Thursday, January 8, 2009

പിഴച്ച കണക്കുകൂട്ടലുകള്‍.....തുടര്‍ച്ച(4)

വീണ്ടും പഴയ അങ്ങോട്ടേക്ക് തന്നെ തിരിച്ചു വരാം..... എന്ട്രന്‍സ് കോച്ചിങ് ക്ലാസ്സുകള്‍ അമ്മാതിരി മുന്നോട്ടു പോയികൊണ്ടിരുന്നു ... ഒരു രക്ഷയും ഇല്ല... അങ്ങോട്ടും ഇല്ല..ഇങ്ങോട്ടും ഇല്ല... നായ നടുക്കടലില്‍ എത്തിയ അവസ്ഥ..... പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു വര്‍ണന.. പക്ഷെ നക്കികുടിക്കാനും പറ്റുന്നില്ല.... ഉപ്പ് വെള്ളം കുടിച്ചുള്ള ശീലവും ഇല്ല.. ഇതാണ് എന്റെ അവസ്ഥ.. വെള്ളം കുടിക്കാന്‍ ഉണ്ട് പക്ഷെ ഉപ്പുവെള്ളം ആണ്..ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കാം ...പക്ഷെ കുടിക്കാന്‍ കിട്ടണത് ഉപ്പ് വെള്ളം ആണെങ്കിലോ? ...

ഒന്നും വേണ്ടാ നെല്ലിക്ക ആയിരുന്നു തിന്നതെങ്കില്‍ വെള്ളം കുടിച്ചു മധുരിക്കാന്‍് ഒരു അവസരംകൊടുക്കാമായിരുന്നു..ഒ എന്‍ വി പറഞ്ഞതുപോലെ നെല്ലിക്ക അങ്ങ് തിന്നു വെള്ളം കുടിച്ചു മധുരിപ്പിക്കാമായിരുന്നു...പക്ഷെ അറിയാതെ പാഷാണം വായില്‍ ഇട്ടവനെ വെള്ളം കുടിപ്പിക്കുന്ന അവസ്ഥയായി എന്റേത്..
എന്ന് വെച്ചാല്‍ പാഷാണം ഉള്ളിലോട്ടു ഇറക്കാന്‍ താത്പര്യം ഇല്ലാതെ തുപ്പാന്‍ വേണ്ടി അവസരം നോക്കുമ്പോള്‍..എന്തായാലും കഴിച്ചില്ലേ ഇത്തിരിവെള്ളം കൂടി കൂട്ടി വേഗം അതങ്ങ് ഉള്ളിലോട്ടു ഇറക്കിക്കോ എന്ന് പറഞ്ഞു വെള്ളം കൊണ്ടു തന്നപ്പോള്‍ നാണക്കേട് കാരണം കുടിക്കേണ്ടി വന്നു ആത്മഹത്യ ചെയ്തവന്റെ അവസ്ഥ..



പറഞ്ഞിട്ടെന്താ കാര്യം ?....എല്ലാ ഗോഷ്ടികള്‍ക്കും കൊണ്ടു പൊയ് തല ഇട്ടു... ഇനി ഊരണം എന്ന് വിചാരിച്ചാല്‍ കടമ്പകള്‍ ഒത്തിരിയാണ്‌ മക്കളേ... ഹുമ്മ്മ് ...അച്ഛന്‍ മുടക്കിയ കാശ് ഒന്നാമത്തെ ചോദ്യചിഹ്നം .. ലോകത്തുള്ള എല്ലാവരും എന്ട്രന്‍സ് കിട്ടി എന്നെ അങ്ങ് കെട്ടി എടുക്കുന്നത് കാണാന്‍ വേണ്ടി നോക്കി നില്ക്കുന്നു അത് രണ്ടാമത്തെ പ്രശ്നം
.. പിന്നെ പോയിക്കൊണ്ടിരുന്ന ക്ലാസ് ഇടക്ക് വെച്ചു നിര്‍ത്തിയാല്‍ വരാന്‍ പോകുന്ന ഭവിഷത്തുകള്‍.. അമേരിക്കന്‍ പ്രസിഡെന്റ്റ് മുതല്‍ ഇങ്ങോട്ട് പോന്നാല്‍ പാലക്കാടു ജില്ലെയിലെ സകല പിച്ചക്കാരോട് വരെ ഞാന്‍ കാര്യകാരണങ്ങള്‍ സഹിതം വിശദീകരിക്കേണ്ടി വരും ..അതുകൊണ്ട് മനസ്സില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല ആശയം എന്താച്ചാല്‍ അഖില കേരള പ്രവേശന പരീഷയുടെ വിധി പ്രഖ്യാപനത്തിന്ടെ അന്ന് കേരള സംസ്ഥാന ചലത്ചിത്ര അവാര്‍ഡു പ്രഖ്യാപനത്തിന്റെ അന്ന് നമ്മുടെ ചാലക്കുടികാരന്‍ കലാഭവന്‍ മണി ബോധം കേട്ടതുപോലെ. അതായത്.."വാഴത്തടി വെട്ടി ഇട്ടമാതിരി" അങ്ങ് ബോധം കെടുക.. എന്നിട്ട് ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നു എന്ന് ഇടക്കിടെ ബോധം വരുത്തി പറഞ്ഞു വീണ്ടും ബോധം കെടുക...ഒരു ഇരുപത്തിനാല് മണിക്കൂര്‍ ഈ പ്രതിഭാസം അങ്ങ് തുടരുക .. പിന്നെ അങ്ങ് ബോധം പോകാതെ കണ്ണ് മിഴിച്ചിരിക്കുക.. . ഇത്രയും ഒക്കെ ആകുമ്പൊളേക്കം ആശ്വസിപ്പിക്കാനുള്ളവരുടെ ഗ്യാങ് എത്തും..ഒരു വണ്ടി പിടിച്ചോ അല്ലെങ്കില്‍ ഒരു ജാഥയായോ... പിന്നെ ബാക്കി കഥകള്‍ അവര്‍ ഉണ്ടാക്കികൊള്ളും... പിന്നീടങ്ങോട്ട് ഞാന്‍ ഒന്നും അറിയണ്ടല്ലോ?

ഇങ്ങനെ എല്ലാ വിധ പ്ലാനുകളും മനസ്സില്‍ കണ്ടുകൊണ്ടു ഞാന്‍ എന്ട്രന്‍സ് ക്ലാസ്സില്‍ പോയിക്കൊണ്ടിരുന്നു.. അവിടുത്തെ പരീക്ഷകള്‍ എല്ലാം വെള്ളത്തില്‍ വരച്ച ചിത്രം മാത്രം ആയി..പക്ഷെ മാര്‍ക്കുകള്‍ എപ്പോളും പാമ്പന്‍ പാലം പോലെ ഉറപ്പുള്ളതായിരുന്നു... പക്ഷെ അവിടം കൊണ്ടൊന്നും പ്രശ്നം തീരുന്നില്ലാ.. ക്ലാസ്സില്‍ പഠിക്കാന്‍ അല്ലെങ്കിലും
വെറുതെ ഞായറാഴ്ചകളില്‍ പോകുന്നത് പോലും വലിയൊരു പ്രശ്നം ആണ്.. എങ്ങാനും ഇടക്കൊന്നു കണ്ണടഞ്ഞു പോയാല്‍ , അല്ലെങ്കില്‍ അപ്പുറത്ത്
ഇരിക്കുന്ന കുട്ടിയോട് ഒരു പേന കടം ചോദിച്ചാല്‍ , അല്ലെങ്കില്‍ ഒന്നും വേണ്ട വെറുതെ ഒന്നു തല ചൊറിഞ്ഞാല്‍ പോലും അത് ക്യാമറ കണ്ണുകളില്‍ പതിയും ... പിന്നെ അപ്പൊ തന്നെ ഏതോ മുറിയില്‍ ഇരിക്കുന്ന ഒരു വലിയരു‌പം എന്താ പറയുക മഹാഭാരതത്തിലും രാമായണത്തിലും ഒക്കെ പറയുന്ന രക്തരഷസുകള്ക്ക് തുല്യനായ ഒരു നീരാളി വന്നു അപ്പന്‍ അപ്പൂപ്പന്‍മാരുടെ എല്ലാം ഓര്മ പുതുക്കി തിരിച്ചു പോകും.. പാവങ്ങള്‍ എന്നെ കണ്ടിട്ടില്ലെങ്കിലും കുടുംബത്തില്‍ ഞാന്‍ ജനിച്ചതിന്റെ പേരില്‍ എല്ലാ ഞായറാഴ്ചകളിലും അവര്ക്കു വേണ്ടുവോളം കിട്ടി കൊണ്ടേ ഇരുന്നു........അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ....അതുകൊണ്ട് എന്നോടുള്ളത് അപ്പൂപ്പന്മാരോട് തീര്‍ത്തു.. എന്തായാലും ഞാന്‍ ഉണ്ടാകുന്നതിനു വര്‍ഷങ്ങള്‍ മുന്പേ കണ്ണടഞ്ഞ അവര്‍ എനിക്ക് പത്ത് പതിനെട്ടു വയസായതില്‍് പിന്നെ ഇങ്ങനെ ഒരാള്‍ കുടുംബത്തെതിയത് അറിഞ്ഞു.. എന്റെ മിടുക്ക്...ഒരു പക്ഷെ എന്നെ അവരും വെറുത്തു പോയി കാണും..കാരണം ഭൂമിയില്‍ നിന്നു ആദ്യം വിളിവന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചിരിക്കും കൊച്ചുമക്കള്‍ എന്നും വിളിക്കണേ എന്ന്.. പക്ഷെ വിളിയുടെ പുറകെ ഉള്ള എക്സ്ട്രാ ബഹുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ അവര്‍ വിചാരിച്ചു കാണും ചത്തിട്ടും ബാധ ഒഴിയുന്നില്ലല്ലോ എന്ന്... കൊച്ചുമക്കള്‍ അല്ലല്ലോ വിളിക്കുന്നത് അവര്ക്കു വേണ്ടി വേറെ പലരും അല്ലെ വിളിച്ചുകൊണ്ടിരിക്കുന്നത്..
അതുകൊണ്ട് എന്ട്രന്‍സ് ക്ലാസ്സുകള്‍ അങ്ങനെ പൊയ് കൊണ്ടിരുന്നു.. ഓള്‍ കേരള പ്രവേശന പരീക്ഷ തീരുന്നത് വരെ .. അതിന്റെ രസങ്ങള്‍ ഇനിയുള്ള എപിസോടുകളില്‍ പകര്‍ത്താം..

Sunday, January 4, 2009

പാറുവിന്റെ രണ്ടാം പാഠം വീണ്ടും ഒന്നില്‍ തന്നെ

പാറുവിന്റെ ഒന്നാം ക്ലാസ്സ് വീടിന്റെ അടുത്തുള്ള ഒരു സ്കൂളില്‍ തീര്‍്ന്നു...
പക്ഷെ പ്രായകുറവ്
കാരണം ഒന്നാം ക്ലാസ്സ് പഠനം വെറുതെയായി ... പുതിയ സ്കൂളില്‍ ചെന്നപ്പോള്‍ അതൊരു കോണ്‍വെന്റ് സ്കൂള്‍ ആര്‍‌ന്നു .. അവിടുത്തെ കന്യാസ്ത്രീകള്‍ പറഞ്ഞു .. ഒന്നോടെ ഒന്നില്‍ ഇരിക്കണം എന്ന്.. ഈശ്വരന്‍ മാരെ മൊത്തം വിളിച്ചു .. പക്ഷെ അവര്‍ എല്ലാരും എവിടെയോ ഇരുന്നു കൈ കഴുകി ... പാവം പാറു .. ഒന്നാം ക്ലാസ്സില്‍ രണ്ടു കൊല്ലം ..എല്ലാരും പറഞ്ഞു പാറൂ തോറ്റതുകൊണ്ടാണ് വീണ്ടും ഒന്നാം ക്ലാസ്സില്‍ ഇരിക്കുന്നത് എന്ന്.. ഗതികേട് അല്ലാതെ എന്ത് പറയന്‍് അതും ഒന്നാം ക്ലാസ്സില്‍ രണ്ട് വര്‍ഷം ഛെ ... ആരോട് പറയാന്‍,,, പാറു വീണ്ടും തറയുടെം പറയുടെയും ലോകത്ത് ... ഇന്നായിരുന്നെങ്കില്‍ അച്ഛനും അമ്മക്കും എതിരെ ബാലപീഡനം വഞ്ചന ചതി ഗൂഢാലോചന തുടങ്ങിയ പല കാര്യങ്ങള്‍ക്കും കേസ് കൊടുക്കാമായിരുന്നു .. അന്ന് ഇതൊന്നും അറിയില്ലായിരുന്നു ... എന്ത് പറയാന്‍ പൊതു വിജ്ഞാനകുറവ് ...ലോക പരിചയക്കുറവു .... അങ്ങനെ ഒന്നാം ക്ലാസ്സില്‍ രണ്ടു തവണ.. ... പിന്നെ പത്താം തരം വരെ അതെസ്കൂളില്‍ തന്നെ പഠിച്ചു.. വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ .. കോണ്‍വെന്റ് സ്കൂള്‍ പിന്നെ പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളും .. നല്ല കുട്ട്യായി ഗ്രൂപ്പ് സോങ്ങും നാടകവും മാത്രമായി അവിടെ കൂടി.... വേറെ ഒന്നിനും ഒരു റിസ്ക് എടുക്കാന്‍ പോയില്ല.... ഒന്നാം തരത്തില്‍ രണ്ടു വര്ഷം പഠിച്ചെങ്കിലും .... പത്ത് വര്ഷം പോയതറിഞ്ഞില്ല... അതിനിടയില്‍ കോണ്‍വെന്റിലെ സിസ്ടെര്സ് എല്ലാവരും ആയി നല്ല ആത്മ ബന്ധവും ഉണ്ടാക്കി എടുത്തു.. പത്താം തരം കഴിഞ്ഞു അവിടെനിന്നു പടി ഇറങ്ങിയത്‌ കണ്ണീരും ആയി ആണ് ... പക്ഷെ എന്നും മധുരിക്കുന്ന ഓര്‍മയായി സ്കൂള്‍ ജീവിതം പച്ചപ്പോടെ എന്നില്‍ ഉണ്ട്.. തരക്കേടില്ലാത്ത മാര്‍ക്ക് ഉണ്ടായതുകൊണ്ട് ഏറ്റവും അടുത്ത കോളേജില്‍ അഡ്മിഷന്‍ കിട്ടി.. പക്ഷെ അത് ഒരു നരകത്തിന്റെ പടിവാതില്‍ ആയിരുന്നു.. ടൌണിലെ കോളേജ് ... കണക്കില്ലുള്ള താത്പര്യം കാരണം കണക്കു പ്രധാന വിഷയം ആയി തിരഞ്ഞെടുത്തു .. അത് ഒരു തെറ്റായി ഇന്നും ഞാന്‍ കണക്കാക്കുന്നില്ല. പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും പിഴച്ചത് അവിടെ വെച്ചാണ്‌... നാട്ടിലെ സ്കൂള്‍ കോണ്‍വെന്റ് വക ആയിരുന്നതുകൊണ്ട് എല്ലാരും പറഞ്ഞു അവര്‍ മതം മാറ്റും എന്നൊക്കെ..ഹിന്ദു കുട്ടികള്‍ക്ക് ചേരാന്‍ പറ്റിയ ഒന്നല്ല എന്നെല്ലാം എല്ലാവരും പറഞ്ഞു.. പക്ഷെ ഭാഗത്തുള്ള ഏറ്റവും നല്ല സ്കൂള്‍ അത് മാത്രമായത് കൊണ്ടു എന്നെ അവിടെ തന്നെ ചേര്ത്തു .. പക്ഷെ അവിടുനിന്നാണ് നന്മയുടെ ആദ്യ പാഠങ്ങള്‍് പഠിച്ചത് .. സ്നേഹം കരുണ ദയ എല്ലാം എന്തെന്ന് അതും കുഞ്ഞും നാളില്‍ തന്നെ പഠിക്കാന്‍ സാധിച്ചു...



ഇനി എന്റെ കോളേജ് ജീവിതത്തിലേക്ക് തന്നെ കടന്നു വരാം.......

വീട്ടില്‍ നിന്നും ആവശ്യത്തിനു അകലെ ആണ് കോളേജ് .. വീട്ടില്‍നിന്നു രണ്ടര കിലോമീറ്റര്‍ ദൂരം ബസ്സ്സ്ടൊപിലെക്കു നടക്കണം ... അരമണിക്കൂര്‍ ഇടവിട്ടാണ് ബസ് ഉള്ളു.. എട്ടരക്ക് ആണ് ബസിന്റെ സമയം എട്ടുമണിആകുമ്പോള്‍ ഓടിതുടങ്ങിയാല്‍ ബസിന്റെ സമയത്തു ബസ്സ് സ്റ്റോപ്പില്‍ എത്താം.. അതികൂടുതല്‍ ദൂരം സ്കൂളിലക്ക്നിത്യേന നടന്നിരുന്നത് കൊണ്ടു. പുതിയദൂരം ഒരു പ്രശ്നം ആയിരുന്നില്ല... അതുകൊണ്ട് യാത്രയുടെ ദുഖങ്ങള്‍്പങ്കുവെയ്ക്കുവാന്‍ ഇല്ല..
പക്ഷെ പുതിയ കോളേജ് ജീവിതം നല്ല രീതിയില്‍ പങ്കുവെയ്ക്കുവാന്‍ ഉണ്ട്.. ഓര്‍മകളെ അലക്കി തേച്ചു മടക്കി അടുത്തബ്ലോഗില്‍ പോസ്ടാം.....




Saturday, January 3, 2009

ആശാന്‍ കളരിയില്‍ നിന്നു ഒന്നാം ക്ലാസിലേക്ക്‌ .... പാഠം ഒന്നു ഒരു മാര്‍ക്ക് കൂടി പ്ലീസ്

പാഠം ഒന്നു ഒരു മാര്‍ക്ക് കൂടി പ്ലീസ് ......
ആശാന്‍ ഉപേഷിച്ച അല്ല ആശാനെ ഉപേഷിച്ച പാറുവിനെ ചേച്ചിമാരുടെ സ്കൂളില്‍ നഴ്സറിയില്‍ ചേര്‍ത്തു .. ഇനിതിരിച്ചു പോരിച്ച നടക്കില്ല.. പാറൂ പാടുപെടും ... ചേച്ചിമാര്‍ മനസ്സില്‍ പറഞ്ഞു .. പാറു അത് മാനത്ത് വായിച്ചു.. . അഞ്ചുകിലോമീറ്റര്‍ ദൂരം ഉണ്ട് .. നടന്നു പോകണം .. അവര്‍ എടുത്തും നടത്തിയും ഒക്കെ ആയി അവിടം വരെ എത്തിച്ചു.. പക്ഷെ അവിടന്ന് തിരിച്ചു അഞ്ചു കിലോമീറ്റര്‍ പോയിട്ട് അഞ്ചടി നടക്കാന്‍ പാറൂന് വയ്യാ.. ഒന്നാമത് പാറുന്നു വഴിഅറിയില്ല .. പിന്നെ രണ്ടാമത് പാറൂന്റെ കൂട്ടുകാര്‍ ഇപ്പോളും ആശാന്റെ കളരിയില്‍ തന്നെയാ .. അതുകൊണ്ട് അവരുടെഅമ്മമാര്‍ക്ക് പാറു പഠിക്കണ നെഴ്സറിയില്‍് വരണ്ട കാര്യം ഇല്ലല്ലോ? പാറു ശരിക്കനും പെട്ട് പൊയി... പക്ഷെ ദൈവംപാറുന്റെ കൂടെ ആയിരുന്നു .. ദൂരക്കൂടുതല്‍് കാരണം പാറുവിന്റെ അമ്മക്ക് ഇത്തിരി വിഷമം വന്നു . അതുകൊണ്ട്അച്ഛനെ കൊണ്ടു പാറുനെ അവിടെ വിടണ്ട എന്ന തീരുമാനം എടുപ്പിച്ചു.. തിരിച്ചു വീണ്ടും വീട്ടില്‍ കൊണ്ടുവന്നു. പക്ഷെഅമ്മയും അച്ഛനും ഒരു കണ്ടീഷന്‍ വെച്ചു ... ആശാനും
നഴ്സറിയും ഇല്ലാതെ നേരെ ഒന്നാം ക്ലാസ്സിലേക്ക് ... അതുംവീട്ടില്‍ നിന്നു വെറും അര കിലോമീറ്റര്‍ ദൂരെ .. പാറു പെട്ടു .. പക്ഷെ പാറുനു പുതിയ സ്കൂള്‍ ഇഷ്ടമായി ... പാറു നല്ലകുട്ടിയും ആയി അവിടെ .. പക്ഷെ പാറുനു പരീക്ഷക്ക് മാര്‍ക്ക് വന്നപ്പോള്‍ കീരിക്ക് കാരി എന്നെഴുതി ഒരു മാര്‍ക്ക്പോയി .. പാറുനോട് അന്‍പതില്‍ അന്പതുമായ് വീട്ടില്‍ ചെന്നാല്‍ മതി എന്ന് പറഞ്ഞിട്ടുണ്ട് .. വന്നപ്പോള്‍നല്പ്പത്തിഒന്പതു .. നേരെ ടീച്ചര്‍ഇനോട് പറഞ്ഞു പാറുനു അമ്പതു മാര്‍ക്കും വേണം അല്ലേല്‍ വീട്ടില്‍ പോണില്ലെന്ന്പാറുനു മുന്നില്‍ തങ്കമണി ടീച്ചര്‍ തോറ്റു തൊപ്പി ഇട്ടു .. അങ്ങനെ പാറുനു അമ്പതു മാര്‍ക്കും കിട്ടി ... പക്ഷെ ഇപ്പോളുംടീച്ചര്‍ എന്നെ കാണുമ്പൊള്‍ പറയം നിനക്ക് ഞാന്‍ അന്ന് ഒരു മാര്‍ക്ക് കൂടിതന്നുന്നു .. ഛെ നാണക്കേട്‌...... അതിന്പാറുനു നാണം വേണ്ടേ!!!!! ..

Friday, January 2, 2009

ഓര്‍മകളില്‍ പാര്‍വതി... പാറുവിലേക്ക് ഒരു മടക്കയാത്ര

പാര്‍വതിയില്‍നിന്നു പാറുവിലേക്ക് ഉള്ള ദൂരം വളരെ കൂടുതലാണ് . പാറു ഒരിക്കലും പാര്‍വതി ആകാന്‍ആഗ്രഹിക്കുന്നില്ല.. എന്റെ ചെല്ലപ്പെരാണ് പാറു.. മുത്തശ്ശി ആണ് ആദ്യമായ് എന്നെ പാറു എന്ന് വിളിച്ചു തുടങ്ങിയത്. പാര്‍വതി എന്ന എന്റെ പേര് ആശാന്‍ കളരി മുതല്‍ എന്റെ കൂടപിറപ്പ് ആണ് . ആദ്യമായ് ഹാജര്‍ വിളിക്കുമ്പോള്‍ ഞാന്‍ പേരു കേട്ടു .. അത് എന്റെ പേരാണു എന്ന് അറിയാന്‍ ആശാന്‍ കണ്ണ് ഉരുട്ടി നോക്കേണ്ടി വന്നു.. പിന്നിട് ഇതുവരെ ഉള്ള ഇരുപത്തിനാല് വര്ഷവും എന്റെ കൂടെ കൊണ്ടു നടക്കുന്നു.. ഇനിയും അങ്ങോട്ട് പേരില്ലാതെ ഒരു യാത്രയില്ല..
പക്ഷെ പാറുവും പാര്‍വതിയും രണ്ടു മുഖങ്ങള്‍ ആണ് . പാറു ഒന്നും ഒരിക്കലും ഒളിച്ചു വെക്കില്ല .. എല്ലാം വെട്ടിത്തുറന്നു പറയും .. പാറുവിനു ആരെയും ഭയം ഇല്ല . മറിച്ചു പാര്‍വതിയ്ക്കോ മൗനം മാത്രമേ ഉള്ളു..
പാര്‍വതി ഇനി തിരിച്ചു പാറുവിലേക്ക് മടങ്ങുന്നു...
പാറുവിനു എന്ത് ധൈര്യം ആര്‍‌ന്നു എന്നോ.. എന്തും വിളിച്ചു കൂവാന്‍ ഒരു മടിയും ഇല്ല.. അച്ഛനെയും അമ്മയെയുംഎല്ലാം നിശിദ്ദമായി വിമര്‍ശിക്കും .. വേണ്ടങ്കില്‍ വേണ്ട വേണെങ്കില്‍ വേണം അത്രയേ ഉള്ളു .. വെട്ടു ഒന്നു മുറി രണ്ടു എന്ന പോളിസി .. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും..
എന്നിട്ടോ ദേണ്ടെ കടക്കുന്നു ചട്ടിയും ചോറും എന്ന രീതിയില്‍ എവിടെയെങ്കിലും പൊയ് ഉരുണ്ടു വീണിട്ടു വരും. തിരിച്ചെത്തുമ്പോള്‍ അച്ഛന്റെ കൈയ്യില്‍ നിന്നു നല്ല പുളിവാര്‍ കൊണ്ടു തല്ലും കിട്ടും..
എന്നിട്ട് പാറു പേടിച്ചോ? ഇല്ല...
എന്നിട്ട് പാറു നന്നായോ? അതും ഇല്ല
പാറു പിറ്റേ ദിവസവും
അത് തന്നെ ചെയ്തു ..
എന്നതേം പോലെ പാറു അന്നും തല്ലുകൊണ്ടു.. കുറച്ചു നേരം മോങ്ങി ..പിന്നേം പഴയ പടി..
അന്ന് എല്ലാരും മുദ്രകുത്തി പാറു ഒരു വണ്ടിക്ക് പോകില്ല.. എന്‍കിലും അച്ഛന്റേം അമ്മേടേം മുഴുവന്‍ പിന്തുണ പാറുവിനു തന്നെ കിട്ടി അടിയുടെ ഒപ്പം..
പക്ഷെ ആശാന്‍ കളരിയിലെ ജീവിതം പാറുവിനു പെട്ടന്ന് മടുത്തു .... പാറു മോശം ആണെന്ന് ആ ആശാന്‍ എപ്പോളും പറയും .. പാറു മോശം ആയിട്ടൊന്നും അല്ലന്നേ ആശാന്‍ അങ്ങനെ പറയണത് .. ആശാന്‍ അങ്ങേരെ എപ്പളും ആശാനെ ഇതെന്താ അതെന്താ എന്ന് എല്ലാം ചോദിക്കണ കുട്ടികളായ ഇഷ്ടം .. പാറുന്നു അച്ഛനും അമ്മേം ഉണ്ടല്ലോ എല്ലാം പറഞ്ഞു തരാന്‍ പിന്നെ ആശനോട് എന്തിനാണ് ചോദിക്കുന്നത് .. പോരാത്തത്‌ പഠിപ്പിക്കാന്‍ ഏട്ടന്മാരും ചേച്ചിമാരും എല്ലാം ഉള്ളപ്പോള്‍ ഈ അടക്ക കക്ഷണം പോലത്തെ ആശാന്‍ എന്തിനാ ? പാറുവിനു മനസ്സില്‍
തോന്നി .. ആശാന്‍ കളരിയിലേക്ക് ചേച്ചിമാര്‍ ആണ് കൊണ്ടു വിടുന്നത് അവരുടെ കൂടെ രാവിലെ പോകും .. എന്നിട്ട് അവര്‍ സ്കൂളില്‍ പോകുന്നത് നോക്കി പുറത്തേക്ക് ഇറങ്ങും ടാറ്റാ കൊടുക്കാന്‍.. ടാടകൊടുത്തു അവര്‍ കണ്മുന്നില്‍ നിന്നു മറയുമ്പോള്‍ പതിയെ അവിടെ നിന്നു തടി തപ്പും അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടാക്കാന്‍ അവളുടെ അമ്മ വരും അവര്‍ കാണാതെ ആ‌ന്ടി തിരിച്ചു പോകുന്ന ഒപ്പം കുറച്ചു ദൂരം വിട്ടു നടക്കും.. തിരിച്ചു തന്നെ പോകാനുള്ള വഴി അറിയാം പക്ഷെ കോക്കാച്ചി പിടിക്കും ഉപ്പാപ്പന്‍ വരും എന്ന് എല്ലാം പറഞ്ഞു എല്ലാരും പേടിപ്പിച്ചു വെച്ചിരിക്കുക്യല്ലെ .. എന്തുചെയ്യും? വീട്ടില്‍തിരിച്ചെത്തിയപ്പോള്‍ ആദ്യത്തെ രണ്ടുദിവസം അച്ഛനും അമ്മക്കും അതിശയം.. വൈകുന്നേരം ചേച്ചിമാര്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്റെ വക ശകാരം മുഴുവന്‍ അവര്‍ക്ക്...എങ്ങനെ തിരിച്ചെത്തി എന്ന് ഓര്ത്തു .. പിന്നെ രണ്ടുദിവസം കൂടി ചേച്ചിമാര്‍ ആശാന്റെ അടുത്ത് വിട്ടു.. അപ്പോളും പാറു തിരിച്ചെത്തി കൊണ്ടിരുന്നു .. അതോടെ ആശാന്‍ കളരിയിലെ പഠിപ്പ് ഉപേക്ഷിച്ചൂ. ..

പാറൂ എഴുതുന്നു - ആര്‍ക്കൊക്കെയോ വേണ്ടി

കണ്ടും കേട്ടും വളര്‍ന്നു. കൊടുത്തും കൊണ്ടും മടുത്തു. സ്വപ്നങ്ങള്‍ കണ്ണീരിനു വഴിമാറുമ്പോള്‍... ഇനിയും വയ്യ മൌനമായിരിക്കാന്‍.. കണ്ണീരില്‍ കുതിര്‍ന്ന മന്ദഹാസത്തോടെ പാറൂ ഹരി ശ്രീ കുറിക്കുന്നു...