Friday, March 6, 2009

അമ്മേ! എനിക്കും ആ ചെമന്ന വണ്ടി കാണണം

എന്നോട് എന്റെ അമ്മ എപ്പോളും പറയുന്ന ഒരു ഡയലോഗ് ഉണ്ട്, എനിക്ക് അഞ്ചു മക്കളുണ്ട് അതില്‍ നാല്എണ്ണത്തെ വളര്‍ത്തി വലുതാക്കിയത് അമ്മപോലും അറിഞ്ഞട്ടില്ലാ.. അതിന്റെ എല്ലാം കേടും തീര്‍ക്കാന്‍ ഈശ്വരന്‍അറിഞ്ഞു കൊടുത്തതാണ് എന്നെ എന്ന്.. അമ്മ അത് പറയുമ്പോള്‍ അച്ഛനോ അതോ അമ്മാവന്‍മാരോ ചേച്ചിമാരോആരെങ്കിലും ഇതു കേട്ടാല്‍ ചിരിക്കുന്ന ഒരു ചിരി ഉണ്ട് ഈശ്വരാ!!!!!!!!!!! എല്ലാവരും അനുഭവിച്ച അവസ്ഥ എനിക്ക്കൂടി ചിന്തിക്കാന്‍ പറ്റുന്നില്ലാ...

എന്റെ ഇത്രയും കാലത്തെ ജീവിതത്തിനു ഇടയ്ക്ക് എന്നെ കൊണ്ടു പോകാത്ത അമ്പലങ്ങളോ , പള്ളികളോ ഇല്ലാകേരളത്തില്‍ മാത്രം അല്ല ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ . പക്ഷെ എനിക്ക് വലിയ ഓര്മയൊന്നു ഇല്ല .എന്നെകൈകാര്യം ചെയ്യാന്‍ എല്ലാ ദൈവങ്ങളെയും അച്ഛനും അമ്മയും കൂട്ട് പിടിച്ചു.എങ്ങും ഒരു എത്തും പിടിയും കിട്ടാതെഅച്ഛനും അമ്മയും എന്നെ കൊണ്ടു അലഞ്ഞു,വലഞ്ഞു,തുലഞ്ഞു . കാരണം വേറെ ഒന്നും അല്ല ഞാന്‍ ഒരു മഹാസംഭവം ആയിട്ടാണ് എന്റെ ബാല്യം കഴിച്ചു കൂട്ടിയത് .

അതിന്റെ ഏകദേശം എല്ലാ രൂപങ്ങളും മനസിലാക്കാന്‍ എന്റെ തലയും നെറ്റിയും കയ്യും വായിലെ പല്ലുകളും ഇപ്പോളുംവളഞ്ഞിരിക്കുന്ന വലതുകയ്യിലെ തള്ള വിരലും എല്ലാം മാത്രം മതി. സോറി ഇതൊക്കെ കെട്ട് ഞാന്‍ ഒരു വികലാംഗആണെന്ന് തെറ്റിധരിക്കരുതു .ആയിരുന്നെന്കില്‍ ഇപ്പോള്‍ കഥയൊക്കെ ഞാന്‍ എഴുതുമായിരുന്നോ? ഇതെല്ലാം അച്ഛനും അമ്മയും അനുഭവിച്ച ടെന്ഷനുകളുടെ ഒരു ബാക്കി പത്രം മാത്രം ആണ്.. ഇപ്പോളും മുറിപാടുകള്‍ കാണുമ്പൊള്‍ എനിക്ക് ഊഹിക്കാം അവരനുഭവിച്ച അവസ്ഥകള്‍.

എന്റെ ഓര്‍മയില്‍ ഇല്ല എങ്കിലും ആറു വയസിനിടയില്‍ രണ്ടു തവണ മരണത്തിന്റെ കയ്യില്‍ നിന്നും എങ്ങനെയോഒക്കെ എന്നെ അച്ഛനും അമ്മയും കരഞ്ഞു വിളിക്കുന്നത് കേട്ടു ഈശ്വരന്മാര്‍ മടക്കി കൊടുത്തതാണ്. ഇപ്പോള്‍ഇതൊക്കെ ആലോചിക്കുമ്പോള്‍ ആരോ അഭിനയിച്ച കോമഡി സിനിമ കണ്ടപോലെ തോന്നണു..

പക്ഷെ ഇതിനിടയില്‍ ഞാന്‍ ഒപ്പിച്ച കുറെ വേറെ തല്ലുകൊള്ളിത്തരങ്ങളും ഉണ്ട് ..അതിലോന്നാകാം ഇന്നെത്തെപോസ്റ്റ്...

ഞാന്‍ എപ്പോളും അമ്മേടേം അച്ഛന്റേം കൂടെ മാത്രമെ നടക്കൂ.. അവരെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാന്‍എനിക്ക് പറ്റില്ലായിരുന്നു.. അതുകൊണ്ട് അച്ഛനും അമ്മയും എവിടെ പോയാലും എന്നെ കൂട്ടാതെ പോകില്ലാ. അമ്മേടെ കൂടല്ലാതെ ഞാനും എങ്ങും നില്‍ക്കില്ല.. അമ്മേടെ വീട്ടിലൊന്നും ഞാന്‍ ഇത്രയും കാലത്തിനിടക്ക്നിന്നട്ടില്ലാ. ഒരിക്കല്‍ മാത്രം അമ്മേടെ വീട്ടില്‍ നിന്നു അത് ഞാന്‍ ഒരു പോസ്റ്റ് ആയി പിന്നെ എഴുതാം ..അമ്മേടെപല്ലു കാട്ടാന്‍ ഡോക്ടറുടെ അടുത്ത് പോകുമ്പോള്‍ ഞാന്‍ ദേഹത്ത് അള്ളി പിടിച്ചു കടക്കും .. താഴെ ഇറങ്ങുക കൂടി ഇല്ല ..
.. ഡോക്ടര്‍ സൂചി ഒക്കെ കാട്ടി പേടിപ്പിച്ചാലും ഞാന്‍ അമ്മേടെ ദേഹത്ത് നിന്നു ഇറങ്ങില്ല.. എന്ത്ചെയ്യാനാ. അങ്ങനെ ഒരു ജന്മം ആയിപ്പോയി ഞാന്‍ .

എനിക്ക് നാല് വയസോക്കെ ഉള്ളപ്പോള്‍ ആണ് .. തറവാട്ടിലെ അമ്മാമക്ക് അസുഖം കൂടി മരിക്കാന്‍ കിടക്കുന്നു.. അപ്പോ അച്ഛനും അമ്മയും കാണാന്‍ പോയപ്പോള്‍ എന്നെ കൂടെ കൊണ്ടു പോയില്ല . അവിടെ അമ്മാമ അത്ര മോശംഅവസ്ഥയിലാണ് കിടക്കണത് . ഞാന്‍ അത് കണ്ടാല്‍ പേടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു എന്നെ കൂട്ടാതെഅവര്ക്കു പോകേണ്ടി വന്നു.. എന്നെ നോക്കാന്‍ ചേച്ചിമാരെ ഏല്‍പ്പിച്ചിട്ടാണ്‌ അവര്‍ പോയത് . കരയിപ്പിച്ചാല്‍നല്ലത് കിട്ടും എന്ന ഭീഷണി മുഴക്കിയാണ് അച്ഛനും അമ്മയും ആദ്യമായി സാഹസിത്തിനു മുതിര്‍ന്നത് .

അവര്‍ പോയി. എനിക്ക് അമ്മേം അച്ഛനും എന്നെ കൂട്ടാതെ പോയതിന്റെ ദു:ഖം വാക്കുകളില്‍ പറയാന്‍ പറ്റില്ലാ. (കാരണം അതിപ്പോളും അങ്ങനെ തന്നെയാ.. അത് കൊണ്ടു എന്റെ പഴയ ഫീലിങ്ങ്സും എനിക്ക് മനസിലാക്കാം).

അവര്‍ പോയപ്പോ മുതല്‍ ഞാന്‍ തുടങ്ങിയ മോങ്ങല്‍ ആണ്. ഉച്ച ആയപ്പോഴും കരഞ്ഞു കൊണ്ടു നടക്കുകയാണ് .
അത് കണ്ടിട്ട് എന്റെ മൂത്ത സഹോദരങ്ങള്‍ക്ക്‌ ഹാപ്പി ജാമിന്റെ പരസ്യത്തില്‍ പറയുന്ന അവസ്ഥ ആണ് .. "സന്തോഷം കൊണ്ടു അവര്ക്കു( എനിക്ക്) ഇരിക്കാന്‍ വയ്യാ". എന്റെ പുറകെ നടന്നു അവര്‍ എന്നെ അച്ഛനുംഅമ്മയും കൂടെ കൂട്ടാത്തതിന്റെ ആഘോഷം നടത്തി കൊണ്ടിരുന്നു.. അച്ഛനും അമ്മയും ഇല്ലാത്തപ്പോള്‍ മാത്രമെഅവര്ക്കു എന്തെങ്കിലും എന്നോട് പറയാന്‍ അവസരം കിട്ടു. അവര് തിരിച്ചു വരുന്ന ഏകദേശ സമയം മുന്‍കൂട്ടി കണ്ടുഎന്തെങ്കിലും ഒരു മിഠായി തന്നു സോപ്പിടാം എന്ന പ്ലാനില്‍ എന്റെ സഹോദര ജന്മങ്ങള്‍ എന്നെ കളിയാക്കികൊന്നു... .

അവര്ക്കു കളിയാക്കിയാല്‍ മതിയല്ലോ. എന്റെ വിഷമം എനിക്കല്ലേ അറിയൂ . ഉച്ചക്ക് ഒരു റൌണ്ട് കരച്ചില്‍ ഒക്കെതോര്‍ന്നു കഴിഞ്ഞപ്പോള്‍ ചേച്ചി ചോറ് വിളമ്പി തന്നു. ഉണ്ണാന്‍ ചെന്നപ്പോള്‍ വീണ്ടും കളിയാക്കി എനിക്ക് സങ്കടംവന്നു. എല്ലാരും ചോറുണ്ടിട്ട് കിടന്നുറങ്ങി..അടുത്ത റൌണ്ട് കണ്ണീര്മഴ പെയ്യിച്ചിട്ടു ഞാനും തളര്‍ന്നുറങ്ങി...പക്ഷെഎന്തോ ഞാന്‍ പെട്ടന്ന് ഉണര്‍ന്നു. അമ്മ കൂടെ ഇല്ലാത്തത് കൊണ്ടായിരിക്കും. തലയിണക്ക് എത്രത്തോളം അമ്മആവാന്‍ കഴിയും? കുറച്ചു കഴിഞ്ഞു ഞാന്‍ എണീറ്റ്‌ തനിയെ പുറത്തേക്ക് പോയി.. അവരെല്ലാം അപ്പോഴും നല്ല ഉറക്കംആയിരുന്നു.

വീടിന്റെ അടുത്ത് ഒരു പൊട്ടക്കുളം ഉണ്ട് .. മൊത്തം പായല്‍ കൊണ്ടു മൂടി കിടക്കുന്ന ഒരു പൊട്ടകുളം. ഞാന്‍എങ്ങനെയോ നടന്നു അവിടെ എത്തി..അവിടെ നിന്നു എന്തോ കാണിക്കുന്നതിന് ഇടയില്‍ എന്റെ ചെരുപ്പ് ഒരെണ്ണംവെള്ളത്തില്‍ പോയി.. ഞാന്‍ ചെരുപ്പ് എടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി കുളത്തില്‍ കരയില്‍ നിന്നു.. എന്റെ തോര്‍ത്തും ഒരു ചെരുപ്പും അവിടെ കിടന്നു.


കുറെ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കുറെ അധികം ആളുകള്‍ വരുന്നതും .. പോകുന്നതും എല്ലാം കണ്ടു. ചേച്ചിമാരെആരെല്ലാമോ വഴക്ക് പറയുന്നതും ഇടയ്ക്ക് അമ്മയുടെ കരച്ചിലും എല്ലാം കേള്ക്കം.. .എന്താണ് സംഭവം എന്ന്മനസിലായില്ല. ഞാന്‍ തൊഴുത്തിന്റെ മുകളില്‍ വയ്ക്കൊലില്‍ കിടക്കുമ്പോള്‍ ഇതെല്ലം കേള്‍ക്കുന്നുണ്ട്‌ ... ചെരുപ്പ്പോയ പേടിയും പിന്നെ എന്നെ കൂട്ടാതെ പോയ വാശിയും കാരണം ഞാന്‍ മുകളില്‍ തന്നെ ഇരുന്നു.. താഴെ അത്രയുംആളുകളുടെ ഇടയില്‍ ചെന്നു ചെരുപ്പ് പോയത് പറഞ്ഞാല്‍ അച്ഛന്‍ വഴക്ക് പറഞ്ഞാലോ എന്ന പേടിയും എനിക്കുണ്ട് . ഞാന്‍ എന്തായാലും അവിടെ തന്നെ ഇരുന്നു. അപ്പോള്‍ നോക്കിയപ്പോള്‍ ഒരു പോലീസ് ജീപ്പ് വന്നു. എനിക്ക്പോലീസുകാരെ ഭയകര പേടി ആയിരുന്നു അത് കൊണ്ടു ഇറങ്ങാന്‍ വേണ്ടി എടുത്തു വച്ച കാല്‍ പിന്നോട്ട് വച്ചു. കുറെകഴിഞ്ഞപ്പോള്‍ ഒരു വലിയ ചെമന്ന വണ്ടി ഭയങ്കര ഒച്ചയില്‍ വന്നു ..എല്ലാവരും വണ്ടി വന്നപ്പോള്‍ കുളത്തിലേക്ക്ഓടി..അപ്പോളാണ് എനിക്ക് മനസിലായത് അവിടെ എന്തോ വലിയ സംഭവം നടക്കുന്നുണ്ട് എന്ന്.. ഇനിയുംഇരുന്നാല്‍ എന്റെ ക്ഷമ നശിക്കും. ഞാന്‍ പതിയെ തൊഴുത്തിന്റെ മുകളില്‍ നിന്നു ഇറങ്ങി .

എല്ലാവരും അങ്ങോടു പോയി.. ഞാനും പുറകെ ചെന്നു . അപ്പൊ അമ്മയെ താങ്ങി കൊണ്ടു അമ്മാവന്‍ പതിയെപോകുന്നുണ്ട്.. ഞാന്‍ ഒറ്റ കരച്ചില്‍ "അമ്മേ എന്നേം കൊണ്ടുപോണം അമ്മേ! എനിക്കും ചെമന്ന വണ്ടികാണണം . അമ്മ രാവിലേം എന്നെ കൊണ്ടു പോയില്ല.. ഇപ്പോളും കൊണ്ടു പോണില്ലാ. ഞാന്‍ മിണ്ടൂലാഅമ്മയോട്."
അമ്മ ഞെട്ടി തിരിഞ്ഞു നോക്കി . ദാ വെള്ളത്തില്‍ ചാടി ചത്തു പോയ കൊച്ചു നില്ക്കുന്നു . അമ്മ ഓടി വന്നു എന്നെഎടുത്തു കവിളത്ത് മാറി മാറി ഉമ്മ തന്നു.. അമ്മാവന്‍ എന്നെയും എടുത്തു കൊണ്ടു കുളത്തിന്റെ അവിടേക്ക് ഓടി . അവിടെ ചെന്നപ്പോള്‍ ഒരു വലിയ ആള്‍കൂട്ടം. ഞാന്‍ തല പൊക്കി അങ്ങോട്ട് തന്നെ ശ്രദ്ധിച്ചു അമ്മാവന്റെ തോളില്‍. നാശം ആളുകളുടെ ഇടയില്‍ കൂടെ ഒന്നും കാണാനും പറ്റുന്നില്ല . പോലീസുകാരും നാട്ടുകാരും എല്ലാം വട്ടം കൂടിനില്ക്കുന്നു. അച്ഛന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നില്ക്കുന്നു. ഏട്ടന്മാര്‍ തറയില്‍ ഇരിക്കുന്നു. വെള്ളത്തില്‍ ആളുകള്‍മുങ്ങുന്നതിന്റെ ശബ്ദം കേള്ക്കാം. അതില്‍ ആരോ പറഞ്ഞു..ചെരുപ്പ് കിട്ടി പക്ഷെ ബോഡി ഇല്ല.
അമ്മാവന്‍ പതിയെ എന്നെ അച്ഛന്റെ അടുത്ത് കൊണ്ടു ചെന്നു. അച്ഛന്‍ എന്നെ കണ്ടിട്ട് മനസിലായില്ല . പിന്നെ ഒരുഞാട്ടലോടെ ഉറക്കെ വിളിച്ചൂ..
എന്റെ പാറൂ!!!!!!! എന്റെ കുഞ്ഞെന്ന്...
എല്ലാരും തിരിഞ്ഞു നോക്കി. പിന്നെ എന്താ അവിടെ സംഭവിച്ചതെന്ന് ഓര്‍മയില്ല.

കുറെ കഴിഞ്ഞപ്പോള്‍ മുങ്ങി കൊണ്ടിരുന്ന ആളുകള്‍ വന്നു അച്ഛനോട് കാശ് വാങ്ങി കൊണ്ടു പോകുന്നത് കണ്ടു. ചുവന്നവണ്ടിയില്‍ കയറി അവര്‍ പോയപ്പോള്‍ എനിക്ക് ടാറ്റാ തന്നു. എനിക്ക് ഒന്നും മനസിലായില്ല. വണ്ടി എന്തിന്വന്നെന്നോ അവിടെ എന്തായിരുന്നു പ്രശ്നം എന്നോ. കാലം കടന്നു പോയപ്പോള്‍ മനസിലായി അന്നത്തെ സംഭവം ഒന്നു കൂടെ ഞങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ എന്റെ സ്ഥാനം ഊട്ടിയുറപിച്ചു എന്ന്. ഗ്രാമത്തില്‍ആദ്യമായി ഫയര്‍ ഫോര്സും ഫയര്‍ എന്‍ജിനും വന്നത് ഞാന്‍ കാരണം ആണത്രേ!! പിന്നീട് ഇന്നു വരെ ശാന്തസുന്ദരമായ ഗ്രാമത്തിലൂടെ കടന്നു പോയതല്ലാതെ അവിടെക്കായിട്ടു ഒരു ഫയര്‍ എഞ്ചിന്‍ വന്നിട്ടില്ല...എന്റെ ഓരോകാര്യങ്ങളെ... ഗ്രാമത്തില്‍ അങ്ങനെ മറ്റൊരു വടക്കന്‍ പാട്ടുണ്ടായി അതിലെ നായിക ഞാന്‍ ആയിരുന്നു

ഏട്ടന്മാര്‍ക്കും ചേച്ചിമാര്ക്കും കിട്ടിയതിന്റെ കഥ ഞാന്‍ പറയണില്ല . നല്ലത് കിട്ടി.. എനിക്ക് എന്റെ വെള്ളത്തില്‍പോയ ചെരിപ്പും കിട്ടി.ഫയര്‍ ഫോര്സുകാര്‍ വരേണ്ടി വന്നു എന്ന് മാത്രം. പിന്നീട് ഒരിക്കലും അച്ഛനും അമ്മയുംഎന്നെ ആരെയും ഏല്‍പ്പിച്ചിട്ട് എങ്ങും പോയിട്ടില്ല .

14 comments:

  1. പാറുക്കുട്ടിയെ..കൊള്ളാലോ ആള്....ചെരുപ്പ് വാങ്ങിച്ചു തന്നതായി കുറ്റം. അച്ഛന്റെ എത്ര കാശ് പൊടിഞ്ഞു? നാട്ടിലൂടെ ഒക്കെ നടക്കുമ്പോള്‍ ഭയങ്കര വെയിറ്റ് ആയിരിക്കും അല്ലെ?

    ReplyDelete
  2. മോളേ പാറൂ; കണ്ണു നിറയണു..
    ഒന്നും പറ്റീലല്ലോ കുട്ടിക്ക്...
    ഇനി ഇങ്ങനെ പൊട്ടത്തരങ്ങളൊന്നും കാട്ടരുത് ട്ടോ..

    ReplyDelete
  3. സംഭവബഹുലം ആയിരുന്നു അല്ലെ.. അപ്പൊ ഓരോ പോസ്റ്റും ഓരോ സിനിമക്കുള്ള സ്കോപ്പ് ഉണ്ട്...!
    :>

    ReplyDelete
  4. ഹൊ എന്റമ്മോ... ഇതുപോലൊരോ ജന്മങ്ങള്‍ ഉണ്ടായാല്‍ മതിയല്ലോ മനുഷ്യന്റെ ഉറക്കം കെടുത്താന്‍..
    “തലയിണക്ക് എത്രത്തോളം അമ്മആവാന്‍ കഴിയും?“
    നല്ല എഴുത്ത് പാറൂ.. തുടരൂ.

    -സുല്‍

    ReplyDelete
  5. ഇതിനൊക്കെ എന്താ പറയുക ......????

    :)

    ReplyDelete
  6. Ente Paaroooooooooooo!!!!!!!!!!(Sahikettu vilichathanu)

    ReplyDelete
  7. ippol engine.. ee marunaatan malayaaliyute koote paranju vittu achanum ammayum

    ReplyDelete
  8. സമ്മതിച്ചു. ഒരു ഒന്നൊന്നര സംഭവം തന്നെ ആയിരുന്നു അല്ലേ?

    എന്നാലും പൊട്ടക്കുളത്തില്‍ പോയ ചെരിപ്പെടുപ്പിയ്ക്കാനും ഫയര്‍ഫോഴ്സിനെ വിളിപ്പിയ്ക്കാം എന്ന് ഇപ്പഴാ മനസ്സിലായത്.
    ;)

    ReplyDelete
  9. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. എല്ലാവരേം പറ്റിച്ചു അല്ലെ!

    ReplyDelete
  11. ബോണിച്ച്ചായ
    അതിപ്പോ അച്ഛന്റേം അമ്മേടേം കൈലല്ലേ തെറ്റ് . എന്നെ കണ്ടില്ലച്ചാല്‍ പൊട്ടാ കുളത്തില പൊയ് നോക്ക ?
    ഹരീഷേട്ടാ
    എനിക്ക് ഒന്നും പറ്റിയില്ല..കുറുമ്പ് ഒരിത്തിരി കൂടി പോയതാ ...
    ഷിജു ഏട്ടാ
    സിനിമ മാറ്റി മെഗാ സീരിയല്‍ ആക്കാം...
    സുല്‍ :
    എന്നെ സമ്മതിക്കണം അല്ലെ...
    നവരുചിയന്‍
    ഇതിനൊക്കെ അല്ലേലും എന്താ പറയുക..?
    തൈക്കാടെന്‍
    എന്തോഓഓഓഓഓഓഓഓ..........
    ഗന്ധര്‍വന്‍
    ഒരാളെങ്കിലും സമ്മതിച്ചല്ലോ?

    ReplyDelete
  12. രഞ്ജിത് ഏട്ടാ
    നാട്ടില്‍ എന്നാല്‍ ആവുന്ന സേവനങ്ങള്‍ മുഴുവനും ആയി. . മറു നാടുകളിലേക്ക് എന്റെ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി എന്നെ നാടു കടത്തിയതാ. (നന്നാവാന്‍ അച്ഛനും അമ്മയും അവസാന പരീക്ഷണം എന്ന രീതിയില്‍). പിന്നെ നാട്ടില്‍ ഞാന്‍ വേണ്ടത്ര പ്രശസ്തി നേടിയതുകൊണ്ട്‌ നാട്ടില്‍ ഉള്ള ചെക്കന്മാര്‍ ഒന്നും ആ പരിസരത്തേക്കു വന്നില്ലാ.. അവസാനം ഒന്നും അറിയാത്ത ഒരു പാവം വന്നു തല വെച്ചതാ.

    ശ്രീ
    നല്ല യോഗം കൂടി വേണം എന്നാലേ ചെരുപ്പ് എടുക്കാന്‍ ഫയര്‍ ഫോര്‍സ് വരൂ..

    പാവപെട്ടവന്‍
    നന്ദി ഉണ്ടെട്ടോ..

    വെമ്പള്ളി
    അവസരം കിട്ടുമ്പോ മുതലാക്കണ്ടേ?

    എല്ലാവരോട് എന്റെ നന്ദി

    ReplyDelete
  13. ഇയാള്‍ ഒരു സംഭവമാണല്ലോ.... ഇപ്പോ എങ്ങനാ... യു.എസ്സിലെ ഫയര്‍ ഫോഴ്സിനു ജോലിയാണോ.... അവരെ വെറുതെ ഇരുത്താതെ വല്ലപ്പൊഴും വ്യായാമമൊക്കെ ചെയ്യിക്കണം....

    ReplyDelete