Saturday, March 14, 2009

പിഴച്ച കണക്കു കൂട്ടലുകള്‍...തുടര്‍ച്ച(2)


ട്യുഷന്‍ അവസാനിച്ച കഥ ഞാന്‍ എഴുതിയല്ലോ? പക്ഷെ കഥകള്‍ അവിടം കൊണ്ടൊന്നും തീരുന്നില്ലാ ..... അന്ന് വൈകുന്നേരം സാറ് വീട്ടിലേക്ക് വിളിച്ചു അച്ഛനോട് എന്നെ പിറ്റേന്ന് മുതല്‍ വീണ്ടും ട്യുഷന് വിടണമെന്ന് പറഞ്ഞു .. കാരണം ഞാന്‍ പോയാല്‍ പുള്ളിക്ക് അതുപോലെ ഒരു നല്ല പണിയാണ് കിട്ടാന്‍ പോകുന്നത് ... എന്നെ അച്ഛന്‍ കൊണ്ടുപോയ കഥ പറഞ്ഞു എന്റെ അതെ അനുഭവം ഉള്ള പലരും സ്ഥലം ഉപേക്ഷിച്ചു പോകുന്നതിനെ പറ്റി ചിന്തിച്ചൂ തുടങ്ങിയത് കാലമാടന്‍ സാറു മണത്തു അറിഞ്ഞു അത്രയേ ഉള്ളു.. അയാളുടെ കഞ്ഞിയില്‍ പാറ്റചാടാതിരിക്കാന്‍ വേണ്ടി അച്ഛനോട് ഒരു മാപ്പും പറഞ്ഞു എന്നെ വീണ്ടും ക്ഷണിച്ചു ..

അച്ചന് അത്ര താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല തിരിച്ചു അങ്ങേരുടെ അടുത്ത്തെക്ക് വിടാന്‍ ... കാരണം അവര്‍ തമ്മില്ലുള്ള സംഭാഷണം ഞാന്‍ കേട്ടി
ല്ലല്ലോ? എന്റെ അച്ഛന്‍ ആരാ മോന്‍ നല്ല ഡോസ് കൊടുത്തിട്ടുണ്ടാകും.. സാറ് ആള് മോശമാണോ? പുള്ളിയും കൊടുത്തിട്ടുണ്ടാകും തിരിച്ചും..പക്ഷെ മറ്റൊരു ട്യുഷന്‍ സ്ഥലം കണ്ടു പിടിക്കുക അത്ര എളുപ്പവും അല്ല.. അതുകൊണ്ട് വീണ്ടും ഞാന്‍ ക്ലാസ്സില്‍ തന്നെ പോയി തുടങ്ങി..
പക്ഷെ പിന്നീട് ഞാന്‍ എത്ര ലേറ്റ് ആയാലും അങ്ങേരു എന്നെ ക്ലാസ്സില്‍ കയറ്റും.. ആദ്യം വന്ന കുട്ടിയുടെ നോട്ട് വാങ്ങി എഴുതാനുള്ള പെര്മിഷന്‍് തന്നു... പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍..
അന്ന് വരെ പാര്‍്വതി കുറുപ്പ് എന്ന് നീട്ടി വിളിച്ചിരുന്ന അദ്ദേഹം എന്നെ മോളെ പാര്‍വതി എന്ന് വിളിക്കാന്‍ തുടങ്ങി.. "അടി തെറ്റിയാലും അടികിട്ടിയാലും ആന വീഴും "....
അപ്പം അച്ഛന്‍ നന്നായി കൊടുത്ത ലെക്ഷണം ഉണ്ട്.....കിട്ടട്ടങ്ങനെ കിട്ടട്ടെ...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കോളേജിനടുത്തുള്ള ട്യുഷന്‍ സെന്റര്‍ എന്ന് എഴുതിയിരുന്നല്ലോ?
ആ ട്യുഷന്‍ സെന്ററിന്റെ കഥ പറയാം..

സത്യത്തില്‍ ഇതു ഒരു ട്യുഷന്‍ സെന്റെര്‍ അല്ല...ഞാന്‍ പഠിക്കുന്ന കോളേജില്‍ നേരത്തെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്യാപകര്‍ റിടയര്‍ ചെയ്തപ്പോ നേരം പോക്കിന് തുടങ്ങിയ പണി ആണ് ഈ ട്യുഷന്‍ പഠിപ്പീര്.. കോളേജിന്റെ അടുത്ത് വീടുള്ള ഇവര്‍ മൂന്നു പേരുണ്ട് .. മൂന്നു പേരും നല്ല കൂട്ടുകാര്‍ ... ഒരാള്‍ ഗണിതശാസ്ത്രം (പണ്ടു ഈ കോളേജിനെയും അതിലെ വിദ്യാര്‍ത്ഥികളെയും വിരല്‍ തുമ്പില്‍ നിര്‍ത്തിയ പ്രിന്‍സി ആയിരുന്നു ) റിട്ടയര്‍ ആയിട്ടും സ്വഭാവത്തിന് മാറ്റം വരാതായപ്പോള്‍ ഭാര്യയെ പഠിപ്പിക്കാന്‍ ചെന്നു .. പക്ഷെ പുണ്യം ചെയ്ത ആ ഭാര്യ ഉപദേശിച്ചു കൊടുത്ത കുബുദ്ധിയാണ് ഈ ട്യുഷന്‍ പരിപാടി...

അദ്ദേഹം ആയിട്ട് ബാക്കി രണ്ടുപേരെയും കൂടി ഉപദേശിച്ചു ... ബാക്കിരണ്ട് പേരും തീരെ മോശക്കാര്‍ അല്ലാ.. ഒരാള്‍ ഫിസിക്സ് ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും മറ്റേയാള്‍ കെമസ്ട്രി
ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും ആണ് (ex മേധാവികള്‍) .. പത്ത് മുപ്പതു കൊല്ലത്തില്‍ കൂടുതല്‍ അധ്യാപക ജീവിത്തത്തില്‍ കഴിഞ്ഞ ഇവര്ക്ക് പേരു ഉയര്‍ത്താന്‍ വേണ്ടി വേറെ ഒന്നും ചെയ്യണ്ടാ.. ഇവര്‍ ട്യുഷന്‍ എടുക്കുന്ന വിവരം അറിഞ്ഞപ്പൊളേ അങ്ങോട്ടേക്ക് കുട്ടികളുടെ ഒഴുക്കായിരുന്നു.. ബാക്കി എല്ലാ ട്യുഷന്‍ സ്ഥലങ്ങളിലും ആയിരം രൂപ ഒരു വിഷയത്തിന് വാങ്ങിയപ്പോള്‍ ഇവിടെ ഒരുവിഷയത്ത്തിനു രണ്ടായിരത്തി അഞ്ഞൂറ് രൂപ ആണ് ഫീസ്‌. . സമയത്ത് പി സി തോമസറിന്റെ അടുത്ത് എന്ട്രന്‍സ് കൊച്ചിന്ഗിനു അയ്യായിരത്തി അഞ്ഞൂറ് രൂപ ആയിരുന്നു..പക്ഷെ മാതാപിത്ക്കള്‍ ഫീസ് നോക്കാതെ അങ്ങോടെക്ക് കുട്ടികളെ വിട്ടു.. പിള്ളേര് പഠിക്കട്ടെ .. അത്രയേ അവര്‍ ചിന്തിച്ചോളൂ..
മരുപ്പച്ച എന്ന് കേട്ടിട്ടില്ലേ? ആക്ച്വലി അതാണ് സംഭവം .....റിട്ടേര്ഡ് പ്രൊഫസര്‍ മാരുടെ അടുത്താണ് കൊച്ചു ട്യുഷന് പോകണതെങ്കില്‍ പിന്നെ എല്ലാം ആയി എന്നാണ് എല്ലാരുടേം ചിന്താ.. എവിടെയാ ട്യുഷന്‍ന്നു ചോദിച്ചാല്‍ നമുക്കും ഇത്തിരി അഹങ്കാരം ആണു പറയുമ്പോള്‍..

ഒരിക്കലും ഞാന്‍ അവര്‍ എടുക്കുന്ന ക്ലാസുകള്‍ ചീത്ത ആണെന്ന് പറയില്ലാ..നല്ല ക്ലാസുകള്‍ ... ഏതു പൊട്ടനും മനസിലാകുന്ന രീതിയില്‍ ഉള്ള ക്ലാസുകള്‍..

ഇനി വീണ്ടും ഫലിതങളിലേക്ക് തന്നെ വരാം..
ഞായര്‍ ആഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും ട്യുഷന്‍ ഉണ്ട്.. രാവിലെ എന്നും 6 മണിക്ക് പോകുന്ന കാര്യം പറഞ്ഞല്ലോ... ഇനി സായാഹ്നംങളിലെ യാത്ര വിവരണം

4ആകുമ്പോള്‍ കോളേജിലെ ക്ലാസ്സ് തീരും പിന്നെ പാതാള ഭൈരവന്റെ വീട്ടിലേക്ക് ഓട്ടം ആണ്...
4.15നു ആണ് അവിടെ ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.. പാതാള ഭൈരവന്‍ എന്ന് കേട്ടു ഞെട്ടണ്ട .. കണ്ടാല്‍ നമ്മുടെ ഇന്നസെന്റ് ഇല്ലേ
അങ്ങേരെ പോലെ ഇരിക്കും.. തൃശൂര്‍ ആണ് മൂലകുടുംബതിന്റെ കുറ്റി.ഈ കോളേജില്‍ ജോലി കിട്ടിയപ്പോള്‍ സാര്‍ കുറ്റി പാലക്കാടേക്ക് മാറ്റി കുത്തി. ഒരു അഞ്ചടി പൊക്കം കാണും.അകെലെനിന്നു നോക്കിയാല്‍ തല ഒരു നല്ല മരുഭൂമിയാണ് .. പക്ഷെ അടുത്തെത്തുമ്പോള്‍ മനസിലാകും നമുക്കു തെറ്റിയതാണെന്ന്. മരുഭൂമിയില്‍ നെല്‍കൃഷി ഇറക്കിയപോലെ അങ്ങിങ്ങു കറുത്ത കളറില്‍ എന്തോ ഒരു സാധനം ആ ഊഷര ഭൂമിയില്‍ ഉണ്ട് ....അതിനെ മുടി എന്നൊക്കെ വിളിക്കാന്‍ പറ്റുമോ ആവോ? ഉണങ്ങിയ വൈക്കോല്‍ എന്ന് പറയാം അല്ലാതെ എന്താ?
ആ സാര്‍ എല്ലാ കുട്ടികളും വരാന്‍ വേണ്ടി 4.20 വരെ കാക്കും.പിന്നീട് അന്നത്തെ കുശലാന്വേഷണങ്ങള്‍ നടത്തും . എനിട്ടെ ക്ലാസ്സ് തുടങ്ങൂ.പിന്നെ തലേദിവസം എന്തെങ്കിലും എക്സാം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കേടു തീര്‍ത്തു പേപ്പര്‍ തരും .

അദേഹം വളരെ നല്ല മനുഷ്യന്‍ ആണ്. ഒരിക്കലും വീട്ടിലേക്ക് വിളിക്കില്ല പേപ്പര്‍ തരുന്ന കൂടത്തില്‍ ഒരു കുറിപ്പും കൂടി തരും. നമുക്കുള്ളത് അല്ല അച്ഛനുള്ള പാര്‍സല്‍ ആണ്
TO MR.ചന്ദ്ര ശേഖര കുറുപ്പ്
മൈ നമ്പര്‍ ഇസ് 00467787889 കാള്‍ മി അറ്റ്‌ 9.10pm .

സമയത്തില്‍ മാറ്റം വരരുതു. അത് സാര്‍ ഒരിക്കലും ഇഷ്ടപെടുന്ന ഒരു കാര്യം അല്ല.നമ്മുക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അദേഹം നമ്മള്‍ കുട്ടികളെ ഒരിക്കലും നേരെ നോക്കി ചീത്ത പറയില്ല.വെറുതെ അന്നത്തെ ക്ലാസ്സിനിടയില്‍ ചോദിക്കും
"അല്ല പാര്‍വതി താന്‍ ഏതു സ്കൂളിലാ പഠിച്ചതെന്നാ പറഞ്ഞതു ?"
ഞാന്‍ സ്കൂളിന്റെ പേരു പറയും .
"ഹൊ ഞാന്‍ മറന്നു "
"തനിക്ക് രസതന്ത്രത്തിനുsslcക്ക് എത്ര ആയിരുന്നു മാര്‍ക്ക്?"
ഞാന്‍. . 48.
"നൂറിലോ? അന്പതിലോ? "
അന്‍പതില്‍..
"ശെരിയാണല്ലോ ഞാന്‍ മറന്നു"..

"താന്‍ നോട്ട് എഴുതി തീര്‍ക്ക് "..
ഞാന്‍ നോട്ട് എഴുതാന്‍ തിരിയുമ്പോള്‍ സാര്‍ വീണ്ടും ചോദിക്കും
"അല്ല അവിടെ sslc പരീക്ഷയുടെ ചെക്കിന്ഗ് ഒക്കെ എങ്ങനെയാ നല്ല സ്ട്രിക്ട് ആണോ?"
അതെ..
"അല്ല തന്റെ പേപ്പറുകള്‍ കുറെ ഞാനും കാണുന്നതല്ലേ? അതുകൊണ്ട് ചോദിച്ചതാ...താന്‍ നോട്ട് എഴുതിക്കോ ".

വീണ്ടും ഞാന്‍ എഴുതാന്‍ തിരിയുംപോളെക്കും സാറ് വീണ്ടും
"അല്ല സത്യം പറ ആര തനിക്ക് വേണ്ടി sslc പരീക്ഷ എഴുതിയത്.?"
ഞാന്‍ അതിന് ഒന്നും പറയില്ല . ഒന്നു ചിരിച്ചു കാണിക്കും .

എനിക്കുള്ളത് ഇത്രയുമേ ഉള്ളു.. ഇനി ഉള്ളത് അച്ഛനാണ് .എന്റെ അച്ഛന്‍ നല്ല യോഗം ഉള്ള ആള്‍ ആണ്.
ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുള്ള കുറിപ്പ് കൊടുക്കും .ആ നമ്പര്‍ അച്ഛന്‍ ഫോണില്‍ കുത്തും .പിന്നെ അങ്ങേത്തലക്കല്‍ നിന്നു ആവശ്യത്തിനു കിട്ടിക്കോളും .അച്ഛന്‍ അങ്ങോടോന്നും പറയുന്നതു ഞാന്‍ കേട്ടിട്ടില്ല. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്ത് അച്ഛന്‍ പറയും അപ്പൊ ശെരി സാറേ ഇനി എന്നാണ് പരീക്ഷ ഉള്ളത് അതിന്റെ പേപ്പര്‍ കിട്ടിമ്പോള്‍ തീര്‍ച്ച ആയും ഞാന്‍ വിളിച്ചേക്കാം . സാറും ആയുള്ള സംഭാഷണത്തെ പറ്റി ഒരു വാക്കും അച്ഛന്‍ എന്നോട് പറയാറില്ല . പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അച്ഛനറിയാം . എന്റെ ചക്കര അച്ഛന്‍ .

6.,15 വരെ ആണ് ട്യുഷന്‍ സമയം.. സാറിന്റെ വീട്ടില്‍ നിന്നു ബസ്സ്
സ്റ്റോപിലേക്ക് ഏതാണ്ട് 10 മിനിറ്റു ഓടണം.. ബസ് സ്റ്റോപ്പില്‍ ചെന്നു പ്രൈവറ്റ് ബസ് പിടിച്ചു കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ 6.30nte ബസ്സ് എന്നെ കത്ത് നില്‍ക്കുന്നുണ്ടാകില്ല.. പിന്നെ 7 ആകുന്നതു വരെ അവിടെ സ്റ്റാന്‍ഡില്‍ നിക്കണം... 7nte ബസ് എപ്പോളും 7.15ne പുറപ്പെടൂ .. അവസാന ട്രിപ്പ്‌ ആയതുകൊണ്ട് അങ്ങനെ ആണ്.. ഞാന്‍ എന്റെ സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഏകദേശം 7.45 ആയിട്ടുണ്ടാകും .. അച്ഛന്‍ എന്നെ നോക്കി ബസ്സ് സ്റ്റോപ്പില്‍ നില്ക്കും .. വീട്ടില്‍ എത്തുമ്പോള്‍ 8.15 .. എല്ലാവര് അത്താഴത്തിനു ഇരിക്കുമ്പോള്‍ ഞാന്‍ വൈകുന്നേരത്തെ ചായയും ചോറും ഒരുമിച്ചു കഴിക്കും.. അല്ലാതെ എന്തു ചെയ്യാന്‍.. ഇവെനിന്ഗ് ബാച്ചിലെ കുട്ടികളുടെ എല്ലാം വീട് അവിടെ അടുത്ത് തന്നെ ആണ് .. അതുകൊണ്ട് എല്ലാവര്‍ക്കും വേഗം വീട്ടില്‍ എത്താം.. പക്ഷെ എനിക്ക് മാത്രം പണി..

കുളിയും കഴിഞ്ഞു അത്താഴവും കഴിഞ്ഞു നോക്കുമ്പോള്‍ സമയം 10 ആയിട്ടുണ്ടാകും..
10nu പഠിക്കാന്‍ ഇരിക്കും അത് മാത്രമെ ഓര്‍മ കാണൂ.. ഇടയ്ക്ക് എപ്പോളെങ്കിലും അമ്മ വന്നു എന്റെ മോളെ ഇരുന്നു ഉറങ്ങാതെ കടന്നുറങ്ങാന്‍ പറയും .. അപ്പൊ പാതി ബോധത്ത്ല്‍് കട്ടില്‍ കിടന്നുറങ്ങും..5nu അലാറം വെച്ചു കിടക്കും .. പിന്നെ ആരെങ്കിലും വന്നു ഓഫ് ചെയ്തു ചീത്ത വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കും,., പിന്നെ രാവിലെ പോകാനുള്ള ഓട്ടം സ്റ്റാര്‍ട്ട് ചെയ്യും.. സത്യം പറഞ്ഞാല്‍ പഠനം ഗോവിന്ദാ... ഉറക്കം ഗോവിന്ദാ... ഭാവി ഗോവിന്ദാ...
...

5 comments:

 1. കഥ അതികം വലിച്ചു നീട്ടാതിരിക്കാന്‍ വേണ്ടി മറന്ന ഭാഗങ്ങള്‍ ഒന്നു കൂടി കൂട്ടി ചേര്ത്തിട്ടുണ്ട് ക്ഷമിക്കുക .സഹകരിക്കുക
  എന്ന് സ്വന്തം
  പാറു .

  ReplyDelete
 2. ഇപ്പോഴത്തെ കുട്ടികളുടെ സ്ഥിതിയും അത്ര വ്യത്യസ്തമല്ല...ഇതൊക്കെ തന്നെ...

  ReplyDelete
 3. എന്റെ ചക്കര അച്ഛന്‍ .
  അച്ഛനെ സോപ്പുടാന്‍ ഇതിലും വലിയ പ്രയോഗം ഇല്ല
  പ്രിയ പാറു ഇതു സ്വന്തം കഥ ആണോ?
  അതോ വെറും കഥ ആണോ ?
  ഏതണേലും മനോഹരം ഇഷ്ടപ്പെട്ടു
  ആശംസകള്‍

  ReplyDelete
 4. ഇതു സ്വന്തം കഥ തന്നെയാണ്. ഇതു അനുഭവിച്ച സമയത്ത് ആസ്വദിക്കാന്‍ പറ്റിയില്ലാ. ഇപ്പൊ ഇതെല്ലം ആലോചിച്ചു ബ്ലോഗ് ആക്കി ആസ്വദിക്കുകയാണ്.

  ReplyDelete
 5. കുറ്റം പറയാന്‍ തോന്നുന്നില്ല. എന്റെ പ്രീഡിഗ്രി പഠനകാലവും ഏതാണ്ടിങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പഠനത്തിനിടയ്ക്ക് ഞാന്‍ ക്ഷീണം കാരണം ഇരുന്നുറങ്ങിയിട്ടുള്ളത് പ്രീഡിഗ്രി സമയത്തു മാത്രമാണ്. ഇതേ പോലെ തന്നെ രാവിലെ മൂതല്‍ രാത്രി വരെ ഓട്ടം തന്നെ ഓട്ടം.

  ReplyDelete