skip to main |
skip to sidebar
പിഴച്ച കണക്കു കൂട്ടലുകള്‍ .....തുടര്‍ച്ച(3)
വീണ്ടും പറഞ്ഞു നിറുത്തിയ അങ്ങോട്ടേക്ക് തന്നെ പോകാം ... പുതിയ അന്തരീക്ഷത്തില് എനിക്ക് പഠിക്കാന്‍ പോയിട്ടു ശ്വാസം വിടാന്‍ പോലും സമയം ഇല്ല.. ഞായറാഴ്ചകളില്‍ മാത്രം ആണ് ട്യുഷന്‍ ഇല്ലാത്തത് .. പക്ഷെ എനിക്ക് അന്ന് എന്ട്രന്‍സ് കോച്ചിങും ഉണ്ട്.. അത് രാവിലെ എട്ടു തൊട്ടു വൈകുന്നേരം അഞ്ചു മണി വരെ ആണ് .. മൊത്തത്തില്‍ പറഞ്ഞാല്‍ ഞാന്‍ നെട്ടോട്ടമാണ്..പി സി സാറിന്റെ അടുത്ത് പോയില്ല എന്നെ ഉള്ളു കോച്ചിങും ഒരുവഴിക്കു നടക്കുന്നുണ്ടായിരുന്നു...... കോച്ചിങ് ക്ലാസ്സില്‍ ചെന്നാലും അവസ്ഥ മോശമല്ല.അവിടെ ടെസ്റ്റൊട് ടെസ്റ്റ് ... എല്ലാ മാര്‍ക്ക് ലിസ്റ്റും അവര്‍ വീട്ടിലേക്ക് അയച്ചുകൊടുത്തു കൊണ്ടേ ഇരുന്നു....
എനിക്ക് വളരെ നല്ല മാര്‍ക്കുകള്‍ കിട്ടിയതുകൊണ്ട് എന്റെ അച്ഛന്‍ ഒരു മടിയും കൂടാതെ ഒപ്പ് ഇട്ടു കൊണ്ടേ ഇരുന്നു... അന്‍പതില്‍ ഒന്നു രണ്ടു മൂന്നു ദൈവം സഹായിച്ചു അതിന് മുകളില്‍ ഒരു മാര്‍ക്കും എനിക്ക് കിട്ടീയില്ല ... ചിലപ്പോള്‍ നെഗറ്റീവ് മാര്‍ക്കും കിട്ടിയിരുന്നു... കറക്കി കുത്തലുകള്‍ കൂടിയപ്പോള്‍...
അങ്ങനെ നെഗറ്റീവ് മാര്‍ക്കും ബൈനറി ഡിജിറ്റ്സും ആയി ഞായറാഴ്ചകള്‍ കടന്നു പൊയി...
കറക്കി കുത്തലുകാര്‍ക്കുള്ള ശിക്ഷ വളരെ വലുതാണ് .. ഓള്‍ കേരള പ്രവേശന പരീക്ഷക്ക് ഒരു തെറ്റിന് "-.25" മാര്‍ക്ക് ആണ് കുറച്ചിരുന്നത് .. പക്ഷെ കോച്ചിങ് സെന്ററില്‍ കുറച്ചത് -1 മാര്‍ക്ക്.. അതുകൊണ്ട് ഒരിക്കല്‍ എനിക്ക് -40 മാര്‍ക്ക് കിട്ടി .. അന്ന് അച്ചന് ഭയങ്കര സന്തോഷം.. അച്ഛന്‍ അമ്മയോട് പറഞ്ഞു മോള് മെച്ചപ്പെട്ടു വരുന്നുണ്ട്.. ഞാന്‍ ഒന്നു ചിരിച്ചു കാണിച്ചിട്ട് തടി തപ്പി.. കാരണം അച്ഛന്‍ 40നു മുന്നിലെ നെഗറ്റീവ് ചിഹ്നം കണ്ടില്ല..
പിന്നീട് അങ്ങോട്ട് നടന്ന എല്ലാ എക്സാമുകള്‍്ക്കും ഞാന്‍ ഇതു ഒരു ശീലം ആക്കി .. അതുകൊണ്ട് എനിക്ക് അന്ന് മുതല്‍ പിന്നിട് ഉള്ള എല്ലാ പരീഷകള്‍ക്കും നല്ല മാര്‍ക്ക് കിട്ടി . 35 നു താഴെ എനിക്ക് പിന്നീടൊരിക്കലും മാര്‍ക്ക് കിട്ടിയില്ല.. മുന്നിലെ ആ നെഗറ്റീവ് സൈന്‍ എന്നും മാഞ്ഞു തന്നെ കിടന്നു.. ചേട്ടന്‍ വരുന്നതു വരെ ...
ആ സമയത്തു ചേട്ടന്‍ ലീവില്‍ കുറച്ചു നാളത്തെക്ക് വീട്ടില്‍ വന്നു..അച്ഛനും അമ്മയും എനിക്ക് കോച്ചിങ് ക്ലാസ്സില്‍ കിട്ടുന്ന നല്ല മാര്‍ക്കുകളെ കുറിച്ചു അഭിമാന പുരസ്കരം പറഞ്ഞു കൊണ്ടേ ഇരുന്നു.. ഏട്ടനും സന്തോഷം .. ഏട്ടന്‍ വന്നെങ്കിലും എന്റെ ഓട്ടം കാരണം നേരെ ഒന്നു കാണാനോ മിണ്ടാനോ പറ്റിയിട്ടില്ല.. രാത്രിയില്‍ കുറച്ചു നേരം.. കൂടി പോയാല്‍ ഒരു അഞ്ചു മിനിട്ട് അതില്‍് കൂടുതല്‍ സമയം ഏട്ടന്ടെ അടുത്ത് കിട്ടില്ല.. രാവിലെ ഏട്ടന്‍ ഉണരുന്നതിനു മുന്പേ ഞാന്‍ ഓട്ടം തുടങ്ങും..
ഞാന്‍ കോളേജില്‍് പോയ ദിവസം പോസ്റ്റ്മാന്‍ കോച്ചിങ് സെന്ററിലെ മാര്‍ക്ക് ലിസ്റ്റ് അച്ചന് കൊടുത്തു. അച്ഛന്‍ പറഞ്ഞു മോനേ കണ്ടൊ ഈ പ്രാവശ്യവും നാല്‍പ്പതു മാര്‍ക്ക് തന്നെ ഉണ്ട് .. പാവം അത്രമേല്‍ കഷ്ടപെടുന്നുണ്ട് എന്നെല്ലാം .. ഏട്ടനു സന്തോഷമായി മാര്‍ക്ക് ലിസ്റ്റ് വാങ്ങി നോക്കി എന്നിട്ട് രണ്ടു ചാട്ടം .. എന്ത് നാല്‍പ്പതു മാര്‍ക്കോ?! അച്ചാ!!!! മോള്‍ക്ക് മാര്‍ക്ക് പൂജ്യത്തിലും വളരെ താഴയാ എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളി.. എല്ലാരും കൂടി കൊന്ജിച്ചു തലയില്‍ കേറ്റിക്കോ എന്നെല്ലാം പറഞ്ഞു വീട് തലേം കുത്തി നിറുത്തി .. ഏട്ടന് പണ്ടേ വെളിച്ചപാട് തുള്ളണതു പോലെ തുള്ളാന്‍ അറിയാം എന്ന് എല്ലാരും പറയുമായിരുന്നു...
അന്നും ഞാന്‍ ഒന്നും അറിയാതെ ഏഴേ മുക്കാലിന് ബസിറങ്ങി .. അച്ഛന്‍ എന്നത്തെം പോലെ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .. പോകുന്ന വഴിക്ക് അച്ഛന്‍ ഒരു പായ്ക്കറ്റ് പപ്പട വട വാങ്ങി തന്നു..ആ പപ്പട വടയില്‍ ഞാന്‍ എന്തോ പന്തികേട് മണത്തു .. ഞാന്‍ അതും കഴിച്ചു കൊണ്ടു അച്ഛന്റെ ഒപ്പം നടന്നു.. സാധാരണ അച്ഛനും അമ്മയും തമ്മില്‍ യുദ്ധം പൊട്ടി പുറപെടുമ്പോളോ അല്ലെങ്കില്‍ യുദ്ധം പൊട്ടി പുറപ്പെടാന്‍ സാധ്യത ഉള്ളപ്പോള്‍ ആണ് അച്ചന്‍ പപ്പട വടയോ ബ്രെഡോ അല്ലെങ്കില്‍ അത് പോലത്തെ എന്തെങ്കിലും വാങ്ങാറ് .. അല്ലെങ്കില്‍ അമ്മ എല്ലാം ഉണ്ടാക്കി തരും ഞങ്ങള്ക്ക് .. അമ്മക്ക് അത്രയ്ക്ക് കൈ പുണ്യം ആണെന്ന് അച്ഛന് അറിയാം.. എന്തായാലും അടുക്കളയില്‍ അമ്മ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് അത് ഉറപ്പാ..അച്ഛന്റെ മൗനം അതും വിളിച്ചു പറഞ്ഞു.. എന്തായാലും ഞാന്‍ പോയി സന്ധി സംഭാഷണം നടത്താം .. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്ക ഇടപെടില്ലേ . ... വേണ്ടി വന്നാല്‍ ഇന്ത്യക്ക് വേണ്ടി അമേരിക്ക പാക്കിസ്ഥാനില്‍ രണ്ടു ബോംബും ഇട്ടു തരില്ലേ ? വേണ്ടി വന്നാല്‍ കോണ്ടോലീസാ റൈസ്ഇനെ വരെ ഇന്ത്യയിലേക്ക് വിടില്ലേ ? അപ്പൊ പിന്നെ ഞാന്‍ ഇടപെടുന്നതില്‍ ഒരു തെറ്റും ഇല്ലല്ലോ? അതുകൊണ്ട് പപ്പട വട കടിച്ചു തിന്നും കൊണ്ടു സന്ധി സംഭാഷണം എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു നടന്നു..
വീട്ടില്‍ കയറിയപ്പോള്‍ ആകെ ഒരു മ്ലാനത ... ആരും മിണ്ടുന്നില്ലാ... ഏറെക്കുറെ പിണറായി വിജയനും അച്ചുമാമയും കൂടി പ്രകാശ് കാരാട്ടിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഉള്ള ഒരു ഭാവം.. ഞാന്‍ ചുറ്റും കണ്ണോടിച്ചു ആരും ഒന്നും മിണ്ടുന്നില്ല.. .. പ്രശ്നം രൂഷമാണ് ... ഒരു പാര്ട്ടി സമ്മേളനം നടന്ന അവസ്ഥാ.. അതോ കണ്ണൂരോ കൂത്ത്പറമ്പിലോ എന്തെങ്കിലും അക്രമം? .ഏട്ടന്റെ മുഖം കണ്ടപ്പോള്‍ ഒരു രമേഷ് ചെന്നിത്തല ടച്ച്..എന്തിനേയും ശക്തമായി വിമര്‍ശിക്കാനുള്ള ഭാവം..
ഏട്ടന് അകത്തേക്ക് കേറി പോയി ഒരു കവര്‍ എടുത്തു കൊണ്ടു വന്നു .. കവറിന്റെ പുറത്തെ സീല്‍ കണ്ടപ്പോള്‍ നല്ല പരിചയം .. ഏട്ടന്‍ കവര്‍ തുറന്നു ..അതില്‍ എഴുതി യിരിക്കുന്ന മാര്‍ക്ക് വായിക്കാന്‍ പറഞ്ഞു .. ഞാന്‍ വായിച്ചു.. അന്‍പതില്‍ നാല്‍പ്പതു....എന്ത്? ഏട്ടന്‍ ഒന്നു നീട്ടി മൂളി . ....അല്ല അന്‍പതില്‍ മൈനസ് നാപ്പതു...എല്ലാവരും കൂടി കേള്‍ക്കാന്‍ വേണ്ടി പറയുവാ ഈ മോള് ഈ പോക്ക് പോയാല്‍ ശെരിയാവില്ല..ആരെയും പേടി ഇല്ലാത്തതിന്ടെയാണ് ഈ കാട്ടി കൂട്ടുന്നതൊക്കെ... എത്ര നാളായി നിനക്കു അന്‍പതില്‍ അമ്പതു കിട്ടാന്‍ തുടങ്ങിയിട്ട്.. etc etc etc... എന്ന് വേണ്ടാ പിന്നെയും എന്തെല്ലാമോ
ഞാന്‍ ആരായി ഇപ്പോള്‍?? ഇറാഖില്‍ ബോംബ് ഇടാന്‍ പോയ ബുഷിന്റെ അവസ്ഥ... പിന്നീട് എന്നെ എല്ലാവരും മാറി മാറി കൈകാര്യം ചെയ്തു ... അത് ഞാന്‍ വിവരിക്കേണ്ട കാര്യം ഇല്ലല്ലോ?
ചുരുക്കം പറഞ്ഞാല്‍ വീട്ടിലെ അവസ്ഥയും പ്രക്ഷുബ്ധം ആയി.... അമ്മസ്ഥിരം സ്റ്റൈല്‍ കണ്ണീര്‍ .. അച്ഛന്‍ മൗനം (അച്ഛന്‍ ദേഷ്യം ഒത്തിരി കൂടുതല്‍ വരുമ്പോള്‍ എപ്പോളും സംയമനം പാലിക്കുന്ന ഒരാളാണ്.. ) ഏട്ടന്‍ ഏതോ ബാധ കൂടിയത് പോലെ എന്നെ നിര്‍ത്തി പൊരിച്ചും കൊണ്ടിരുന്നു.. ..
അന്ന് ആരും ഒന്നും കഴിച്ചില്ല..എല്ലാവരും നേരത്തെ കിടന്നു .. ഞാനും കിടന്നു ക്ഷീണം മൂലം വേഗം ഉറങ്ങി.. രാത്രിയില്‍ ആരോ തട്ടി വിളിച്ചു ഞാന്‍ ഞെട്ടി എണീറ്റു.. അമ്മ ഒരു ഗ്ലാസ് പാല് കാച്ചിയതും ആയിട്ടാണ് വന്നിരിക്കുന്നത്.. എന്റെ മോള് ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞു അത് എനിക്ക് തന്നു.. ഞാന്‍ പാല്‍ കുടിച്ചു ... അന്ന് അമ്മ എന്റെ കൂടെ തന്നെ കിടന്നു...
പിറ്റേന്ന് രാവിലെ ഞാന്‍ പോകുന്നതിനു മുന്പേ ഏട്ടന്‍ അടുത്ത ഡോസ് തരാന്‍ ആയി നേരത്തെ എഴുന്നേറ്റു വന്നു.. പക്ഷെ അമ്മ ആരെയും കൊണ്ടും ഒന്നും പറയിച്ചില്ല.. നഴ്സറി മുതലേ എന്നെ സംരക്ഷിക്കുന്ന ആ കൈകള്‍ എപ്പോളും എന്റെ കൂടെ തന്നെയുണ്ട് ... എനിക്കും കണ്ണീര്‍ വന്നു ...
..
"വീട്ടില്‍ കയറിയപ്പോള്‍ ആകെ ഒരു മ്ലാനത ... ആരും മിണ്ടുന്നില്ലാ... ഏറെക്കുറെ പിണറായി വിജയനും അച്ചുമാമയും കൂടി പ്രകാശ് കാരാട്ടിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഉള്ള ഒരു ഭാവം.. ഞാന്‍ ചുറ്റും കണ്ണോടിച്ചു ആരും ഒന്നും മിണ്ടുന്നില്ല.. .. പ്രശ്നം രൂഷമാണ് ... ഒരു പാര്ട്ടി സമ്മേളനം നടന്ന അവസ്ഥ.."
ReplyDeleteരസമായി ട്ടോ!
ന്നാലും ആ -40... സമ്മതിച്ചിരിക്ക്ണു...
ഓർമ്മകൾക്ക് മരണമില്ലാലോ
ReplyDeleteFirst time reading your post...very lovely writing. I was also going thru the same kind of life during my Pre-Degree. It was very tough, classes @ college, tuition centers, and running for bus etc..etc...
ReplyDeleteKeep writing.
ps: liked your "ചക്കര അച്ഛന്‍", very understanding.
സംഭവത്തിലെ മോശം സ്ഥിതിയേക്കാള്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹം മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു, ഈ വിവരണത്തിലൂടെ...
ReplyDeleteനല്ല ശൈലി . കൊള്ളാം ..തുടരൂ
ReplyDeleteഎവിടെയാ പാറുകുട്ടീ എന്റെ മോളൂട്ടീ
ReplyDeleteകുറെ നാളായി കാണാനില്ലല്ലോ
pls visit
http://trichurblogclub.blogspot.com/
കൊള്ളാം. നന്നായിരിക്കുന്നു
ReplyDelete