Monday, February 23, 2009

മീന ചൂടിലെ ഉറവ

ചെറുപ്പത്തില്‍ നന്നേ വികൃതിയും അത്യാവശ്യം തോന്നിവാസങ്ങളും പിന്നെ ചില്ലറ തല്ലുകൊള്ളി തരങ്ങളും ഒക്കെ എന്റെ കൈ മുതല്‍ ആയിരുന്നു. ഞങ്ങള്‍ അഞ്ചു മക്കള്‍ ആണ് . ഞാനാണ് അതിലെ അവസാന കണ്ണി . മൂത്തവരുംആയി അത്യാവശ്യം പ്രായവ്യത്യാസവും പിന്നെ പോരാത്തതിന് ഇളയസന്താനം എന്ന മേലങ്കിയും എന്റെ കുത്തകആയിരുന്നു . എന്റെ വീട്ടിലെ മാത്രം ഇളയ സന്താനം അല്ല ഞാന്‍ ..അച്ഛന്റെ ഒന്‍പതു സഹോദരങ്ങളുടെയും മക്കളില്‍ഞാന്‍ ആണ് ഇളയത്.. അതുകൊണ്ട് സ്ഥാന മഹിമ ഇത്തിരി വില കൂടിയതാണ് . അന്നും ഇന്നും.. എന്തിനുംവീഴ്ത്തുന്ന കള്ള കണ്ണുനീര്‍ തുള്ളിയും (എന്റെ കണ്ണീരിനു പൂക്കണ്ണീര്‍ എന്നാണ് വീട്ടില്‍ പറയുന്നതു) കരച്ചിലിന്റെപാശ്ചാത്തല സംഗീതവും ആയി ഞാന്‍ എന്റെ ആവശ്യങ്ങള്‍ എല്ലാം നേടി എടുത്തു കൊണ്ടിരുന്നു. എവിടെയെങ്കിലും "നോ" എന്ന ആന്‍സര്‍ വന്നാല്‍ ഞാന്‍ എന്റെ കണ്ണീര്‍ കരി മരുന്ന് അങ്ങ് പ്രയോഗിക്കും .പിന്നെ തൊള്ള തൊറന്നുകൂവാനുള്ള ശക്തി എപ്പോളും എന്റെ ശബ്ദത്തിനും ഉണ്ടായിരുന്നു.അതുകൊണ്ട് എവിടെ നിന്നെന്കിലും എനിക്ക്ശുപാര്‍ശയും ആയി ഒട്ടനവധി പേര്‍ വരും.അല്ലെങ്കില്‍ ആരേലും വിളിച്ചു കൂവും പാറുനെ കരയിക്കല്ലേ .കൊച്ചുകുഞ്ഞല്ലേ അത് .പാറു കരയണത് മുത്തശി കേട്ടാല്‍ നിങ്ങള്‍ക്കൊക്കെ കിട്ടും.പിന്നെ മനസ്സില്‍ എന്നെ ചീത്ത വിളിച്ചുഅവര്‍ മനസില്ല മനസോടെ എന്റെ കാര്യം സാധിച്ചു തരും . ഇതായിരുന്നു എന്റെ ചെറുപ്പകാലം.മുത്തശി ഒരു നല്ലതണല്‍ മരം ആയിരുന്നു എനിക്ക് .
വീട്ടില്‍ അച്ഛനു കുറെ നിലവും കൃഷിയും ഉണ്ട് .എല്ലാ വിധ കൃഷികളും ഇറക്കാന്‍ പറ്റിയ ഭൂമി ആണ്ഉള്ളത്.അതുകൊണ്ട് വീട്ടില്‍ എന്നും ഒരു എട്ടു പത്ത് പേര്‍ പണിക്കാര് ആയി ഉണ്ടാകും. ചെറുപ്പം മുതല്‍ക്കേ കാഴ്ചകണ്ടാണ്‌ വളര്‍ന്നത്‌.അച്ഛന്റെ ഫുള്‍ ശ്രദ്ധയും എപ്പോളും കൃഷിയില്‍ ആയിരുന്നു.പക്ഷെ വേനല്‍ക്കാലംആവുമ്പോഴേക്കും നല്ല പോലെ വരള്‍ച്ച വരും .നാട്ടില്‍ മൊത്തം വെള്ളം ഇല്ലാത്ത അവസ്ഥ. പത്തിരുപതു വര്ഷംമുന്നേ അവിടെ ഒരു കനാലോ അല്ലെങ്കില്‍ വെള്ളം എത്തിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളോ ഇല്ലായിരുന്നു. ഞങ്ങള്‍താമസിക്കുന്നത് തറവാട്ടില്‍ ആണ്.തറവാട് എന്ന് പറയുമ്പോള്‍ ഒരു വലിയ വീടും പിന്നെ കുറെ ഏറെ സ്ഥലവും .
വേനല്‍ക്കാലം ആയാല്‍ പിന്നെ വീട്ടില്‍ അച്ഛനും അമ്മയും ഒരു തുള്ളി വെള്ളം പോലും കളയാന്‍ സമ്മതിക്കില്ല.ടാപ്പ്ഒക്കെ തുറന്നു വെള്ളം കളഞ്ഞാല്‍ അച്ഛന്റെ കൈയ്യില്‍് നിന്നു പുളിവാറിനടിയും പിന്നെ അമ്മയുടെ കയ്യില്‍ നിന്നുംനല്ല ശകാരവും കിട്ടും. അതിനുള്ള കാരണം എന്താച്ചാല്‍ വീട്ടിലെ കിണറിനെ ആണ് ഒരു പത്ത് അമ്പതു വീട്ടുകാര്‍ വേനല്‍ക്കാലത്ത് വെള്ളത്തിനുള്ള ഏക ആശ്രയം ആയി കാണണത് .എല്ലാവരും കുടിക്കാനും പാചകത്തിനുംഎല്ലാം കിണറ്റിലെ വെള്ളം മാത്രമെ ഉപയോഗിക്കു. വേറെ ഒരു കിണറ്റിലും കുംഭ മാസം മുതല്‍ വെള്ളംകാണില്ല. ഉള്ള വെള്ളം മിക്കപ്പോളും കലങ്ങി പോകുകയും ചെയ്യും.

കിണറിനു നല്ല പ്രായം ഉണ്ട് . എന്റെ മുതു മുത്തച്ഛന്റെ അച്ഛന്‍ പണിത കിണറാണ്.അതില്‍ ഉറവ മൂന്നെണ്ണംഉണ്ട്.നല്ല വേനല്‍ക്കാലത്ത് മൂന്നുറവകളില്‍്നിന്നും വെള്ളം പനിച്ച് ഇറങ്ങുന്നത് കാണാം . കിണറിനും അത്രആഴം ഇല്ല.പാറ ഇടുക്കില്‍ നിന്നും എപ്പോളും വെള്ളം വീഴും .നല്ല തണുത്ത വെള്ളം . അതില്‍് നിന്നും ചുമ്മാ കോരികുടിക്കും ഞങ്ങള്‍ .അത്ര തണുപ്പും സ്വാദും ആണ് വെള്ളത്തിനു .(ഇപ്പോള്‍ സ്ഥിരം ആയി കാശു മുടക്കി വെള്ളംവാങ്ങുമ്പോള്‍ മനസില്‍ തോന്നും വെള്ളം ഇത്തിരി കുടിക്കാന്‍ കിട്ടിയിരുനെങ്കില്‍ എന്ന്).ചിലദിവസങ്ങളില്‍കിണറിന്റെ ചുറ്റും ഉള്ള ആളുകളുടെ നിര അത്രക്കുണ്ട് .ഏതാണ്ട് മാവേലി സ്റ്റോറിന്റ്റെ മുന്നില്‍ മണ്ണെണ്ണ വാങ്ങാന്‍ ഉള്ള ക്യു . വേനല്‍ക്കാലം തുടങ്ങിയാല്‍ വീട്ടില്‍ വെള്ളത്തിന്റെ ഉപയോഗം ഭയങ്കര ചിട്ടയില്‍ ആണ് . പാതിരാത്രിക്ക്‌എപ്പോളെങ്കിലും അച്ഛന്‍ എണീറ്റ്‌ ഒരു പത്ത് മിനിറ്റു വെള്ളം അടിച്ചിടും.പിന്നെ പകല്‍ ഒന്നും വെള്ളം ടാന്കിലേക്ക് അടിക്കില്ല .പിറ്റേ ദിവസവും സമയത്തു തന്നെ ആണ് വെള്ളം ടാന്കിലേക്ക് അടിച്ചിടുക. പകല്‍ സമയത്ത് ഉണ്ടാകുന്ന വെള്ളം മുഴുവന്‍ കോരുകര്‍ക്ക് ഉള്ളതാണ്. രാവിലെ ഒരു അഞ്ചു മണി തൊട്ടു വയ്കിട്ടു ഒരു പത്ത് മണി വരെ കിണറ്റിലെ കപ്പി കറങ്ങുന്ന ഒച്ച കേള്ക്കാം സമയത്ത് രണ്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള പാടത്ത് മാത്രമെ കൃഷി എന്തെങ്കിലും ഉണ്ടാകു. അവിടെ വെള്ളം കിട്ടാന്‍ വലിയ ഒരു കുളം ഉണ്ട് . വെള്ളം പാടത്തെ കൃഷിക്ക് ഉപയോഗിക്കും .


ആയിടക്കു
ഒരു മീനച്ചൂടില്‍ വീട്ടിലെകിണറിന്റെ സ്ഥാനം കണ്ട പഴയ സ്ഥാനക്കാരന്റെ പുതു തലമുറക്കാരന്‍(കൈമള്‍ മാഷ്) വീട്ടില്‍ വന്നു. വളരെനാളുകള്‍ക്കു ശേഷം അദ്ദേഹം വീട്ടില്‍ വന്നത് തന്റെ മുന്പേ ഉണ്ടായ തലമുറക്കാര്‍ പണിത കിണറു കാണാന്‍ വേണ്ടിഒന്നും അല്ല്ല . കുടുംബവും ആയി മായാത്ത ഒരു ബന്ധം മുതുമുത്തച്ചന്‍ മുതല്‍ നിലനിന്നു പോരുന്നതാണ്. എന്തായാലും അദ്ദേഹം സകുടുംബം ആണ് എത്തിയത് . ഓണത്തിനും വിഷുവിനും കൊയ്ത്തിന്റെ സമയത്തും ഒക്കെ ഒരുക്കാറുള്ള സദ്ദ്യ തന്നെ അവര്‍ക്കുവേണ്ടി അമ്മ ഒരുക്കി .അച്ഛന്റെ കൂടെ മുറ്റത്തിറങ്ങി കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു നടന്നപ്പോള്‍ വെള്ളത്തിനു നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞു .അപ്പൊ അച്ഛനോട് അദ്ദേഹം ചോദിച്ചു ഒരെണ്ണം കൂടി സ്ഥാനം നോക്കി കുത്തിയാലോ എന്ന് .
അച്ഛന്റെ മനസിലും ചിന്ത ഉണ്ടായിരുന്നു കാരണം കൃഷിക്ക് വെള്ളം തികയുന്നില്ല .

അപ്പൊ
പുതിയതൊന്നു കുത്തിയാല്‍ വെള്ളം തികയും എന്ന ചിന്തയില്‍ കൈമള്‍മാഷിനോട് സ്ഥാനം നോക്കാന്‍ സമയം കുറിപ്പിച്ചു .
പക്ഷെ ഒരു പുരയിടത്തില്‍ രണ്ടു കിണര്‍ പറ്റില്ല.ഇപ്പോള്‍ ഉള്ള കിണര്‍ മൂടണം അല്ലെങ്കില്‍ വേറെ പുരയിടം വേണം . കിണര്‍ മൂടിയിട്ട് ഒരു സാഹസം അച്ഛനും മാഷിനുംആലോചിക്കാന്‍ പറ്റില്ല. അന്ന് വൈകുന്നേരം തന്നെ നല്ല സമയം ഉണ്ടെന്നും പറഞ്ഞു വൈകുന്നേരം തന്നെ പറമ്പ് മുഴുവന്‍ ചുറ്റി .അവസാനം സ്ഥാനം കണ്ടു..അച്ഛന്‍ ആയിടക്കു വാങ്ങിയ ഒരു പറമ്പില്‍ കിണറു കുത്തുന്നതിനു കുഴപ്പം ഇല്ല എന്ന് മനസിലാക്കി . എന്നിട്ട് അവിടെ കല്ലും വെച്ചു സ്ഥലം തെളിച്ചു വെച്ചു. മഴ പെയ്തു ഭൂമി തണുത്തിട്ടൂ കുഴി എടുത്താല്‍ മതി എന്ന് പറഞ്ഞു കൈമള്‍ മാഷ് പൊയി.


അങ്ങനെ
എന്റെ മനസ്സില്‍ ഉറവയും കിണറു കുഴിക്കുന്നത് എല്ലാം പതിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ചു .പണ്ടേ പൊതു വിജ്ഞാനം ഉണ്ടാക്കാന്‍ എനിക്ക് ഭയങ്കര ഇന്റെറെസ്റ്റ് ആയിരുന്നു.. വലിയ കുഴി കുഴിച്ചു താഴെ എത്തുമ്പോള്‍ വെള്ളം ചീറ്റി വരും . ഒത്തിരി ദിവസം കൊണ്ടേകുത്തി തീരു എന്നെല്ലാം എനിക്ക് മനസിലായി.. അറിവെല്ലാം കിട്ടി ഞാന്‍ ദിവസങ്ങള്‍ നോക്കി ഇരുന്നു.പണിതുടങ്ങണത് കാണാന്‍ വേണ്ടി.കാരണം പണി ഉള്ള ദിവസങ്ങള്‍ വീട്ടില്‍ ഉത്സവം പോലെ ആണ്. പണിയാന്‍ വരുന്നവരുടെ പിള്ളേര്‍ എല്ലാം വരും . എനിക്ക് കളിക്കാന്‍ കൂട്ടും കിട്ടും.

അങ്ങനെ
ഒരു ദിവസം എന്റെ മൂത്ത സഹോദരങ്ങള്‍ എല്ലാം കൂടി തൊങ്കി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനും ചെന്നു എന്നെ കൂട്ടിയില്ല (കാരണം എന്നെ കൂട്ടിയാല്‍ എപ്പോ കളി അലമ്പാക്കി എന്ന് ചോദിച്ചാല്‍ മതി.പിന്നെ ഞാന്‍ വലിയ ഒരു ന്യൂസ് എജെന്ട് കൂടി ആണ് .എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ അമ്മക്ക് കൊണ്ടു പൊയ്കൊടുക്കും . അത് കൊണ്ടു ഒരിക്കലും അവരെന്നെ കൂട്ടത്തില്‍ കൂട്ടില്ല . )ഞാന്‍ കരഞ്ഞു കൊണ്ടു അമ്മേടെഅടുത്തുചെന്നു. വൈകുന്നേരം മുത്തശിനേം അച്ഛനേം കൂട്ടി അമ്മേം ഞാനും ഒക്കെ ആയി കളിക്കാം എന്ന് അമ്മ സമാധാനിപ്പിച്ചു . ഇതു വെറും സമാധാനം ആണ് അല്ലാതെ അച്ഛനും അമ്മേം മുത്തശിയും ഒന്നും ഇന്നേ വരെ എന്റെകൂടെ കളിയ്ക്കാന്‍ വന്നിട്ടും ഇല്ല..

അമ്മ
പറഞ്ഞാല്‍ എനിക്ക് ഒരിത്തിരി അനുസരണ ഉണ്ട്. ഞാന്‍ പുറത്തേക്ക് പോയി തനിയെ ഇരുന്നു കഞ്ഞിയും കറിയും കളിച്ചു .അവിടെ ഉള്ള എല്ലാ തോര്ത്തുകളും കൂട്ടി കെട്ടി സാരി ഒക്കെ ചുറ്റിയാണ്‌ കളിക്കണതു. പിന്നെ തന്നെത്താന്‍ ഓരോന്നും മനസ്സില്‍ സങ്കല്‍പ്പിച്ചു ഉറക്കെ വര്‍ത്തമാനങ്ങള്‍ ഒക്കെ പറയുംചിലപ്പോ ചേട്ടനും മറ്റും മാറിയിരുന്നു ഇതെല്ലാം കേട്ടു കളിയാക്കും .അങ്ങനെ വല്ലതും സംഭവിച്ചാല്‍ പിന്നെ അന്ന്‍ വീട്ടില്‍ മാമാങ്കം ആയിരിക്കും . കഞ്ഞിയും കറിയും കളിച്ചു മടുക്കുമ്പോള്‍ അമ്മയും കുഞ്ഞും കളിക്കും. അങ്ങനെ പലതും.

അന്ന് തനിയെ ഇരുന്നു എല്ലാം കളിച്ചു മടുത്തപ്പോള്‍ വെറുതെ കുറെ നടന്നു .അങ്ങനെ വീട്ടിലെ പണി ആയുധങ്ങള്‍എല്ലാം ഇരിക്കുന്ന ആ ഭാഗത്ത് ചെന്നു.പണിപ്പുര എന്നാണ് ഞങ്ങള്‍ പറയാറ്‌ . അത് എപ്പോളും പൂട്ടി ഇടാറണ് പതിവു. പക്ഷെ പതിവിനു വിപരീതം ആയി അത് തുറന്നു കിടക്കുന്നു .ഞാന്‍ അകത്തു കയറി .ചുറ്റും നോക്കി . പലതും കണ്ണില്‍ പെട്ടു. പക്ഷെ ഒന്നും എനിക്ക് പറ്റിയതില്ല. അപ്പോളാണ് പെട്ടന്ന് അവിടെ ഇരിക്കണ കുഞ്ഞി തൂമ്പ എന്റെ കണ്ണില്‍ പെട്ടത്. ചേട്ടന്‍ കുഞ്ഞായിരുന്നപ്പോള്‍ ചേട്ടന് വാസുചേട്ടന്‍ പ്രത്യേകം പണിതു കൊടുത്താണ് . തൂമ്പ എന്നെ പതിയെ മാടിവിളിച്ചു ഞാന്‍ ചെന്നു എടുത്തു നോക്കി അധികം ഭാരം ഒന്നും ഇല്ല . അത് കാച്ചിച്ചു വെച്ചിട്ടുണ്ട്..അച്ഛന്‍ ഇടക്ക് എല്ലാആയുധങ്ങളും കാച്ച്ചിക്കാന്‍ കൊടുക്കുമ്പോള്‍ തൂമ്പയും കൊടുക്കും. ഞാന്‍ പണി ആയുധവും ആയി നേരെ പറമ്പിലേക്ക് ഇറങ്ങി. എന്തായാലും കിട്ടിയ ആയുധം ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. നേരെ കൈമള്‍ മാഷ്‌ കിണറിനു സ്ഥാനം കണ്ട ദിശയിലേക്ക് വണ്ടി വിട്ടു .

ഇവിടുത്തെ പണിക്കാരെല്ലാം തോളില്‍ തൂമ്പ വെച്ചു തലയില്‍ തോര്‍ത്ത് കെട്ടിയാണ് പണിയാന്‍ പോകാറ് .അതെ രീതിയില്‍ ഞാനും സാരി മാറ്റി തോര്‍ത്ത്‌ തലയില്‍ കെട്ടി തൂമ്പ തോളത്തു വെച്ചു കിണറിനു സ്ഥാനം കണ്ട സ്ഥലത്തെത്തി. മാഷ്‌ വെച്ച കല്ലൊന്നും ഞാന്‍ കണ്ടില്ല . പക്ഷെ ഞാന്‍ ഒരു ഊഹം വെച്ചു കുഴി കുത്താന്‍തുടങ്ങി..ഒന്നു രണ്ടു മൂന്നു അങ്ങനെ ഒരു അഞ്ചാറു കുത്ത് കുത്തിയപൊളേക്കും മണ്ണിനു ചെറിയ നനവ് തോന്നി.. ഓഹോ അപ്പൊ മാഷ്‌ പറഞ്ഞ സ്ഥലം ഇതു തന്നെ മനസ്സില്‍ പറഞ്ഞു രണ്ടു കുത്തും കൂടി കുത്തി...ദാ നോക്ക് വെള്ളംമുകളിലേക്ക് ചീറ്റുന്നു. എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.. ഞാന്‍ തൂമ്പ എറിഞ്ഞിട്ടു ഓടി.. ഉറവ കണ്ടേ ഉറവ എന്ന് കൂവി കൊണ്ടു പാഞ്ഞു .. ഞാന്‍ പാഞ്ഞു വരണത് കണ്ടു അമ്മ അകത്തു നിന്നും ഇറങ്ങി വന്നു എന്നാപറ്റിയെ വല്ലോ പാമ്പിനെയോ മറ്റോ കണ്ടു പെടിച്ചതാണോ എന്ന് ചോദിച്ചു.. അപ്പോ ഉറവ്കണ്ട വിവരം പറഞ്ഞു എന്നത് ഉറവയോ? അമ്മ ഞെട്ടി . അമ്മ ഏട്ടനെ വിളിച്ചു അച്ഛന്റെ അടുത്തേക്ക് ഓടിച്ചു വിട്ടു .. . . .
ചേട്ടന്‍ അച്ഛനോട് കാര്യം പറഞ്ഞു..

എവിടെ നിന്നോ അച്ഛന്‍ പോത്ത് കുത്തിയ രീതിയില്‍ പാഞ്ഞു വന്നു . പെണ്‍കൊച്ച് പൈപ്പ് പൊട്ടിച്ചിട്ടാണ് വന്നിരിക്കുന്നത്. വേഗം ടാന്കില്‍ നിന്നുള്ള മെയിന്‍ പൈപ്പ് പൂട്ട് എന്ന് പറഞ്ഞു അച്ഛന്‍ ഞാന്‍ ഉറവ കണ്ടസ്ഥലത്തേക്ക് എന്തെല്ലാമോ എടുത്തു കൊണ്ടു ഓടി .ചേട്ടനും പുറകെ ചെന്നു ....(
NB: ഇന്നത്തെ കാലത്ത് ഒരു ഉപകാരം ആര്ക്കും ചെയ്യരുത്).. അപ്പോളേക്കും ടാന്കിലെ വെള്ളം മൊത്തം തീര്‍ന്നിരുന്നു..അമ്മ പറഞ്ഞു അച്ഛന്‍തിരിച്ചു വരുമ്പോ കിട്ടും. .ഞാന്‍ അവിടെ ഇരുന്ന പുളിവാറില്‍ നോക്കി.. അത് എന്നെ നോക്കി ചിരിക്കുന്നത് പോലെതോന്നി..അമ്മ എന്നെ മുത്തശിയുടെ കൂടെ ഇരുത്തി . അച്ഛന്‍ ഒരു വിധത്തില്‍ വേറെ പൈപ്പോക്കെ ഇട്ടു എല്ലാംശെരിയാക്കി വന്നു.

അച്ഛന്‍ എന്നെ അന്വേഷിച്ചു .അമ്മ പറഞ്ഞു ഞാന്‍ ഉറങ്ങി എന്ന്. പക്ഷെ അച്ഛന്‍ നേരെ മുത്തശിയുടെ മുറിയില്‍ വന്നുഎന്നെ തൂക്കി എടുത്തുകൊണ്ടു പൊയ്. പതിയെ പുളിവാര്‍ എടുത്തു എന്നിട്ട് അച്ഛന്‍ എന്തോ കോമഡി സിനിമകണ്ടമാതിരി ചിരിച്ചു.ഞാന്‍ വിചാരിച്ചു തോട പൊട്ടും എന്ന് .അച്ഛന്‍ അമ്മയോട് ചോദിച്ചു ഇതിനെ എന്നാചെയ്യണ്ടത്?? ആരും ഒന്നും പറഞ്ഞില്ല ..എല്ലാവരും ചിരിച്ചു. അപ്പൊ മുത്തശി വന്നിട്ട് അച്ഛനോട് പറഞ്ഞു. നിന്റെകൈയ്യില്‍ ആണ് തെറ്റ് .പണിപ്പുര അടക്കാതെ പൊയട്ടല്ലേ കുട്ടി അതില്‍ കേറിയത്. അവിടെ ഇരുന്ന വെല്ലതുംഅതിന്ടെ തലയില്‍ വീണായിരുന്നെങ്കിലോ? തൂമ്പ കാലിലെങ്ങാനും കൊണ്ടിരുന്നെങ്കിലോ?മുത്തശി ദേഷ്യപെട്ടുകേറി പൊയി.അച്ഛന്‍ പുളിവാര്‍ അമ്മേടെ കയ്യില്‍ കൊടുത്തു.എന്നിട്ട് എന്നെ എടുത്തു മടിയില്‍ ഇരുത്തി ..എന്നിട്ട് വീണ്ടും ചിരിച്ചു .എന്നാലും എന്റെ കൊച്ചു മീന മാസത്തില്‍ തന്നെ ഉറവ കണ്ടല്ലോ എന്ന് പറഞ്ഞു വീട്ടില്‍ കൂട്ട ചിരി.മാഷിനെ എന്തായാലും വിവരം അറിയിക്കണം . എനിക്ക് മനസിലായി ഞാന്‍ ചെയ്തത് വലിയ കാര്യം ആണെന്ന്. അന്നുവെള്ളം കിണറ്റില്‍ ഉണ്ടായതു വീണ്ടുംവീട്ടിലേക്ക് എടുത്തു. വെള്ളം കോരുകാര്‍ വന്നപ്പോ വെള്ളം ഇല്ല. അമ്മ കാര്യം പറഞ്ഞു. എല്ലാവരും എന്നെ നോക്കിഎന്നാലും എന്റെ പാറൂട്ടിയെ എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു കലവും കുടവും എല്ലാം കിണ്റ്റിന്‍് കരയില്‍ വെച്ചു അവര്‍ പോയി ..അങ്ങനെ ഞാന്‍ നാട്ടിലും ഭയങ്കര ഹിറ്റ് ആയി.. പിന്നെ ഒരു രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും കിണറ്റില്‍ പഴയ പോലെ വെള്ളം ആയി . അവര്‍ വന്നു വെള്ളം കോരിക്കൊണ്ട്പൊയി..

പിറ്റേന്ന് അച്ഛന്‍ ഒരു മേസ്തിര്യെ വിളിച്ചു ഞാന്‍ കുഴിച്ച ഭാഗം മുഴുവന്‍ സിമെന്റും ഇഷ്ടികയും കല്ലും എല്ലാം വെച്ചു പണിയിച്ചു .താഴെ ഉള്ള പറമ്പിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ ഇട്ട വലിയ പൈപ്പ് ആണ് ഞാന്‍ കുത്തി പൊട്ടിച്ചത്. ഇനി ആരും അവിടെ ഉറവകാണരുത് എന്ന ഉദ്ദേശ്യത്തോടെ അച്ഛന്‍ അവിടെ എല്ലാം നല്ല രീതിയില്‍ പൊക്കിപണിയിപ്പിച്ചു .

കഥ ഞാന്‍ മറന്നിരുന്നു .പണ്ടു ഇടയ്ക്ക് ആരെങ്കിലും പറയും ആയിരുന്നു..പിന്നെ എല്ലാരും മറന്നു..പക്ഷെ എന്റെകല്യാണം കഴിഞ്ഞു ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഏട്ടനും കൂടി എന്റെ ഭര്ത്താവിനോട് എന്റെ വീരകഥകള്‍പറയുന്ന കൂട്ടത്തില്‍ മീന മാസത്തില്‍ ഞാന്‍ കണ്ട ഉറവയെ കുറിച്ചും പറഞ്ഞു . ഉറവ കണ്ട സ്ഥലം എല്ലാം കൊണ്ടുപൊയി കാട്ടി.അവസാനം ഭര്‍ത്താവും പൊട്ടി ചിരിച്ചു . ഞാന്‍ വീണ്ടു ചമ്മി .

15 comments:

  1. ഓർമ്മകൾ പൊടി തട്ടിയെടുക്കുമപോൾ ഓർമ്മകൾക്ക് നല്ല സുഗന്ധം

    ReplyDelete
  2. ഹോ... മറ്റുള്ളവരുടെ അബദ്ധങ്ങള്‍ ഒക്കെ വായിച്ചു രസിക്കാന്‍ എന്താ സുഖം...

    സംഗതി രസിച്ചൂ ട്ടാ... ഞങ്ങടെ പറമ്പിലും ഒരു കെണറിന് സ്ഥാനം കാണാന്‍ ണ്ട്... വര്ണാ... ഉറവ... കണ്ടു പിടിക്കാന്‍...

    ReplyDelete
  3. ഞാനും ഒരു പാറുക്കുട്ടി.

    ReplyDelete
  4. അങ്ങനെ പാറുകുട്ടികള്‍ കൂട്ടിമുട്ടി... അല്ലെ...!
    :)

    ReplyDelete
  5. അല്ല പാറുകുട്ടി നിങ്ങള്‍ കുഴിച്ച സ്ഥലത്ത് തന്നെ ആണോ അവസാനം കിണറു കുത്തിയത് ? പിന്നെ പുതിയ വീടിന് കിണറിനു സ്ഥാനം കാണാന്‍ ഒരു പ്ലാന്‍ ഉണ്ട്. സ്ഥാനം നോക്കി തരുമോ? എത്രയാ ഫീസ് ?

    ReplyDelete
  6. അനൂപേട്ടാ
    ആത്മാവിന്‍ നഷ്ട സുഗന്ധം......

    ആര്യാ
    ഞാന്‍ ഇനി അടുത്ത ധനു മാസത്തിലാവും നാട്ടിലേക്ക് ... അതുവരെ കാക്കാം എങ്കില്‍ ഉറപ്പായും ഉറവ കണ്ടു തരാട്ടോ ...

    ReplyDelete
  7. പാറുകുട്ടി
    എന്താ കഥ .. സന്തോഷം ആയി ... മുളകച്ചാര്‍ ഒന്നു പരീഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് കേട്ടോ .


    ഷിജു ഏട്ടാ
    അവസാനം ഞങ്ങള്‍ കണ്ടു മുട്ടി...

    വേറിട്ട ശബ്ദം
    :)

    ReplyDelete
  8. കൊള്ളാം.. കുസൃതി ആയിരുന്നു എന്ന് മനസ്സിലായി... എന്നാലും എങ്ങനെ കുത്തി ആ കിണര്‍ ഒറ്റയ്ക്ക്..?? അതും ആ മീനച്ചൂടില്‍... മടുത്തുപോയില്ലേ..?? എന്തായാലും കഥ നന്നായിട്ടുണ്ട്... ഇനിയും ഇഷ്ടം പോലെ കുറുമ്പുകള്‍ സ്ടോക്ക് ഉണ്ടല്ലോ അല്ലേ..? ഒന്നൊന്നായി പോരട്ടെ...

    ReplyDelete
  9. ജിമ്മി
    നല്ല സ്ഥാനം കണ്ടാല്‍ അധികം കുത്തേണ്ടി വരില്ല.. ഒറ്റ കുത്തിനു തന്നെ വെള്ളം ഇങ്ങോട് ചീറ്റും..ഞാന്‍ അങ്ങനെ ഒരു സ്ഥാനത്താണ് കുത്തി നോക്കിയത്..
    പാറു

    ReplyDelete
  10. എന്തായാലും ഉന്നമുണ്ട്.... ഇനി ഈ മരുഭൂമിയിലെവിടെങ്കിലും കിണറിനു സ്ഥാനം നോക്കണമെങ്കില്‍ ഒരു മെയില്‍ അയച്ചേക്കാം... അടുത്ത ഫ്ലൈറ്റ് ബുക്ക് ചെയ്തിങ്ങു വന്നേക്കണം...

    ReplyDelete
  11. ജിമ്മി
    തീര്ച്ചയായും

    ReplyDelete
  12. എന്തായാലും മീനമാസത്തിലെ കൊടും ചൂടിൽ കിണരു കുത്തി ഉറവ വരുത്തിയ വീരകഥ രസിച്ചു.

    ReplyDelete
  13. പാറുകുട്ടിയേ..............

    വികൃതികുട്ടീടെ കിണറുകുത്തല്‍ വായിച്ചിട്ട് എന്റെ ബാല്യവും ഓര്‍മ വരുന്നു. ചെറുപ്പത്തില്‍, ഇടവം അല്ലെങ്കില്‍ കര്‍ക്കിടക മാസത്തിലാണെന്റെ കിണറുകുത്തല്‍. ഞങ്ങളുടെ കിണറും ഒരിക്കലും വറ്റാറില്ല. കാരണം പറമ്പിന് പുറകില്‍ കൂടിയായിരുന്നു ആറ് ഒഴുകിയിരുന്നത്. അപ്പോള്‍ പറമ്പിലെവിടെ രണ്ടടി കുഴിച്ചാലും അപ്പോള്‍ ഉറവപൊട്ടുമായിരുന്നു. എനിക്കതു കാണുന്നത് തന്നെ ഒരു ഹരമായിരുന്നു. അമ്മച്ചി വൈകിട്ട് ഓഫീസില്‍ നിന്നും വരുമ്പോള്‍ ഇതുകണ്ടെന്നെ ശകാരിച്ച്, കുഴി മൂടിയിടും...
    എന്നാലും വികൃതിയായ ഞാന്‍ പിറ്റേദിവസവും അടുത്ത കിണര്‍ കുഴിക്കും..

    ഓ.ടോ: പാറൂസിന്റെ വീടെവിടെയാ??

    ReplyDelete
  14. ha..ha veettil enikkum undaayirunnu oru kochu thoompa..ippol ente mon kinaru kuthi kalikkunnundu
    katha nannaai

    ReplyDelete