കണ്ടിട്ട് ഉള്ളു എന്ന് എന്തിന് എന്നേക്കാള്‍ പത്ത് വര്ഷം മുന്നേ പഠിച്ച എന്റെ ചേച്ചി ഉം പറഞ്ഞതു വെച്ചുനോക്കുമ്പോള്‍ സാറിന് അന്നും ഇന്നും ഒരു പക്ഷെ എന്നും വേഷം മാത്രമെ ഉണ്ടാകൂ ..തുണിയുടെ ക്വാളിറ്റിഅപാരം ) പിന്നെ രണ്ടു മൂന്നു ഡോക്ട്രെറ്റും മാത്രം കൈ മുതലായുള്ള Dr.ചന്ദ്രപ്പന്‍ സര്‍ പാസ്കലിനെ പറ്റി പറയുന്നു . ഞങ്ങള്‍ രണ്ടാളും പിറന്നാള്‍ പ്രമാണിച്ചു ക്യാന്റീനില്‍ എന്തുണ്ട് എന്ന് ചര്‍ച്ചചെയ്യുന്നു .
സാര്‍ ഇങ്ങനെ എന്തെല്ലാമോ ബോര്‍ഡില്‍ എഴുതി കൂട്ടുന്നുണ്ട്
pressures Px in the x direction, Py in the y direction, and Ps normal to any plane inclined at any angle q to the horizontal at this point

Force due to Px = Px x Area ABEF = Pxdyd
Horizontal component of force due to Ps = - (Ps x Area ABCD) sin(q) = - Psdsdz dy/ds = -Psdydz
As Py has no component in the x direction, the element will be in equilibrium, if
Pxdydz + (-Psdydz) = 0
i.e. Px = Ps ഇങ്ങനെ സാറ് എഴുതി കൊണ്ടേ ഇരുന്നു .സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഒന്നും കേട്ടില്ലഒന്നും കണ്ടും ഇല്ല .

പക്ഷെ ഞങ്ങളുടെ കളിയും തമാശകളും സാറ് കാണുന്നുണ്ടായിരുന്നു . അവസാനം സഹികെട്ട് സാറ് അന്ജനയെപൊക്കി .എന്നിട്ട് സാറ് ചോദിച്ചു . വാട്ട് ഇസ് പാസ്കല്സ് ലോ ഓഫ് പ്രെഷര്‍ ? ചോദ്യത്തിന് അവള്‍മനസ്സില്‍ എന്ത് പറഞ്ഞു എന്ന് അറിയില്ല . പക്ഷെ സാറിനെ ഒന്നു ചിരിച്ചു കാണിച്ചു. ഒന്നും ഉരിയാടാതെ . സമയം കൊണ്ടു ഞാന്‍ ബ്ലാക്ക് ബോര്‍ഡും ടെക്സ്റ്റും ബുക്കും എല്ലാം നോക്കി പാസ്കലിന്റെ ലോ കണ്ടു ജീവിതത്തില്‍ആദ്യമായ് . എന്നെ പൊക്കി . എന്നോടും അതെ ചോദ്യം

വാട്ട് ഇസ് പാസ്കല്സ് ലോ ഓഫ് പ്രഷര്‍ ?
ഞാന്‍ എനിക്ക് നിമിഷ നേരം കൊണ്ടു കിട്ടിയ അറിവ് വെച്ചു പാസ്കല്സ് ലോ പറഞ്ഞു .സര്‍ പറഞ്ഞു വെരി ഗുഡ് .

അപ്പൊ ശെരി.എല്ലാവരും കേള്‍ക്കട്ടെ ഒന്നു കൂടി ഉറക്കെ പറയു പാര്‍വതി കുറുപ്പ് . എല്ലാവരും അത്
നോട്ട് ബുക്കില്‍എഴുത്. ഇങ്ങനെ വേണം കുട്ടികള്‍ ആയാല്‍ .ക്ലാസ്സില്‍ ശ്രദ്ധിച്ചില്ലെങ്കിലുംഎല്ലാം അറിയുന്നുണ്ട്. ( എനിക്ക് തന്നെ വളരെ മതിപ്പു തോന്നി) എന്നിട്ട് സാര്‍ ഒരു ചോക്കും എടുത്തു ഞാന്‍ പറഞ്ഞ പാസ്കല്സ് ലോ ബോര്‍ഡില്‍ പകര്‍ത്തി അതിന്റെ പൂര്‍ണ രൂപം മനസ്സില്‍ ഇല്ലെങ്കിലും ഏകദേശ രൂപം ഞാന്‍ എഴുതാം.
"Paskals law states that ,pressure change equally , in a confined ,other point , if apply you, will transmit,
Then all direction, pressure the, same pressure, when increase, pressure all pont".പറഞ്ഞപ്പോള്‍
. എനിക്കൊന്നും തോന്നിയില്ല . പക്ഷെ സാറ് ബോര്‍ഡില്‍ എഴുതിയത് കണ്ടപ്പോള്‍ ഞെട്ടി . ഞാന്‍ തന്നെ ഇത്രയും പറഞ്ഞതു എന്ന് മനസ്സില്‍ വിചാരിച്ചു നില്‍ക്കുമ്പോള്‍ സാറ് പറഞ്ഞു . വാക്കുകള്‍ എല്ലാം ഒന്നു ക്രമപ്പെടുത്താന്‍
എന്തൊരു അക്രമങ്ങള്‍ ആണ് ? .ഞാന്‍ ഒന്നും മിണ്ടിയില്ല ക്ലാസ്സില്‍ കൂട്ടച്ചിരി .
എന്നിട്ട് സാറ് എന്തെല്ലാമോ പറഞ്ഞു കളിയാക്കി. സെന്ടന്സുകള്‍ ഇംഗ്ലീഷ് ഗ്രാമര്‍ സാറിന് കൊടുക്കാം സെന്റെന്‍സ് മേക്കിങ്ങിനു പറ്റിയ ഉദ്ദാഹരണം .അദ്ദേഹത്തിനു വെല്ലു വിളി ഏറ്റെടുക്കാന്‍ പറ്റുമോ .
എന്ന്നോക്കാം . ഞാന്‍ മനസ്സില്‍ പറഞ്ഞു" വെറുതെ അല്ല ഭാര്യ ഇങ്ങേര്‍ക്ക് ഒരു ഷര്‍ട്ട്‌ മാത്രം വാങ്ങികൊടുത്ത്‌ ഇങ്ങേരെഇട്ടേച്ചു അമേരിക്കക്ക് പോയത്".അവസാനം സാറ് പാസ്കല്സ് ലോ ബോര്‍ഡില്‍ എഴുതി ഒരു പ്രാവശ്യം .
ഞങ്ങള്‍ അത് പേപ്പറില്‍ എഴുതി ഒരു അഞ്ഞൂറ് പ്രാവശ്യം ചെറിയ ഒരു ശിക്ഷ അത്രയേ ഉള്ളു .

ഇതാണ് ഒര്‍ജിനല്‍ പാസ്ക്ല്സ് ലോ

Pascal's Law states that if you apply pressure to fluids that are confined (or can't flow to anywhere), the fluids will then transmit (or send out) that same pressure in all directions at the same rate.
അപ്പൊ മനസിലായി പാസ്കല്സ് ലോ ഇത്രയുമേ ഉള്ളു എന്ന് .ഞാന്‍ പറഞ്ഞതു മറ്റൊരു വെര്‍ഷന്‍.
ഓര്‍മയില്‍ ഒരിക്കലും പാസ്കല്സ് ലോ ഞാന്‍ മറക്കില്ല ഒരു പക്ഷെ പാസ്കല്‍ മറന്നാലും സാറ് മറന്നാലും...........

5 comments:

 1. ഓര്‍മ്മകള്‍ കൊള്ളാം.

  ReplyDelete
 2. അങ്ങനെ പറഞ്ഞാലും ഇങ്ങനെ പറഞ്ഞാലും ലോ, ലോ അല്ലാതെയാവില്ലല്ലോ... പാസ്കല്‍സ് ലോ, റാസ്കല്‍സ് ലോ ആവാത്തത് ഭാഗ്യം...

  ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്.. ഒന്നുമല്ലെങ്കിലും കുറെ ഇംഗ്ലിഷ് വാക്കുകള്‍ എങ്കിലും അറിയാമായിരുന്നല്ലോ... അത് തന്നെ ഭാഗ്യം....

  കഥ നന്നായിട്ടുണ്ട്... വീണ്ടും പഴയ പ്രീ-ഡിഗ്രി ക്ലാസ്സില്‍ പോയി ഇരുന്നപോലെയുണ്ട്... പാസ്കല്‍സ് ലോ എന്നൊക്കെ കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നതു നാല് ഭാഗമാക്കി പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകാന്‍ പാകത്തിലാക്കിയ സെക്കണ്ട് ഇയറിലെ ഫിസിക്സ് പുസ്തകത്തിന്റെ കാര്യവും ... പിന്നെ ഒരുപാടു കഷ്ടപ്പെട്ട് ഞങ്ങളെയൊക്കെ നന്നാക്കാന്‍ (വെറുതെ) നോക്കിയ പാവം രാധാകൃഷ്ണന്‍ സാറിനെയും...

  ReplyDelete
 3. ശ്രീ
  ശ്രീക്ക് ഓര്‍മ്മകള്‍ ഒത്തിരി ഉള്ള ആളാണെന്ന് ബ്ലോഗുകള്‍ വായിച്ചപ്പോള്‍ മനസിലായി.അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി ഉണ്ട് .. എന്ന് ഈ പിന്തുണ പ്രതീഷിക്കുന്നു..


  ജിമ്മി
  ഞാന്‍ ഒന്നും പറയുന്നില്ല.. എന്റെ ഭാഗ്യം കൊണ്ടു പാസ്കലിന്റെ അച്ഛനും അമ്മയും പാസ്കലിനു റാസ്കല്‍ എന്ന് പേരിട്ടില്ല..അത് മാത്രമെ എനിക്ക് പറയാന്‍ പറ്റു


  ഉപാസന.................
  വിവരണം വായിച്ചു എന്ന് വിചാരിക്കുന്നു.. ഒരുപാടു നന്ദി ഉണ്ട്.....

  സ്നേഹപൂര്‍വ്വം
  ആര്‍ക്കൊക്കെയോ വേണ്ടി
  പാറു

  ReplyDelete
 4. പാസ്കല് ഇന്നു ജീവിച്ചിരിപ്പില്ലാത്തത് നന്നായി.. ഉണ്ടായിരുന്നെങ്കില്‍ ഇതു വായിച്ചു ബോധം കെട്ട് വീണു അല്ലെങ്കില്‍ ചിരിച്ചു ചിരിച്ചു ദിവംഗതനായേനെ !!!

  ReplyDelete