പാര്‍വതിയില്‍നിന്നു പാറുവിലേക്ക് ഉള്ള ദൂരം വളരെ കൂടുതലാണ് . പാറു ഒരിക്കലും പാര്‍വതി ആകാന്‍ആഗ്രഹിക്കുന്നില്ല.. എന്റെ ചെല്ലപ്പെരാണ് പാറു.. മുത്തശ്ശി ആണ് ആദ്യമായ് എന്നെ പാറു എന്ന് വിളിച്ചു തുടങ്ങിയത്. പാര്‍വതി എന്ന എന്റെ പേര് ആശാന്‍ കളരി മുതല്‍ എന്റെ കൂടപിറപ്പ് ആണ് . ആദ്യമായ് ഹാജര്‍ വിളിക്കുമ്പോള്‍ ഞാന്‍ ആ പേരു കേട്ടു .. അത് എന്റെ പേരാണു എന്ന് അറിയാന്‍ ആശാന്‍ കണ്ണ് ഉരുട്ടി നോക്കേണ്ടി വന്നു.. പിന്നിട് ഇതുവരെ ഉള്ള ഇരുപത്തിനാല് വര്ഷവും എന്റെ കൂടെ കൊണ്ടു നടക്കുന്നു.. ഇനിയും അങ്ങോട്ട് ഈ പേരില്ലാതെ ഒരു യാത്രയില്ല..
പക്ഷെ പാറുവും പാര്‍വതിയും രണ്ടു മുഖങ്ങള്‍ ആണ് . പാറു ഒന്നും ഒരിക്കലും ഒളിച്ചു വെക്കില്ല .. എല്ലാം വെട്ടിത്തുറന്നു പറയും .. പാറുവിനു ആരെയും ഭയം ഇല്ല . മറിച്ചു പാര്‍വതിയ്ക്കോ മൗനം മാത്രമേ ഉള്ളു..
പാര്‍വതി ഇനി തിരിച്ചു പാറുവിലേക്ക് മടങ്ങുന്നു...
പാറുവിനു എന്ത് ധൈര്യം ആര്‍ന്നു എന്നോ.. എന്തും വിളിച്ചു കൂവാന്‍ ഒരു മടിയും ഇല്ല.. അച്ഛനെയും അമ്മയെയുംഎല്ലാം നിശിദ്ദമായി വിമര്‍ശിക്കും .. വേണ്ടങ്കില്‍ വേണ്ട വേണെങ്കില്‍ വേണം അത്രയേ ഉള്ളു .. വെട്ടു ഒന്നു മുറി രണ്ടു എന്ന ആ പോളിസി .. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും..
എന്നിട്ടോ ദേണ്ടെ കടക്കുന്നു ചട്ടിയും ചോറും എന്ന രീതിയില്‍ എവിടെയെങ്കിലും പൊയ് ഉരുണ്ടു വീണിട്ടു വരും. തിരിച്ചെത്തുമ്പോള്‍ അച്ഛന്റെ കൈയ്യില്‍ നിന്നു നല്ല പുളിവാര്‍ കൊണ്ടു തല്ലും കിട്ടും..
എന്നിട്ട് പാറു പേടിച്ചോ? ഇല്ല...
എന്നിട്ട് പാറു നന്നായോ? അതും ഇല്ല
പാറു പിറ്റേ ദിവസവും അത് തന്നെ ചെയ്തു ..
എന്നതേം പോലെ പാറു അന്നും തല്ലുകൊണ്ടു.. കുറച്ചു നേരം മോങ്ങി ..പിന്നേം പഴയ പടി..
അന്ന് എല്ലാരും മുദ്രകുത്തി പാറു ഒരു വണ്ടിക്ക് പോകില്ല.. എന്‍കിലും അച്ഛന്റേം അമ്മേടേം മുഴുവന്‍ പിന്തുണ പാറുവിനു തന്നെ കിട്ടി അടിയുടെ ഒപ്പം..
പക്ഷെ ആശാന്‍ കളരിയിലെ ജീവിതം പാറുവിനു പെട്ടന്ന് മടുത്തു .... പാറു മോശം ആണെന്ന് ആ ആശാന്‍ എപ്പോളും പറയും .. പാറു മോശം ആയിട്ടൊന്നും അല്ലന്നേ ആശാന്‍ അങ്ങനെ പറയണത് .. ആശാന്‍ അങ്ങേരെ എപ്പളും ആശാനെ ഇതെന്താ അതെന്താ എന്ന് എല്ലാം ചോദിക്കണ കുട്ടികളായ ഇഷ്ടം .. പാറുന്നു അച്ഛനും അമ്മേം ഉണ്ടല്ലോ എല്ലാം പറഞ്ഞു തരാന്‍ പിന്നെ ആശനോട് എന്തിനാണ് ചോദിക്കുന്നത് .. പോരാത്തത് പഠിപ്പിക്കാന്‍ ഏട്ടന്മാരും ചേച്ചിമാരും എല്ലാം ഉള്ളപ്പോള്‍ ഈ അടക്ക കക്ഷണം പോലത്തെ ആശാന്‍ എന്തിനാ ? പാറുവിനു മനസ്സില്‍ തോന്നി .. ആശാന്‍ കളരിയിലേക്ക് ചേച്ചിമാര്‍ ആണ് കൊണ്ടു വിടുന്നത് അവരുടെ കൂടെ രാവിലെ പോകും .. എന്നിട്ട് അവര്‍ സ്കൂളില്‍ പോകുന്നത് നോക്കി പുറത്തേക്ക് ഇറങ്ങും ടാറ്റാ കൊടുക്കാന്‍.. ടാടകൊടുത്തു അവര്‍ കണ്മുന്നില്‍ നിന്നു മറയുമ്പോള്‍ പതിയെ അവിടെ നിന്നു തടി തപ്പും അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടാക്കാന്‍ അവളുടെ അമ്മ വരും അവര്‍ കാണാതെ ആന്ടി തിരിച്ചു പോകുന്ന ഒപ്പം കുറച്ചു ദൂരം വിട്ടു നടക്കും.. തിരിച്ചു തന്നെ പോകാനുള്ള വഴി അറിയാം പക്ഷെ കോക്കാച്ചി പിടിക്കും ഉപ്പാപ്പന്‍ വരും എന്ന് എല്ലാം പറഞ്ഞു എല്ലാരും പേടിപ്പിച്ചു വെച്ചിരിക്കുക്യല്ലെ .. എന്തുചെയ്യും? വീട്ടില്‍തിരിച്ചെത്തിയപ്പോള്‍ ആദ്യത്തെ രണ്ടുദിവസം അച്ഛനും അമ്മക്കും അതിശയം.. വൈകുന്നേരം ചേച്ചിമാര്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്റെ വക ശകാരം മുഴുവന്‍ അവര്‍ക്ക്...എങ്ങനെ തിരിച്ചെത്തി എന്ന് ഓര്ത്തു .. പിന്നെ രണ്ടുദിവസം കൂടി ചേച്ചിമാര്‍ ആശാന്റെ അടുത്ത് വിട്ടു.. അപ്പോളും പാറു തിരിച്ചെത്തി കൊണ്ടിരുന്നു .. അതോടെ ആശാന്‍ കളരിയിലെ പഠിപ്പ് ഉപേക്ഷിച്ചൂ. ..
ബി പി സി
3 months ago
പാറുവിന്റെ ബ്ലോഗ് കൊല്ലം...തുടക്കകാരിയായിരിക്കും അല്ലെ? നന്നായി എഴുതുക...ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്.ബാക്കി വായിക്കട്ടെ.
ReplyDelete