അഗ്രി ഗേറ്റുകളില്‍ വരാത്ത എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ രീപോസ്റ്റു ചെയ്യുകയാണ്.. ചുമ്മാ ഒരു രസത്തിന് .. വായിക്കത്തവര്‍ക്ക് വേണ്ടി..
അങ്ങനെ പാറു പുതിയ കോളേജില്‍ എത്തി ..... നുറ്റീഇരുപതില്‍് കൂടുതല്‍ കുട്ടികള്‍ ഉള്ള ഒരു ക്ലാസ്സ് ആയിരുന്നുഅത്...
ആ ക്ലാസ്സില്‍ പതിനെട്ടു പെണ്‍കുട്ടികളും ബാക്കി ആണ്‍കുട്ടികളും ആയിരുന്നു.. ഫസ്റ്റ്ഗ്രൂപ്പ് ക്ലാസ്സില്‍ എല്ലാം ഇതാണ്അവസ്ഥ.. ഗണിതശാസ്ത്രത്തോട് അത്രമേല്‍ അഭിനിവേശം ഇല്ലാത്ത ആരും ഇങ്ങോട്ട് വരില്ല.. ഇന്നത്തെപതിനൊന്നും പന്ത്രണ്ടും ക്ലാസ്സ് അല്ല ഞാനീ പറയണത്.. പ്രീ ഡിഗ്രി നിലവിലുള്ള കാലം ആണ്.... നേരെ തിരിച്ചുസെക്കന്റ് ഗ്രൂപ്പില്‍ പോയാല്‍ മൂന്നോ നാലോ ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളും ആയിരിക്കും..
നേരത്തെ ഞാന്‍ പഠിച്ച സ്കൂളില്‍ നിന്നും തികച്ചും വ്യത്യസ്തം ആയ അവസ്ഥ.. എന്റെ ക്ലാസ്സില്‍ എല്ലാവരും 10th ലെ
വെക്കഷന് തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് ചേര്ന്നു ... ആദ്യദിവസമെ ക്ലാസ്സില്‍ വന്നത് എടുത്താല്‍ പോങ്ങില്ലാത്തകെട്ട് പുസ്തകങ്ങളും ആയി ആണ്..
ആരോട് പറയാന്‍.. പത്തിലെ മാര്‍ക്ക് വെച്ച് നോക്കുമ്പോള്‍ ക്ലാസ്സില്‍ ഉള്ള കുട്ടികളില്‍ വലിയ കുഴപ്പം ഇല്ലാത്ത മാര്‍ക്ക് പാറുവിനുണ്ട്... പക്ഷെ പാറുവിനു എന്ട്രന്‍സ് കോച്ചിംഗ്ഓ അതുകൂട്ടു യാതൊരു അലമ്പ് പരിപടിയേം പറ്റിഅറിയത്തുകൂടി ഇല്ലാത്ത കാലം... പക്ഷെ പുതിയ കോളേജില്‍ എന്തായാലും തന്നത്താന്‍ ഇരുന്നുള്ള പഠിപ്പ്നടക്കില്ലെന്ന് ബോധ്യമായി ... വീട്ടില്‍ വിവരം അറിയിച്ചപോള്‍ കോളേജിന്റെ അടുത്ത് തന്നെ ഉള്ള ഒരു ട്യൂഷന്‍സെന്റെറില്‍ ട്യൂഷന് ചേര്ത്തു.. പിന്നെ അച്ഛന്‍ അടുത്ത വണ്ടി പിടിച്ചു എന്ട്രന്‍സ് കോച്ചിംഗ് കൊടുക്കുന്ന ഏറ്റവുംപ്രമുഖസ്ഥലത്തെക്കു എന്നോകൊണ്ട് പറന്നു.. ദൈവാനുഗ്രഹം അല്ലാതെ എന്ത് പറയാന്‍ അവിടുത്തെ സീറ്റ് എല്ലാംപിള്ളേരെ കൊണ്ടു നിറഞ്ഞിരിക്കുന്നു ... അച്ഛന്‍ വണ്ടി വിട്ടത് വേറെ എങ്ങോട്ടും അല്ല സക്ഷാല്‍് പ്രോഫെസര്‍ പിസി തോമസ് സാറിന്റെ അടുത്തേക്കാണ്.. പക്ഷെ അവിടുത്തെ കോച്ചിംഗ് വളരെ നേരത്തെ തുടങ്ങും .. ഞങ്ങള്‍എത്തിയപ്പോഴേക്കും അവിടെ കോച്ചിംഗ് ഒക്കെ ഒരു വഴി എത്തി.. ക്രാഷ് കോഴ്സിന് ചേരാനുള്ള അവസരം തന്നു..
പട്ടിയുടെ കൈല്‍ മുഴുവന്‍്തേങ്ങാ കിട്ടിയ അവസ്ഥയാണ് കോളേജ് ജീവിതം തന്നെ.. ആ കൂടെ വെറുതെ എന്തിനാക്രാഷ് കോഴ്സ് എന്ന ഒരു തേങ്ങക്കുല കൂടി കാശു മുടക്കി വാങ്ങുന്നത് ..അച്ഛനോട് പറഞ്ഞു വേണ്ട ലോങ്ങ് ടെംകോച്ചിംഗ് അല്ലെങ്കില്‍ വേണ്ട നമുക്കു തിരികെ പോകാം എന്ന്... അങ്ങനെ ഞങ്ങള്‍ പാലക്കാടേക്കു തിരിച്ചു വണ്ടികേറി... പിന്നെ അങ്ങോട്ടേക്ക് രണ്ടു വര്‍ഷത്തേക്ക് എനിക്കു യാതൊന്നും ഓര്‍മയില്ല...
മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രീകം ആയിരിക്കുമെന്ന് ആരോ പണ്ടു സിനിമയില്‍പറഞ്ഞിട്ടുണ്ട്... പക്ഷെ എന്റെ കാര്യത്തില്‍ കുറ്റബോധം പോയിട്ട് സ്ഥലകാല ബോധം പോലും രണ്ടു വര്‍ഷത്തേക്ക്ഉണ്ടായില്ല...
എങ്ങിനെ എങ്കിലും കോളേജിലെ പഠിപ്പ് ഒന്നു തീര്നാല്‍ മതി എന്ന ചിന്ത .... അപ്പോളെക്കും ചേച്ചിമാരും ചേട്ടനുംഎല്ലാം ജോല്യൊക്കെ ആയി ദൂരെ സ്ഥലങ്ങളില്‍ ആയി... പാറു അച്ഛന്റേം അമ്മേടേം കൂടെ വീട്ടിലും.. പാറുന്റെമുത്തശി പാറു നാലില്‍ പഠിക്കുമ്പോള്‍ മരിച്ചു പൊയീ.. അത് ആദ്യം പറയാന്‍ വിട്ടു പൊയീ...
ആ രണ്ടു വര്ഷം ഓടിയതിനു കൈയും കണക്കും ഇല്ല...'
ട്യൂഷന് ചേര്‍ന്നതോടെ സമയതിനെല്ലാം മാറ്റം വന്നു... രാവിലെ 7nu ട്യൂഷന്‍ ഉണ്ട് എല്ലാദിവസവും.. കോളേജ്കഴിഞ്ഞു പോകണം ട്യൂഷന്‍ ക്ലാസ്സിലേക്ക്.. രാവിലെ എട്ടരയുടെ ബസ്സു കോളേജ് ബസ്സാണ് .. അത് ബുസ്റൊപില്‍നിന്നു കയറിയാല്‍ കോളേജില്‍ കൊണ്ടു വന്നു വിടും.. വേറെ ഒന്നും അറിയനില്ല.. പക്ഷെ ട്യൂഷന് പോകുന്ന സമയത്തുകോളേജ് ബസ്സ് ഇല്ല ...അതുകൊണ്ട് പാലക്കാടു സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്സ് മാറി കേറണം... കേരള സര്ക്കാരിന്ടെവണ്ടിയില്‍ കന്സേഷന്‍് കാര്ഡ് ഉണ്ട്.. പക്ഷെ പ്രൈവറ്റ് ബുസുകര്‍ കന്സേഷന്‍് തരില്ല... അവരുടെ വായില്‍ ഉള്ളസര്‍വവിധ ഹരിതമലയാളവും പേറിയാണ് രാവിലുത്ത്തെ യാത്ര.. വീട്ടില്‍ നിന്നും 6nu ഇറങ്ങിയലെ 6.30 ആകുമ്പോള്‍ ബസ്ട്സ്ടൊപ്പില്‍് എത്തൂ ...ദൈവം അനുഗ്രഹിച്ചു 6.30nte ബസ്സ് 6.10 തൊട്ടു എപ്പോള്‍ വേണമെങ്കിലുംപ്രതീക്ഷിക്കാം.. ചിലപ്പോള്‍ 7nte ബസിനു കൂട്ട് ആയിയും വരും ...ചിലപ്പോള്‍ ഇല്ലാതായെന്നും വരം.. ഒന്നും നമ്മുടെകൈയില്‍ അല്ലല്ലോ.. എല്ലാം സര്ക്കരിന്ടെ കയ്യില്‍ ആണ്.. ഭരണം നാളെ കൈല്‍ ഉണ്ടോ എന്നറിയാത്തഅവസ്ഥായാണ് സര്ക്കാരിന്റെ.... പിന്നെ ആണ് ചടാക്കു സര്‍ക്കാര്‍ വണ്ടികളുടെ കാര്യം.......
അതുകൊണ്ട് നമ്മള്‍ പിള്ളേര് ക്ലാസ്സില്‍ എത്താന്‍ എന്തായാലും ഒരു 10 മിനിട്ട് വൈകും... ഒരിക്കലുംഅറിഞ്ഞുകൊണ്ട് വൈകുന്നതല്ല..
പക്ഷെ അവിടുത്തെ അധ്യാപകര്‍് നല്ലവര്‍ ആയതുകൊണ്ട് ഒരു അരമണിക്കൂര്‍ പുറത്തും കൂടി നിര്‍ത്തും.. പിന്നെപുറത്തു നിന്നു അകത്തു നടക്കുന്ന ക്ലാസിന്റെ നോട്ട് എഴുതിയിരിക്കണം അല്ലെങ്കില്‍.. അരമണികൂര്‍് കഴ്തിഞ്ഞുംക്ലാസ്സില്‍ കയറ്റില്ല... അടച്ചിട്ടിരിക്കുന്ന ക്ലാസ്സിന്ടെ പുറത്തുനിന്നു എന്ത് നോട്ട് എഴുതാന്‍...?....സര്‍ ബോര്‍ഡില്‍എഴുതി തന്നത് പോലും നേരെപാടിനു എഴുതാന്‍ അറിയാത്ത ഞാന്‍..നോട്ട് എഴുതി ക്ലാസ്സില്‍ കയറാന്‍.. നോ വേ.. ..സൊ അന്നേദിവസം നോ നോട്ട് നോ ക്ലാസ്സ്.. പുറത്തു തന്നെ ശരണം...
അന്ന് ക്ലാസ്സ് കഴിഞ്ഞു പോകുന്നതിനു മുന്പ് നോട്ട് കമ്പ്ലീറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരം നോട്ട് സാറിനെ കാട്ടി ഒപ്പിട്ടു വാങ്ങിയിട്ടേ വീട്ടില്‍ പോകാവൂ ... വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു നേരെ പോകേണ്ടത് മറ്റൊരു പാതാള ഭൈരവന്റെ അടുത്തേക്കാണ് ... അപ്പൊ ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യം കോളേജിലെ ക്ലാസ്സ് ഹൌര്‍ ഇരുന്നു ഇതു അങ്ങട് എഴുതുക.. ഭാഗ്യം ഉണ്ടെങ്കില്‍ ക്ലാസ്സ് എടുക്കുന്ന ടീച്ചര്‍ ലൈബെററിയ്ല്‍് പോയിരുന്നു നോട്ട് കമ്പ്ലീറ്റ് ചെയ്യാന്‍ അവസരം തരും.. വേറെ ഒന്നും അല്ല ഗെറ്റ് ഔട്ട് അടിക്കും .. ക്ലാസ്സ് ഹൌറില്‍ വേറെ പണിക്കു പോയതിനു.. എന്താ പറയുക .. കടലിന്റെം ചെകുത്ത്താന്റെം നടുക്ക്.. .. ഇതിനിടായില്‍് ക്ലാസ്സില്‍ നിന്നുഗെറ്റ് ഔട്ട് അടിച്ച് ഇറങ്ങി പോകുന്നത് പ്രിന്സി കണ്ടാല്‍.. പിന്നെ ഒരു പ്രേമ ലേഖനം അങ്ങേര്‍ക്കു എഴുതി കൊടുക്കണം..ഇനി മുതല്‍ ക്ലാസ് ഹൌറില്‍ അതാതിന്റെ നോട്ട് മാത്രമെ എഴുതൂ എന്നും പറഞ്ഞു .. എന്ത് ചെയ്യാന്‍ വിധി .. ഇനി പ്രിന്‍സി
പിടിക്കാതെ ലൈബെററിയ്ല്‍് ചെന്നാല്‍ നിധിക്ക് കാവല്‍ നില്ക്കുന്ന പണ്ടാരക്കാലന്‍ ലൈബ്രേറിയന്‍് കോളേജിലെ തിരിച്ചറിയല്‍ കാര്ഡ് വാങ്ങി കീശയില്‍ വെയ്ക്കും എന്നിട്ട് ക്ലാസ്സ് ടീച്ചറിനു കൊടുക്കും.. മൊത്തം പുലിവാല്‍.. പടയെ പേടിച്ചു പന്തളതെത്ത്തിയപ്പോള്‍ അവിടെ ഗ്രനെഡ് ആക്രമണം എന്ന് പറഞ്ഞ അവസ്ഥ..
ഈ പറയുന്ന എല്ലാ ശിക്ഷാവിധികളിലൂടെയും കടന്നു പോകാനുള്ള അവസരം ഈശ്വരെന്‍മാര്‍ എനിക്ക് തന്നു എന്ന സന്തോഷ വാര്‍ത്ത ഈ തരുണത്തില്‍് നിങ്ങളെ അറിയ്ക്കുന്നു...
പിന്നെ നെക്സ്റ്റ് ശിക്ഷ.
ഇതു പക്ഷെ ഇത്തിരി കടന്ന കൈ ആയി പോയി എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്കും മനസിലാകും.
ഞാന്‍ ഒരിക്കല്‍ ലേറ്റ് ആയപ്പോള്‍ ക്ലാസ്സില്‍ പോകാതെ ട്യൂഷന്‍ കട്ട് ചെയ്തു നേരെ കോളേജില്‍ പോയി ... എന്തായാലും പുറത്ത് നില്‍ക്കുന്നതിലും ഭേദം ആണല്ലോ എവിടെ എങ്കിലും ഇരിക്കുന്നതെന്ന് ഓര്ത്തു....അത്രയേ ഓര്ത്ത്തോളൂ... പക്ഷേ ഫസ്റ്റ് ഹൗര്‍ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അച്ഛന്‍
ദാ കോളേജില്‍ വന്നിരിക്കന്നു ... ഞാന്‍ ഓര്‍ത്തു... "ആരെങ്കിലും തട്ടി പോയോ?"
അല്ലാതെ എന്നെ കാണാന്‍ ഇപ്പൊ കോളേജില്‍ വരണത് എന്തിനാണപ്പാ ? .. രാവിലെ അല്ലെ ഞാന്‍ അവിടെ നിന്നു പോന്നത്.. എന്നെ കാണാന്‍ അത്ര കൊതിയോന്നും വേണ്ടല്ലോ? വൈകുന്നേരം വീട്ടിലോട്ടു തന്നെ അല്ലെ ചെല്ലുന്നത് .. അത്രയും ആലോചിച്ചപ്പൊളേക്കും .എന്നെ പുറത്തേക്ക് വിളിപ്പിച്ചു.. നേരെ കാന്റീന്റെ അടുത്ത് കൊണ്ടു പൊയ് നാലു ചീത്ത ....രാവിലെ ട്യൂഷന്‍ പോകാത്തതിന്. ആര് പറഞ്ഞു ഈ കൊലച്ചതിഅച്ഛനോട്ഞാന്‍ ചോദിച്ചു? നിന്റെ സര്‍ അല്ലാണ്ട് ആര്.. അങ്ങേരു വിളിച്ചു പറഞ്ഞു അബ്സെന്റ്റ് ആണ്.. കാരണംഎന്തെന്ന്.. ഹി ഹി ഹി ഞാന്‍ പെട്ടു പൊയ്..ദൈവം സഹായിച്ചു അതികം നുണ പറയാന്‍ അവസരം ഉണ്ടാക്കാതെ അച്ഛന്‍ കാര്യംപറഞ്ഞു..അല്ലെങ്കില്‍ നുണക്കും കൂടി കിട്ടിയേനെ... ഇനി ട്യൂഷന് പോകണമെങ്കില്‍ പേരന്റ്റുമായി ചെല്ലണം .. അന്ന് അടുത്ത രണ്ടു അവറും കട്ട് ചെയ്തു നേരെആ മാങ്ങതലയന്‍ സാറിന്റെ വീട്ടിലേക്ക് അച്ചനെകൊണ്ട് പൊയ്.. ദാ അവിടെ ചെന്നപ്പം കോളേജ് കട്ട്ചെയ്തുവന്നതിനു അച്ഛനും കിട്ടി ... ഹി ഹി ഹി .. അച്ഛന്‍ പറഞ്ഞു എന്റെ ബാക്കി മക്കടെ സാറുംമാരാരും ഇതുവരെഅച്ഛനെ ചീതവിളിച്ചിട്ടില്ല.. ഞാന്‍ ആയിട്ട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാക്കി കൊടുത്തു എന്ന്.. പക്ഷെ അച്ഛന്‍
വന്നപ്പോള്‍ ഉള്ള ദേഷ്യം സാറിന് കണ്ടു കഴിഞ്ഞപ്പോള്‍ കണ്ടില്ല..അച്ഛന്‍ പുറത്തിറങ്ങിയ സമയം എന്നോട് ചോദിച്ചു ഈ പുള്ളിടെ ക്ലാസ്സിലാണോ മോളെ ഞാന്‍ ട്യൂഷന് ചേര്‍ത്തതെന്ന്.. .. .
ഞാന്‍ മനസ്സില്‍ ചിരിച്ചു.. സാറിന്റെ വീട്ടില്‍ നിന്നു ഇറങ്ങി അച്ഛന്‍ നേരെ അവിടെ കണ്ട ബൂത്തിലേക്ക് പൊയ്.. എന്നിട്ട് അമ്മയെ വിളിച്ചു.. പാറു ക്ലാസ്സില്‍ ഉണ്ടായിരുന്നു വേറെ ഏതോ കുട്ടി ആണ് അബ്സേന്റ്റ് സാറ് നമ്പര്‍തെറ്റി വിളിച്ചതാണ് എന്നെല്ലാം പറഞ്ഞു.. എന്നിട്ട് ഇനിയെങ്കിലും നീ കിടന്ന കിടപ്പ് കിടക്കാതെ എഴുന്നേറ്റു പോയിവല്ലതും കഴിക്കാന്‍ പറഞ്ഞു,.. കാര്യങ്ങളുടെ അവസ്ഥ എനിക്കു നന്നായി മനസിലായി.. അച്ഛന്‍ പറഞ്ഞു പാറുനോട്നീ മിണ്ടിക്കോ എന്ന് പറഞ്ഞു എനിക്കു ഫോണ്‍ തന്നു .. ഞാന്‍ അമ്മേ എന്ന് വിളിച്ചപ്പം ഒരു കരച്ചില്‍ മാത്രമാണ്അങ്ങേത്തലക്കല്‍ നിന്നു കേട്ടത്.. എന്റെ മോളെ എന്ന് ഒരു ദീന സ്വരവും .. ഞാന്‍ പറഞ്ഞു ഞാന്‍ ക്ലാസ്സില്‍പോയിരുന്നെന്നും സാറിന് ആളുമാറി വീട്ടില്‍ വിളിച്ചതാണെന്നും എല്ലാം.. അമ്മകരഞ്ഞു വേഗം വീട്ടില്‍ വരാന്‍പറഞ്ഞു.. അച്ഛന്‍ എന്നെയും കൂട്ടീ നേരെ വീട്ടിലേക്കാണ് പോയത് പോകുന്നവഴി ക്ലാസ്സിലെ എല്ലാ അവസ്ഥയുംഞാന്‍ അച്ചന് വിശദം ആയി പറഞ്ഞു കൊടുത്തു. എല്ലാ കാര്യങ്ങളും അച്ചന് മനസിലായി.. എന്നെ കണ്ടതോടെഅമ്മയുടെ സങ്കടം ഒക്കെ മാറി.." ആ കാലമാടന്റെ തലയില്‍ ഇടിത്തീ വിഴട്ടെ".. "ആ ദുഷ്ടനെ പെരുംപാമ്പു വിഴുങ്ങട്ടെ" എന്ന് വേണ്ട വായില്‍ വന്ന എല്ലാ അനുഗ്രഹങ്ങളും അമ്മ ആ മാന്യ അദേഹത്തിന് ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.. പിന്നീട് ഫോണ്‍ വിളികളുടെ ഒരു ഘോഷയാത്ര ആയിരുന്നു.. എല്ലാവരും പേടിച്ചു.. കോളേജില്‍ പോയ കൊച്ചിനെകാണാനില്ല.. പേടിക്കാതിരിക്കുമോ? ദൈവം സഹായിച്ചു നാട്ടുകാര്‍ അറിഞ്ഞില്ല.. കേരളത്തിന് പുറത്തുള്ള ബന്ധുജനങ്ങള്‍ മാത്രമെ അറിഞ്ഞുള്ളു..... കാരണം അമ്മക്ക് ലോക്കല്‍ നമ്പര്‍ ഒന്നും അറിയില്ലാ.. എസ് ടി ഡി യും ഐഎസ് ഡി യും മാത്രമെ അറിയൂ എന്ന് അച്ഛന്‍ ഫോണ്‍ ബില്‍ വരുമ്പോള്‍ കളിയാക്കാറുള്ള കാര്യം വിത്ത് പ്രൂഫ് അമ്മതെളിയിച്ചു .. "അമ്മയെ സമ്മതിക്കണം" ..ആ മാസത്തെ ഫോണ്‍ ബില്ല് കണ്ടു അച്ഛന്‍ നെഞ്ചത്ത് കൈ വെച്ച്പറഞ്ഞു..
അടുത്ത ദിവസം രാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ പോയി ബസ്സ് അന്നും കിട്ടിയില്ല.. പത്ത് മിനിറ്റു ലേറ്റ് ആയി ക്ലാസ്സില്‍എത്തി ... അന്നും എന്നെ ലേറ്റ് ആയ മട്ടുകുട്ടികല്‍ക്കൊപ്പം ക്ലാസിനു വെളിയില്‍ നിര്‍ത്തി ... പക്ഷെ അച്ഛനും എന്റെകൂടെ പോന്നിരുന്നു .. ഞാന്‍ പുറത്ത് നില്ക്കുന്നത് കണ്ടുകൊണ്ടു അച്ഛനും മാറി നിന്നു.. അര മണിക്കൂര്‍ കഴിഞ്ഞു ക്ലാസ്സില്‍കയറാന്‍ അനുവാദം തന്നു..
അച്ഛനെ സര്‍ കണ്ടില്ല .. എന്തോപറഞ്ഞു സാര്ഞങ്ങളെ കളിയാക്കി ... .. അച്ഛന്‍ സാറിന്റെ അടുത്ത് നിന്നും എന്നെതിരിച്ചു കൊണ്ടു വന്നു അതോടെ എന്റെ ട്യൂഷന്‍ അവസാനിച്ചു .....അതോടെ ഫിസിക്സ് ക്ലാസ്സിന് ശുഭ പരിയവസാനം ................
ബി പി സി
3 months ago
ഇതു ഞാന്‍ ആദ്യമേ തന്നെ വായിച്ചതായിരുന്നു ട്ടോ..
ReplyDeleteപിന്നെ ഫോന്റിന്റെ വലുപ്പം കൂടിയതിനാലവണം ചില ലൈനുകളില്‍ ലെറ്റേര്‍സ് മാഞ്ഞുപോകുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ...
പിനെ ഈ വേര്‍ഡ് വേരിയും എടുത്ത് കളയൂ; കമെന്റാന്‍ അതു ബുദ്ധിമുട്ടുണ്ടാക്കുന്നു...
Super thanne.........
ReplyDeleteഎന്തൊക്കെ ആയാലും സ്നേഹമുള്ള, മക്കളെ മനസ്സിലാക്കാന്‍ കഴിയുന്ന അച്ഛനെ കിട്ടിയത് ഒരു ഭാഗ്യം തന്നെ.
ReplyDeleteഎനിയ്ക്കും ജീവിതത്തിലെ ഏറ്റവും ബോറടിച്ച രണ്ടു വര്‍ഷമായിരുന്നു എന്റെ പ്രീഡിഗ്രി പഠനകാലം.
hha ha..
ReplyDelete:)
പ്രീഡിഗ്രീ രണ്ടു വര്‍ഷം ഒരു ഇരുപതു വര്‍ഷം ജീവിച്ചാലും കിട്ടാത്ത അനുഭവങ്ങളുമായാണ് പടിയിറങ്ങിയത്... !!
ReplyDelete:)
പറഞ്ഞു തീരുമോ പകലുകള്‍
ReplyDeleteപയ്യേ ഇങ്ങനേ പടിയിറങ്ങിയാലും,
നിലാവ് വിരിച്ച സന്ധ്യയുടെ...പനനീര്‍ സുഗന്ന്ദം
ആശംസകള്‍
പ്രീഡിഗ്രിക്കാലം. അതൊരുകാലം. അല്ല, ഒന്നൊന്നരക്കാലം തന്നെയാണേ.
ReplyDeleteഇതു കൊള്ളാമെ..
ReplyDeleteപ്രീ ഡിഗ്രി ക്കാലം ഓര്‍മ്മ വന്നു..നന്ദി,ഒരിക്കല്‍ കൂടി അവിടെയ്ക്ക് കൂട്ടി കൊണ്ട് പോയതിനു.
ReplyDeleteഹരീഷേട്ടന്‍ പറഞ്ഞ പ്രശ്നം എനിക്കും തോന്നി കേട്ടോ..ഒന്ന് നോക്കായിരുന്നില്ലേ?