Thursday, June 18, 2009

എന്റെ ബി എസ് സി കഥകള്‍ - ഒന്നാം ഭാഗംപി ഡി സി കഥ നല്ല ഒരു ഷോക്കോടെ അവസാനിച്ചു. പിന്നെടങ്ങോട് എന്ത് ചെയ്യണം എന്ന ഒരു അവസ്ഥ സംജാതമായി . ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നത് ഒരു വര്ഷം വേസ്റ്റ് ചെയ്തു ,മാത്സിന്റെ പേപ്പര്‍ ക്യാന്‍സല്‍ ചെയ്തു ഒന്നുകൂടി എഴുതുക.ആ കൂടെ ഒരു ലോങ്ങ്‌ ടേം കോച്ചിംഗ് ക്ലാസ്സില്‍ ചേര്‍ന്നു വീണ്ടും എന്ട്രന്‍സ് എഴുതുക. എന്റെ കൂടെ പഠിച്ചവരില്‍ പലരും ഈ പണിക്കു പോകുന്നുണ്ട്. വീട്ടില്‍ എല്ലാവര്ക്കും ഈ ആശയത്തില്‍ എന്തോ ഇത്തിരി താത്പര്യം കൂടുതലും ഉണ്ട്. അത് വേറെ ഒന്നും കൊണ്ടല്ല എന്റെ എന്ട്രന്സിന്റെ റാങ്ക് കണ്ടു കണ്ണ് തള്ളി പോയതിന്റെ ഇന്ട്രെസ്റ്റ്‌ ആണ്.


( ഒരു തവണ ചക്കയിട്ട്‌ മുയല് ചത്തു എന്നോര്‍ത്ത് അടുത്ത തവണ ചക്ക ഇട്ടാല്‍ മുയലിനെ കിട്ടുമോ?) . അതുകൊണ്ട് എന്ട്രന്‍സ് എഴുതി ഒരു ഭാഗ്യ പരീഷണം എന്തായാലും വേണ്ടെന്നു ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. എങ്ങനെയോ ഞാന്‍ ആ മാറ്റര്‍ വീട്ടില്‍ അവതരിപ്പിച്ചു അച്ഛനും അമ്മയ്ക്കും എന്റെ അഭിപ്രായത്തോട് ഒരു എതിര്‍പ്പും പറഞ്ഞില്ലാ.


പക്ഷെ വീട്ടില്‍ ഉള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. എന്തിനു ആമാസം ഉണ്ടായ ചേച്ചിടെ കുഞ്ഞു പോലും എന്നെ കണ്ടാല്‍ കരഞ്ഞു അവന്റെ എതിര്‍പ്പും പ്രകടിപ്പിച്ചു. അച്ഛന്‍ എല്ലാ മക്കളെയും ഒരു ബോര്‍ഡ്‌ മീറ്റിങ്ങിനു വിളിച്ചു . കൂടുതല്‍ അഭിപ്രായം ആരെക്കൊണ്ടു പറയിക്കാതെ അച്ഛന്‍ തീരുമാനം എടുത്തു


" അവളുടെ ഭാവി അവളുടെ ഇഷ്ടത്തിന് വിടുക".


കൊള്ളാം നല്ല തീരുമാനം ഞാന്‍ മനസ്സില്‍ സന്തോഷിച്ചു. പക്ഷെ അടുത്ത ചോദ്യം വന്നു ഏട്ടന്റെ വക...


"അച്ഛാ കൊച്ചു കൊച്ചാ അവളെന്തു തീരുമാനം എടുക്കാന്‍" (ഏട്ടെന്റെ വക )


ഈശ്വര ഞാന്‍ കൊച്ചു കൊച്ചായത് എപ്പോളാണാവോ പോലും . ഇന്നു കൂടി ഏട്ടന്‍ രണ്ടു തവണ പറഞ്ഞതാ കെട്ടിച്ചു വിടാന്‍ പ്രായം ആയിട്ടും കുഞ്ഞു പുള്ള കളിച്ചു നടക്കുകയാണെന്ന് . ഇപ്പൊ താ ഇങ്ങനെ പറയുന്നു. എങ്ങനെ വാക്കു മാറ്റി പറയുന്ന മനുഷ്യന്മാരുണ്ടോ?


"നിന്റെ ഭാവി തീരുമാനം എന്താണാവോ?"

"ഐ ഓ എനിക്കങ്ങനെ ഒന്നും ഇല്ല? ,മാത്സ്‌ ഒന്നുകൂടി എഴുതി ,എന്ട്രന്‍സ് കോച്ചിംഗ് പോയി ഒരു വര്ഷം വേസ്റ്റ് ചെയ്യാന്‍ ഒന്ന് ഇഷ്ടം അല്ല ഏട്ടാ " വളരെ വിനയത്തോട് കൂടി പറഞ്ഞു

("ഒന്നാം ക്ലാസ്സില്‍ രണ്ടു വര്ഷം ഇരുന്നതിന്റെ ക്ഷീണം ഇവര്‍ക്കരിയില്ലല്ലോ? ഇനിയും ഒരു വര്ഷം കൂടി കളഞ്ഞാല്‍ ഈശ്വര ചിന്തിക്കാന്‍ കൂടി വയ്യാ"

"നീ എന്തിനു ചേരാനാണ് തീരുമാനിച്ചിരിക്കുന്നത് ?"

"ഡിഗ്രിക്ക് "

"അതെനിക്ക് മനസിലായി എന്ത് ഡിഗ്രിക്ക് ആണെന്നാ നിന്നോട് ചോദിച്ചത്?"

ബി സ്‌ സി , ബി കോം ,ബി എ ഏത് പറയണം ..

"ബി സ്‌ സി "

"നീ എന്ത് ആളെ കളിപ്പിക്കുകയാ ? തറുതല പറയണത് നോക്ക് ഡിഗ്രി , ബി സ്‌ സി , അതൊക്കെ ഞങ്ങള്‍ക്ക് അറിയാം .. നിനക്ക് ഏത് സബ്ജെക്ട് മെയിന്‍ ആയി എടുക്കാന്‍ ആണ് താത്പര്യം അതാണ്‌ ചോദിക്കുന്നത്? "

" ഫിസിക്സ്‌ , കെമിസ്ട്രി , മാത്സ്‌ ഏത് വേണമെങ്കിലും ?"

" അച്ഛാ ഇനി ഇവളോട്‌ ഞാന്‍ സംസാരിച്ചാല്‍ ശെരിയാവില്ല , തര്‍ക്കുത്തരം അല്ലാതെ ഒന്നും വരുന്നില്ല. "

ഏട്ടന്‍ എണീറ്റ് പൊയി.

"എന്തിനാ എന്റെ പാറു നീ അവനെ ദേഷ്യം പിടിപ്പിക്കുന്നത് , അവനു നിന്നോടുള്ള സ്നേഹം കൊണ്ടാ അവന്‍ ചോദിക്കുന്നത് അവനെ വെറുതെ വിഷമിപ്പിക്കണോ?" അമ്മേടെ വക

"അമ്മെ ഞാന്‍ ഏത് സബ്ജെക്ട് മെയിന്‍ എടുക്കണം എന്ന് എനിക്ക്‌ ഒരു ഉറപ്പില്ല, മത്സിനു മാര്‍ക്ക്‌ കുറവാ അത് കൊണ്ട് ഫിസിക്സ്‌ മെയിന്‍ എടുക്കാന ഇഷ്ടം , ഞാന്‍ ഫിസിക്സ്‌ എടുത്തോട്ടെ മെയിന്‍ ആയീ "

ഏട്ടന്‍ എന്റെ തീരുമാനം കേട്ട് വീണ്ടും അകത്തേക്ക് വന്നു

"നിനക്ക് മാത്സ്‌ മെയിന്‍ എടുക്കണം എന്നുണ്ടോ? ഉണ്ടെങ്കില്‍ നല്ല കോളേജില്‍ ഞാന്‍ നിനക്ക് എങ്ങനെ എങ്കിലും അഡ്മിഷന്‍ ശെരിയാക്കാം . അതോര്‍ത്തു നീ വിഷമിക്കണ്ട.. നിനക്ക് ഏത് കോളേജില്‍ പോകാനാണ് ഇഷ്ടം. പഴയ കോളേജില്‍ തന്നെ മതിയോ ? അവിടെ ആണെങ്കില്‍ മാത്സിനു തരാം എന്ന് നിന്റെ മാത്സ്‌ H O ഡി പറഞ്ഞു. "

"എനിക്കാ കോളേജില്‍ പോകേണ്ട ?"

"പിന്നെ"

"ഞാന്‍ ഇവിടെ അടുത്തുള്ള കോളേജിലാണ് പോണത് , എനിക്ക് പഠിക്കാന്‍ ഒത്തിരി വലിയ കൊളെജോന്നും വേണ്ടാ , എനിക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല ,ഈ കോളേജില്‍ ആണെങ്കില്‍ നടന്നു പോകാനുള്ള ദൂരമേ ഉള്ളു. പിന്നെ പഴയ കോളേജില്‍ പോയാല്‍ എന്റെ കൂട്ടുകാരൊക്കെ എന്ട്രന്‍സ് എഴുതി എന്ജിനീരിങ്ങിനു പോയി. അത് കൊണ്ട് അവിടെ പോകാന്‍ പറ്റില്ല..എനിക്ക് ആരെയും ഫേസ് ചെയ്യാന്‍ പറ്റില്ല "

"ഇവള്‍ക്ക് അഹങ്കാരം ആണ് . ഇനി ഇവളോട്‌ ഒരു കാര്യവും പറയാന്‍ എനിക്ക് താത്പര്യം ഇല്ല. ഇവളായി ഇവളുടെ പാടായി. ഇനി അച്ഛനും അമ്മയും ഇവളുടെ കാര്യം പറഞ്ഞു എന്നെ ശല്യം ചെയ്യണ്ട. ഇത് ഒരു നടക്കു പോകില്ലാ.. "

ഏട്ടന്‍ മുകളിലെ മുറിയില്‍ പോയി വാതില്‍ കൊട്ടി അടക്കുന്ന ശബ്ദം കേട്ടതിനു ശേഷം മാത്രമാണ് താഴെ നിലയില്‍ അച്ഛന്‍ വാ തുറന്നത്.

"നീ ശരിക്കും ആലോചിച്ചു പറഞ്ഞതാണോ നിനക്ക് ഈ കോളേജില്‍ പോയാല്‍ മതിയെന്ന്"

"അതെ അച്ഛാ "

"ഈ കോളേജില്‍ പോകുന്നതിനോട് എനിക്ക് യാതൊരു വിധ എതിര്‍പ്പും ഇല്ല ,പക്ഷെ അവിടെ എപ്പോളും സമരം ഒക്കെ ആണ് പഴയ കോളേജിലെ പോലെ ഒരു അന്തരീക്ഷം അല്ല ഇത് . അത് ആദ്യമേ മനസിലാക്കണം. പഠിക്കാന്‍ ആരുടെയം ഫോര്സിന്ഗ് ഉണ്ടാകില്ല , അതെല്ലാം മോള്‍ക്ക്‌ തന്നെ ഉണ്ടാകണം. ട്യുഷനോക്കെ വിടാം എന്ന് വിചാരിച്ചാല്‍ അതും നടക്കില്ല .എവിടെ കോളേജില്‍ ചേര്‍ന്ന് ടൌണില്‍ ട്യുഷന് പോകുന്നതൊന്നും എളുപ്പം അല്ല. ഉത്തരവാദിത്വം മുഴുവന്‍ എന്റെ മോള് തന്നെ ഏല്‍ക്കേണ്ടി വരും . മോള്‍ എല്ലാം ആലോചിക്കണം "

"അച്ഛാ എല്ലാം എനിക്കറിയാം , ഞാന്‍ ഈ കോളേജില്‍ തന്നെ പൊയ്ക്കോളാം. പഠിക്കുന്ന കാര്യം ഞാന്‍ അച്ഛന് ഉറപ്പു തരാം. "

സംഭാഷണം നിര്‍ത്തി ഞാന്‍ മുറിയില്‍ പോയ്യി അച്ഛന്‍ പറഞ്ഞതെല്ലാം ഒരു നൂറു വട്ടം ആലോചിച്ചു.എന്തായാലും പഴയ കോളേജില്‍ ഓടിയത് പോലെ ഓടേണ്ടി വരില്ല അത് തന്നെ സമാധാനം .കഷ്ടി ഒരു കിലോ മീറ്റര്‍ അത്രയേ ഉള്ളു കോളെജിലേക്ക്. ഒരു ധൈര്യത്തിന് രണ്ടു കോളേജില്‍ അപ്ലിക്കേഷന്‍ കൊടുത്തു ,അടുത്തുള്ള കോളേജില്‍ നിന്ന് ഒരു ഷുവര്‍ കാര്‍ഡ്‌ വന്നു അതുകൊണ്ട് മറ്റേ കോളേജില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനേ പോയില്ല. വീടിന്റെ അടുത്തുള്ള കോളേജ്‌ ആണെങ്കിലും ഞാന്‍ ഇതുവരെ ആ കോളേജില്‍ പോയിട്ടില്ല.. ബസിലൊക്കെ പോകുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ നല്ല ഭംഗിയോടെ ഈ കോളേജ്‌ കണ്ടിട്ടുണ്ട് . വളരെ സന്തോഷത്തോടെ അച്ഛനും ഞാനും കോളേജില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു .

അവിടെ ഇരുന്ന ഒരു സാര്‍ ദയനീയമായി ചോദിച്ചു

"വേറെ ഏതെങ്കിലും കോളേജില്‍ "

അച്ഛന്‍ എന്നെ നോക്കി . ഞാന്‍ അച്ഛനെയും .

"വേറെ കോളേജില്‍ ഒന്നും അപ്ലിക്കേഷന്‍ കൊടുത്തിട്ടില്ല " ഞാന്‍ പറഞ്ഞു.

" താന്‍ പഠിച്ചിരുന്ന കോളേജില്‍ പോലും "

"ഇല്ല"

"ഓള്‍ ദി ബെസ്റ്റ്"

"താങ്ക്‌ യു സര്‍"

പോരുന്ന വഴി അച്ഛന്‍ ചോദിച്ചു

"മറ്റേ കോളേജില്‍ ഇന്റര്‍വ്യൂ ജസ്റ്റ്‌ ഒന്നു അറ്റന്‍ഡ് ചെയ്യമയിരുന്നല്ലേ മോളെ?"

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല .. അങ്ങനെ ഞാന്‍ ബി സ്‌ സി ഫിസിക്സ്‌ മെയിന്‍ ആയി എടുത്തു മാത്സ്‌ ആന്‍ഡ്‌ കെമിസ്ട്രി കൂടെ സൈഡ് ഡിഷ്‌ .ഒരു കൈ നോക്കാന്‍ തീരുമാനിച്ചു ഞാന്‍ വീട്ടിലേക്കു പോന്നു.. (ഇവിടുത്തെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അടുത്ത പോസ്റ്റില്‍) .

6 comments:

 1. ഒരു കണക്കിന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏതെങ്കിലും സബ്ജക്റ്റ് എടുത്ത് പഠിയ്ക്കാന്‍ നോക്കുന്നതിലും നല്ലത് സ്വന്തമായി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് തന്നെയാണ്.
  (പഠിയ്ക്കണം എന്ന് സ്വയം തോന്നീത്തുടങ്ങിക്കിട്ടിയാല്‍ പിന്നെ രക്ഷപ്പെട്ടു)

  ReplyDelete
 2. കൊള്ളാം. നന്നായി, ഇഷ്ട്ടപെട്ട കോളേജ് & സ്ബ്ജ്റ്റ് എട്തത്.

  ബാക്കി വെഗം വരട്ട്.....:)

  ReplyDelete
 3. ഞാന്‍ ഈ കോളേജില്‍ തന്നെ പൊയ്ക്കോളാം. പഠിക്കുന്ന കാര്യം ഞാന്‍ അച്ഛന് ഉറപ്പു തരാം

  ഹി ഹി പഠിക്കുന്ന കാലത്ത് ഞാനും എന്ത് മാത്രം ഉറപ്പുകള്‍ കൊടുത്തതാ....:)

  ReplyDelete
 4. ഒരു ദുശാഠ്യകാരിയായിരുന്നു ആ കാലത്തെ അനുഭവങ്ങൾ
  നന്നാകുന്നു.ബാക്കി പോരട്ടേ

  ReplyDelete
 5. ഹി ഹി വല്ലരെ നന്നായിറ്റുഡ്.... തുടരുക...

  ReplyDelete
 6. മുഴുവന്‍ വായിച്ച് നോകിയത്തില്‍ ആരെയും ഫേസ് ചെയ്യാന്‍ പറ്റില്ല ...ഈ വാചകം മാത്രം ...പാറു നെ യോജിച്ചതായി തോനിയില്ല
  Prakash TC
  New Delhi

  ReplyDelete