Wednesday, February 4, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ തുടര്‍ച്ച(5)

അങ്ങനെ എന്റെ രണ്ടുവര്‍ഷം എങ്ങനെഒക്കെയോ തീര്ന്നു . പ്രീ ഡിഗ്രി തീരാര്‍ ആയപ്പോളേക്കും എന്റെ ഭാവിഏകദേശം നല്ല ഒരു രൂപത്തില്‍ ഞാന്‍ വാര്‍ത്തെടുത്ത് വെച്ചു..അല്ല എല്ലാവരുംകൂടി വാര്‍ത്തു എടുപ്പിച്ചു ..അതിന് വേണ്ടി എല്ലാവരും എല്ലാവിധ സഹായ വാഗ്ദാനങ്ങളും നടത്തി.. ഏറ്റവും എടുത്തു പറയേണ്ടത് എന്റെസഹോദരങ്ങളുടെ തന്നെ സഹായ വാഗ്ദാനങ്ങള്‍ ആയിരുന്നു.. എല്ലാവരും പ്രീഡിഗ്രി കഴിഞ്ഞു എനിക്ക് പോകാന്‍ പറ്റിയ ഒരു ഭാവി പദ്ധതിയുടെ രൂപ രേഖ തയ്യാര്‍ ആക്കി... വേറെ ഒന്നും അല്ല പോക്ക് പോയാല്‍ പാറുനെ തയ്യല്‍ പഠിപ്പിച്ചു ,ഒരു സൈക്കിളില്‍ മീന്‍ കച്ചവടം നടത്തുന്ന ഏതെങ്കിലും ഒരുത്തനെ കൊണ്ടു കെട്ടിക്കുക.. (ദുഷ്ടന്‍മാര്‍ ഒരു ലൂണാക്കാരന്‍് മീന്കാരനെ പോലും എനിക്ക് വേണ്ടി കണ്ടു പിടിക്കാം എന്ന് പറഞ്ഞില്ലാ..)..
ചേച്ചിമാര്‍ പറഞ്ഞു അവരുടെ പഴയ തുണിയെല്ലാം തൈയ്യല്‍ പഠനത്തിനായി സംഭാവന ചെയ്യാം എന്ന് .. ചേട്ടന്‍ പറഞ്ഞു തൈയ്യല്‍ മെഷീന്‍ വാങ്ങിത്തരാം എന്ന്.." ഹൊ! എന്റെ ഈശ്വരാ !" എല്ലാവര്ക്കും എന്താ സ്നേഹം!! ഹും ഹും നടക്കട്ടെ ! .. അങ്ങനെ ഞാന്‍ മനസ്സില്‍ തയ്യല്‍ മെഷീനും ഹൃദയത്തില്‍ സൈക്കിളില്‍ വരുന്ന മീന്കാരനെയും സ്വപ്നം കണ്ടു തുടങ്ങി.. അതിനിടയില്‍ പ്രീ ഡിഗ്രി പരീക്ഷയും എന്ട്രന്‍സ് പരീക്ഷയും വന്നു.. ഞാന്‍ എഴുതി, എന്തെല്ലാമോ...
പ്രീ ഡിഗ്രി കണക്കു പരീക്ഷയുടെ അന്ന് പരീക്ഷ ഹാളില്‍ എങ്ങനെയോ ഞാന്‍ തല ചുറ്റി വീണു.. ഒരു അരമണിക്കൂര്‍ പരീഷാ എഴുതിയതിനു ശേഷം.. പിന്നെ എനിക്കൊന്നും ഓര്‍മയില്ല..കോളേജില്‍ നിന്നു ആരോ വണ്ടി വിളിച്ചു വീട്ടില്‍ കൊണ്ടു വന്നു വിട്ടു..പക്ഷെ ഇപ്പോളും ചില കിംവതന്തികള്‍ വിഷയത്തില്‍ നില നില്‍ക്കുന്നുണ്ട്‌.. ഞാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ടു തലകറങ്ങി പോയതാണെന്ന്.. എന്ത് പറയാനാ ശത്രുക്കള്‍ക്ക് എന്തും പറയാലോ? സത്യത്തില്‍ ഞാന്‍ ചോദ്യപേപ്പര്‍ കണ്ടു തല കറങ്ങിയതാണോ? അതോ കറക്കിയതാണോ? ഞാനും മനസ്സില്‍ ചോദിച്ചു എന്നോട് തന്നെ.. അത് എന്തായാലും അങ്ങനെ തീര്ന്നു ... എന്നെ കണക്കു പഠിപ്പിച്ച സാര്‍ എനിക്ക് ശേഷം അവിടെ ട്യുഷന് വന്ന എല്ലാ കുട്ടികളോടും പറയും..."ഇങ്ങനെത്തെ പല ചോദ്യങ്ങളും പരീക്ഷക്ക്‌ ചോദിക്കും..നിങ്ങളുടെ സീനിയര്‍ സുഹൃത്ത് ചമ്മിയത് പോലെ ചോദ്യങ്ങള്‍ കണ്ടു ചമ്മരുത് .. ബോധം കെടരുത്‌ . മര്യാദക്ക് പഠിച്ചാല്‍ ബോധം പോകാതെ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങാം .. ബോധം കെടാന്‍ ഉള്ളവര്‍ ആരും ഇങ്ങോട് ട്യുഷന് വരണ്ടാ .. വെറുതെ ചമ്മരുത് എന്റെ കുട്ടികള്‍ .. സാര്‍ കൂട്ടി ചേര്‍ത്തു " .. ഞാന്‍ ചാരന്‍വഴി ഇതെല്ലം അറിഞ്ഞു കൊണ്ടിരുന്നു.. അപ്പോള്‍ മനസ്സില്‍ വിചാരിച്ചു എനിക്ക് മുന്പേ പഠിച്ച ആരെങ്കിലും ഒന്നു ബോധം കെട്ടിരുന്നെങ്കില്‍ എനിക്ക് ഇവിടെ ട്യുഷന് ചേരേണ്ടി വരില്ലാര്നല്ലോ എന്ന്...
എന്തായാലും പ്രവേശന പരീക്ഷക്ക്‌ തല ഒന്നും ചുറ്റിക്കാതെ പരീക്ഷ എഴുതി.. ഒരു പരിധി വരെ കറക്കി കുത്തലുകളും ഒഴിവാക്കി.. അങ്ങനെ അത് ഒരു വഴി ആക്കി .. എല്ലാ ഒട്ടങ്ങള്‍ക്കും അവിധി കൊടുത്തു ഒരു വേനല്‍ അവിധി കിട്ടി..
സൈക്കിളില്‍ "കൂയ് കൂയ് ... ചാള 10 അയല 10 ഏതെടുത്താലും 10" വിളികളും ആയി വരുന്ന മീന്കാരനും പുതിയ ഡിസൈനില്‍ ഞാന്‍ തുന്നിയ ഉടുപ്പുകളും സ്വപനം കണ്ടു ഒരു അവധി ... കൊള്ളാം..നല്ല രസം ഉണ്ട് ഇങ്ങനെ സ്വപനം കാണാന്‍ ...
അങ്ങനെ സ്വപനം കാണുന്നതിനിടയില്‍ എന്റെ എന്ട്രന്സിന്റെയും പ്രീ ഡിഗ്രിയുടെയും ഫലം പ്രഖ്യാപിച്ചു ... പ്രീ ഡിഗ്രിക്ക് 75% മാര്‍ക്ക് .. (ഈശ്വരാ അത് എന്റെ തന്നെ റിസള്‍ട്ട് ആണോ? അതെ എന്റെ തന്നെ എല്ലാവരും വിളിച്ചു പറഞ്ഞു അത് എന്റെ മാര്‍ക്ക് തന്നെയാണെന്നു..) കൂടെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി കണക്കിന് പാറുവിനു വെറും 39% . അതുകൊണ്ട് മൊത്തം പെര്സേന്റാജ് 80% നഷ്ടപെട്ടു ..ഒരു
65 മാര്‍ക്ക് കണക്കിന് കട്ടി ഇരുന്നെങ്കില്‍ 80% പെര്സേന്റാജ് ആയേനെ .. ഇല്ല കിട്ടിയില്ല 39 മാര്‍ക്കാണ് കിട്ടിയിരിക്കുന്നത് ..തല ചുറ്റുമ്പോള്‍ ആലോചിക്കണം ? (ആരെങ്കിലും ഒക്കെ മനസ്സില്‍ മന്ത്രിച്ചു കാണുമോ ആവോ?) .. 50% മാര്‍ക്ക് ഇല്ല കണക്കിന് .. നടുക്കുന്ന മറ്റൊരു സത്യം ... എന്ട്രന്സിനു തരക്കേടില്ലാത്ത റാങ്ക്.. ബി-ആര്കിനും വേണമെന്കില്‍ കിട്ടും.. പക്ഷെ കണക്കിന് മിനിമമം മാര്‍ക്ക് ഇല്ല.. എല്ലാവര്ക്കും സങ്കടം .ഉര്‍ജതന്ത്രം രസതന്ത്രം ഗണിതശാസ്ത്രം എല്ലാ വിഷയങ്ങള്‍ക്കും തനിയെ തനിയെ 50% മാര്‍ക്കുവേണം ... "നോ ചാന്‍സ് നോ വേ റണ്‍ പാറു റണ്‍ " .കളി പറഞ്ഞവരുടെ ഒക്കെ ഉള്ളില്‍ വിഷമം.. പക്ഷെ എനിക്ക് മാത്രം ഒരു വിഷമവും ഇല്ല.. ഞാന്‍ ഇത്ര കൂടുതല്‍ മാര്‍ക്കൊന്നും സ്വപ്നം കണ്ടില്ല.. എന്റെ സാറ് വിളിച്ചു പറഞ്ഞു മോളെ പുനര്‍ മൂല്യനിര്‍ണയത്ത്തിനു അയക്കണം .എന്ട്രന്സിന്റെ റാങ്ക് വെച്ചു അയച്ചാല്‍ ശീഖ്രം റിസള്‍ട്ട് കിട്ടും എന്നൊക്കെ.... കൊടുത്തു പക്ഷെ മാര്‍ക്കില്‍ മാറ്റം ഒന്നും ഇല്ലാ..അങ്ങനെ രണ്ടു വര്‍ഷത്തെ ഓട്ടം പടിക്കല്‍ കൊണ്ടുപോയി കലം ഒടച്ചത് പോലെ ശുഭ പര്യവസാനിച്ചു ....
ഇന്നും അച്ചനും അമ്മയ്ക്കും ഒരു ദുഖം ആയി കണക്കു പരീക്ഷ നില്ക്കുന്നു... ഞാന്‍ മറന്നാലും ഒരു പക്ഷെ അവര്‍ അത് മറക്കില്ല്ലാ..
എന്റെയും എന്റെ അച്ഛന്‍ അമ്മ എല്ലാവരുടെയും കണക്കു കൂട്ടലുകള്‍ അങ്ങനെ പിഴച്ചു പൊയ് ................ ഇനി പിഴക്കാത്ത ഓര്‍മകളും ആയി വീണ്ടും കാണാം ....

5 comments:

  1. കണക്ക് എനിയ്ക്ക് ഇഷ്ടവിഷയം ആയിരുന്നു.

    എഴുത്ത് രസമുണ്ട്... തുടരൂ...

    ReplyDelete
  2. ശ്രീ
    കണക്കിനെ ഞാനും വല്ലാതെ സ്നേഹിക്കുന്നുണ്ട് ഇപ്പോളും ... പക്ഷെ ഇടക്കെപ്പൊളോ കണക്കു കൂട്ടലുകള്‍ പിഴച്ചു...
    അതാണ് ഇങ്ങനെ എഴുതാന്‍ ഒരു അവസരം കിട്ടിയത്...
    സ്നേഹത്തോടെ
    ആര്‍ക്കൊക്കെയോ വേണ്ടി
    പാറു

    ReplyDelete
  3. സത്യം പറ.. ചോദ്യപേപ്പര്‍ കണ്ടു ബോധം പോയതല്ലേ...?

    പാറൂന്‍റെ എഴുത്ത് നന്നായിട്ടുണ്ട്... പ്രതേകിച്ചു കണക്കു പഠിത്തം വിഷയമായത് കൊണ്ടു നന്നായി ഇഷ്ടപ്പെട്ടു... ഞാനും പഠിച്ചു കുറെ കണക്ക്... വിശേഷം എന്‍റെ ബ്ലോഗില്‍ ഉണ്ട്...

    ഇനിയും എഴുതുക... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  4. ജിമ്മി
    ഹും!!!!!! ഈ ചോദ്യത്തില്‍ നിന്നും കരകേറാന്‍ എന്നെ അനുവധിക്കില്ലല്ലേ?
    ചോദ്യം കണ്ടപ്പോള്‍ കാറ്റു പോയത് തന്നെ ആണോ എന്ന് ചോദിച്ചാല്‍ "ആണ് "എന്നുത്തരം...... അല്ലെ എന്ന് ചോദിച്ചാലും "ആണ്" എന്ന് തന്നെ പറയാം .....അല്ലെ?
    സ്നേഹത്തോടെ

    ആര്‍ക്കൊക്കെയോ വേണ്ടി
    പാറു

    ReplyDelete
  5. paru kanakkile puli aanalle? kanakkile pulikalkkokke itha avastha..enikkum patti ee pattu orikkal...:-)

    ReplyDelete