Thursday, January 8, 2009

പിഴച്ച കണക്കുകൂട്ടലുകള്‍.....തുടര്‍ച്ച(4)

വീണ്ടും പഴയ അങ്ങോട്ടേക്ക് തന്നെ തിരിച്ചു വരാം..... എന്ട്രന്‍സ് കോച്ചിങ് ക്ലാസ്സുകള്‍ അമ്മാതിരി മുന്നോട്ടു പോയികൊണ്ടിരുന്നു ... ഒരു രക്ഷയും ഇല്ല... അങ്ങോട്ടും ഇല്ല..ഇങ്ങോട്ടും ഇല്ല... നായ നടുക്കടലില്‍ എത്തിയ അവസ്ഥ..... പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു വര്‍ണന.. പക്ഷെ നക്കികുടിക്കാനും പറ്റുന്നില്ല.... ഉപ്പ് വെള്ളം കുടിച്ചുള്ള ശീലവും ഇല്ല.. ഇതാണ് എന്റെ അവസ്ഥ.. വെള്ളം കുടിക്കാന്‍ ഉണ്ട് പക്ഷെ ഉപ്പുവെള്ളം ആണ്..ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കാം ...പക്ഷെ കുടിക്കാന്‍ കിട്ടണത് ഉപ്പ് വെള്ളം ആണെങ്കിലോ? ...

ഒന്നും വേണ്ടാ നെല്ലിക്ക ആയിരുന്നു തിന്നതെങ്കില്‍ വെള്ളം കുടിച്ചു മധുരിക്കാന്‍് ഒരു അവസരംകൊടുക്കാമായിരുന്നു..ഒ എന്‍ വി പറഞ്ഞതുപോലെ നെല്ലിക്ക അങ്ങ് തിന്നു വെള്ളം കുടിച്ചു മധുരിപ്പിക്കാമായിരുന്നു...പക്ഷെ അറിയാതെ പാഷാണം വായില്‍ ഇട്ടവനെ വെള്ളം കുടിപ്പിക്കുന്ന അവസ്ഥയായി എന്റേത്..
എന്ന് വെച്ചാല്‍ പാഷാണം ഉള്ളിലോട്ടു ഇറക്കാന്‍ താത്പര്യം ഇല്ലാതെ തുപ്പാന്‍ വേണ്ടി അവസരം നോക്കുമ്പോള്‍..എന്തായാലും കഴിച്ചില്ലേ ഇത്തിരിവെള്ളം കൂടി കൂട്ടി വേഗം അതങ്ങ് ഉള്ളിലോട്ടു ഇറക്കിക്കോ എന്ന് പറഞ്ഞു വെള്ളം കൊണ്ടു തന്നപ്പോള്‍ നാണക്കേട് കാരണം കുടിക്കേണ്ടി വന്നു ആത്മഹത്യ ചെയ്തവന്റെ അവസ്ഥ..



പറഞ്ഞിട്ടെന്താ കാര്യം ?....എല്ലാ ഗോഷ്ടികള്‍ക്കും കൊണ്ടു പൊയ് തല ഇട്ടു... ഇനി ഊരണം എന്ന് വിചാരിച്ചാല്‍ കടമ്പകള്‍ ഒത്തിരിയാണ്‌ മക്കളേ... ഹുമ്മ്മ് ...അച്ഛന്‍ മുടക്കിയ കാശ് ഒന്നാമത്തെ ചോദ്യചിഹ്നം .. ലോകത്തുള്ള എല്ലാവരും എന്ട്രന്‍സ് കിട്ടി എന്നെ അങ്ങ് കെട്ടി എടുക്കുന്നത് കാണാന്‍ വേണ്ടി നോക്കി നില്ക്കുന്നു അത് രണ്ടാമത്തെ പ്രശ്നം
.. പിന്നെ പോയിക്കൊണ്ടിരുന്ന ക്ലാസ് ഇടക്ക് വെച്ചു നിര്‍ത്തിയാല്‍ വരാന്‍ പോകുന്ന ഭവിഷത്തുകള്‍.. അമേരിക്കന്‍ പ്രസിഡെന്റ്റ് മുതല്‍ ഇങ്ങോട്ട് പോന്നാല്‍ പാലക്കാടു ജില്ലെയിലെ സകല പിച്ചക്കാരോട് വരെ ഞാന്‍ കാര്യകാരണങ്ങള്‍ സഹിതം വിശദീകരിക്കേണ്ടി വരും ..അതുകൊണ്ട് മനസ്സില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല ആശയം എന്താച്ചാല്‍ അഖില കേരള പ്രവേശന പരീഷയുടെ വിധി പ്രഖ്യാപനത്തിന്ടെ അന്ന് കേരള സംസ്ഥാന ചലത്ചിത്ര അവാര്‍ഡു പ്രഖ്യാപനത്തിന്റെ അന്ന് നമ്മുടെ ചാലക്കുടികാരന്‍ കലാഭവന്‍ മണി ബോധം കേട്ടതുപോലെ. അതായത്.."വാഴത്തടി വെട്ടി ഇട്ടമാതിരി" അങ്ങ് ബോധം കെടുക.. എന്നിട്ട് ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നു എന്ന് ഇടക്കിടെ ബോധം വരുത്തി പറഞ്ഞു വീണ്ടും ബോധം കെടുക...ഒരു ഇരുപത്തിനാല് മണിക്കൂര്‍ ഈ പ്രതിഭാസം അങ്ങ് തുടരുക .. പിന്നെ അങ്ങ് ബോധം പോകാതെ കണ്ണ് മിഴിച്ചിരിക്കുക.. . ഇത്രയും ഒക്കെ ആകുമ്പൊളേക്കം ആശ്വസിപ്പിക്കാനുള്ളവരുടെ ഗ്യാങ് എത്തും..ഒരു വണ്ടി പിടിച്ചോ അല്ലെങ്കില്‍ ഒരു ജാഥയായോ... പിന്നെ ബാക്കി കഥകള്‍ അവര്‍ ഉണ്ടാക്കികൊള്ളും... പിന്നീടങ്ങോട്ട് ഞാന്‍ ഒന്നും അറിയണ്ടല്ലോ?

ഇങ്ങനെ എല്ലാ വിധ പ്ലാനുകളും മനസ്സില്‍ കണ്ടുകൊണ്ടു ഞാന്‍ എന്ട്രന്‍സ് ക്ലാസ്സില്‍ പോയിക്കൊണ്ടിരുന്നു.. അവിടുത്തെ പരീക്ഷകള്‍ എല്ലാം വെള്ളത്തില്‍ വരച്ച ചിത്രം മാത്രം ആയി..പക്ഷെ മാര്‍ക്കുകള്‍ എപ്പോളും പാമ്പന്‍ പാലം പോലെ ഉറപ്പുള്ളതായിരുന്നു... പക്ഷെ അവിടം കൊണ്ടൊന്നും പ്രശ്നം തീരുന്നില്ലാ.. ക്ലാസ്സില്‍ പഠിക്കാന്‍ അല്ലെങ്കിലും
വെറുതെ ഞായറാഴ്ചകളില്‍ പോകുന്നത് പോലും വലിയൊരു പ്രശ്നം ആണ്.. എങ്ങാനും ഇടക്കൊന്നു കണ്ണടഞ്ഞു പോയാല്‍ , അല്ലെങ്കില്‍ അപ്പുറത്ത്
ഇരിക്കുന്ന കുട്ടിയോട് ഒരു പേന കടം ചോദിച്ചാല്‍ , അല്ലെങ്കില്‍ ഒന്നും വേണ്ട വെറുതെ ഒന്നു തല ചൊറിഞ്ഞാല്‍ പോലും അത് ക്യാമറ കണ്ണുകളില്‍ പതിയും ... പിന്നെ അപ്പൊ തന്നെ ഏതോ മുറിയില്‍ ഇരിക്കുന്ന ഒരു വലിയരു‌പം എന്താ പറയുക മഹാഭാരതത്തിലും രാമായണത്തിലും ഒക്കെ പറയുന്ന രക്തരഷസുകള്ക്ക് തുല്യനായ ഒരു നീരാളി വന്നു അപ്പന്‍ അപ്പൂപ്പന്‍മാരുടെ എല്ലാം ഓര്മ പുതുക്കി തിരിച്ചു പോകും.. പാവങ്ങള്‍ എന്നെ കണ്ടിട്ടില്ലെങ്കിലും കുടുംബത്തില്‍ ഞാന്‍ ജനിച്ചതിന്റെ പേരില്‍ എല്ലാ ഞായറാഴ്ചകളിലും അവര്ക്കു വേണ്ടുവോളം കിട്ടി കൊണ്ടേ ഇരുന്നു........അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ....അതുകൊണ്ട് എന്നോടുള്ളത് അപ്പൂപ്പന്മാരോട് തീര്‍ത്തു.. എന്തായാലും ഞാന്‍ ഉണ്ടാകുന്നതിനു വര്‍ഷങ്ങള്‍ മുന്പേ കണ്ണടഞ്ഞ അവര്‍ എനിക്ക് പത്ത് പതിനെട്ടു വയസായതില്‍് പിന്നെ ഇങ്ങനെ ഒരാള്‍ കുടുംബത്തെതിയത് അറിഞ്ഞു.. എന്റെ മിടുക്ക്...ഒരു പക്ഷെ എന്നെ അവരും വെറുത്തു പോയി കാണും..കാരണം ഭൂമിയില്‍ നിന്നു ആദ്യം വിളിവന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചിരിക്കും കൊച്ചുമക്കള്‍ എന്നും വിളിക്കണേ എന്ന്.. പക്ഷെ വിളിയുടെ പുറകെ ഉള്ള എക്സ്ട്രാ ബഹുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ അവര്‍ വിചാരിച്ചു കാണും ചത്തിട്ടും ബാധ ഒഴിയുന്നില്ലല്ലോ എന്ന്... കൊച്ചുമക്കള്‍ അല്ലല്ലോ വിളിക്കുന്നത് അവര്ക്കു വേണ്ടി വേറെ പലരും അല്ലെ വിളിച്ചുകൊണ്ടിരിക്കുന്നത്..
അതുകൊണ്ട് എന്ട്രന്‍സ് ക്ലാസ്സുകള്‍ അങ്ങനെ പൊയ് കൊണ്ടിരുന്നു.. ഓള്‍ കേരള പ്രവേശന പരീക്ഷ തീരുന്നത് വരെ .. അതിന്റെ രസങ്ങള്‍ ഇനിയുള്ള എപിസോടുകളില്‍ പകര്‍ത്താം..

3 comments:

  1. പാറൂ;

    ഈ എപിഡോസ്സ് സത്യായിട്ടും ഞന്‍ വായിച്ചിട്ടില്ല. അഗ്രിഗ്ഗേറ്ററില്‍ കണ്ട ഒന്നാം ഭാഗം വായിച്ചുതീര്‍ന്നപ്പോള്‍ ഇതൊക്കെ ഞാനും അനുഭവിച്ചതല്ലേ, എന്റെ കാലത്തെയും കാര്യങ്ങളല്ലേ എന്നു വിചാരിച്ച് കമ്മെന്റാന്‍ ചെന്നപ്പോള്‍ ദാ കിടക്കണു പിന്നേം മൂന്ന് എപിസോഡു കൂടി.
    എന്റെ അഭിപ്രായം എന്തെന്നാല്‍ ഗാപ് ഇട്ട് പോസ്റ്റുകള്‍ ഇടാമോ? എന്നാലല്ലേ വായനക്കാര്‍ക്ക് അതു കാണാനും, വായിക്കാനും പറ്റൂ...

    ഇനിയും ഒരുപട് എഴുതൂ; ഇനി ഈ മുഴുവന്‍ എപിഡോസും, പോസ്റ്റുകളും വായിച്ചിട്ട് കമ്മെന്റാം ട്ടോ..

    ReplyDelete
  2. ഞാനാദ്യായിട്ടാ ഇവിടെ.

    വായിക്കാന്‍ സുഖമുണ്ട്.

    ആശംസകള്‍!

    ReplyDelete
  3. ഹരിഷ് ഏട്ടാ, പാറു കുട്ടി
    അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി ഉണ്ട്...ഇനിയും നിങ്ങളില്‍ നിന്നു പ്രോത്സാഹനങ്ങള്‍ പ്രതീഷിക്കുന്നു...
    ഞാന്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു പരിപാടിക്ക് ഇറങ്ങി തിരിക്കുന്നത്... സാമ്പത്തിക മാന്ദ്യം വളരെ അനുഭവപെട്ടുകൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ ലോകത്ത് പെട്ട് പൊയി....അതുകൊണ്ട് സമയം കിട്ടുന്ന സമയത്ത് തുടര്‍ച്ചയായി എഴുതി ... കുറച്ചു നാള്‍ അവധി എടുത്തു നാട്ടില്‍ ഉണ്ടായിരുന്നു.... അതാണ്‌ ചടപെടെന്നു കുറ പോസ്റ്റുകള്‍ വന്നത്.. ഇനി മുതല്‍ ഞാന്‍ പോസ്റ്റുകള്‍ മാനേജ് ചെയ്യാം....
    സ്നേഹത്തോടെ
    ആര്‍ക്കൊക്കെയോ വേണ്ടി
    പാറു

    ReplyDelete