Tuesday, March 17, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ .....തുടര്‍ച്ച(3)


വീണ്ടും പറഞ്ഞു നിറുത്തിയ അങ്ങോട്ടേക്ക് തന്നെ പോകാം ... പുതിയ അന്തരീക്ഷത്തില് എനിക്ക് പഠിക്കാന്‍ പോയിട്ടു ശ്വാസം വിടാന്‍ പോലും സമയം ഇല്ല.. ഞായറാഴ്ചകളില്‍ മാത്രം ആണ് ട്യുഷന്‍ ഇല്ലാത്തത് .. പക്ഷെ എനിക്ക് അന്ന് എന്ട്രന്‍സ് കോച്ചിങും ഉണ്ട്.. അത് രാവിലെ എട്ടു തൊട്ടു വൈകുന്നേരം അഞ്ചു മണി വരെ ആണ് .. മൊത്തത്തില്‍ പറഞ്ഞാല്‍ ഞാന്‍ നെട്ടോട്ടമാണ്..പി സി സാറിന്റെ അടുത്ത് പോയില്ല എന്നെ ഉള്ളു കോച്ചിങും ഒരുവഴിക്കു നടക്കുന്നുണ്ടായിരുന്നു...... കോച്ചിങ് ക്ലാസ്സില്‍ ചെന്നാലും അവസ്ഥ മോശമല്ല.അവിടെ ടെസ്റ്റൊട് ടെസ്റ്റ് ... എല്ലാ മാര്‍ക്ക് ലിസ്റ്റും അവര്‍ വീട്ടിലേക്ക് അയച്ചുകൊടുത്തു കൊണ്ടേ ഇരുന്നു....

എനിക്ക് വളരെ നല്ല മാര്‍ക്കുകള്‍ കിട്ടിയതുകൊണ്ട് എന്റെ അച്ഛന്‍ ഒരു മടിയും കൂടാതെ ഒപ്പ് ഇട്ടു കൊണ്ടേ ഇരുന്നു... അന്‍പതില്‍ ഒന്നു രണ്ടു മൂന്നു ദൈവം സഹായിച്ചു അതിന് മുകളില്‍ ഒരു മാര്‍ക്കും എനിക്ക് കിട്ടീയില്ല ... ചിലപ്പോള്‍ നെഗറ്റീവ് മാര്‍ക്കും കിട്ടിയിരുന്നു... കറക്കി കുത്തലുകള്‍ കൂടിയപ്പോള്‍...

അങ്ങനെ
നെഗറ്റീവ് മാര്‍ക്കും ബൈനറി ഡിജിറ്റ്സും ആയി ഞായറാഴ്ചകള്‍ കടന്നു പൊയി...


കറക്കി
കുത്തലുകാര്‍ക്കുള്ള ശിക്ഷ വളരെ വലുതാണ് .. ഓള്‍ കേരള പ്രവേശന പരീക്ഷക്ക്‌ ഒരു തെറ്റിന് "-.25" മാര്‍ക്ക് ആണ് കുറച്ചിരുന്നത് .. പക്ഷെ കോച്ചിങ് സെന്ററില്‍ കുറച്ചത് -1 മാര്‍ക്ക്.. അതുകൊണ്ട് ഒരിക്കല്‍ എനിക്ക് -40 മാര്‍ക്ക് കിട്ടി .. അന്ന് അച്ചന് ഭയങ്കര സന്തോഷം.. അച്ഛന്‍ അമ്മയോട് പറഞ്ഞു മോള് മെച്ചപ്പെട്ടു വരുന്നുണ്ട്.. ഞാന്‍ ഒന്നു ചിരിച്ചു കാണിച്ചിട്ട് തടി തപ്പി.. കാരണം അച്ഛന്‍ 40നു മുന്നിലെ നെഗറ്റീവ് ചിഹ്നം കണ്ടില്ല..
പിന്നീട് അങ്ങോട്ട് നടന്ന എല്ലാ എക്സാമുകള്‍്ക്കും ഞാന്‍ ഇതു ഒരു ശീലം ആക്കി .. അതുകൊണ്ട് എനിക്ക് അന്ന് മുതല്‍ പിന്നിട് ഉള്ള എല്ലാ പരീഷകള്‍ക്കും നല്ല മാര്‍ക്ക് കിട്ടി . 35 നു താഴെ എനിക്ക് പിന്നീടൊരിക്കലും മാര്‍ക്ക് കിട്ടിയില്ല.. മുന്നിലെ ആ നെഗറ്റീവ് സൈന്‍ എന്നും മാഞ്ഞു തന്നെ കിടന്നു.. ചേട്ടന്‍ വരുന്നതു വരെ ...

ആ സമയത്തു ചേട്ടന്‍ ലീവില്‍ കുറച്ചു നാളത്തെക്ക് വീട്ടില്‍ വന്നു..അച്ഛനും അമ്മയും എനിക്ക് കോച്ചിങ് ക്ലാസ്സില്‍ കിട്ടുന്ന നല്ല മാര്‍ക്കുകളെ കുറിച്ചു അഭിമാന പുരസ്കരം പറഞ്ഞു കൊണ്ടേ ഇരുന്നു.. ഏട്ടനും സന്തോഷം .. ഏട്ടന്‍ വന്നെങ്കിലും എന്റെ ഓട്ടം കാരണം നേരെ ഒന്നു കാണാനോ മിണ്ടാനോ പറ്റിയിട്ടില്ല.. രാത്രിയില്‍ കുറച്ചു നേരം.. കൂടി പോയാല്‍ ഒരു അഞ്ചു മിനിട്ട് അതില്‍് കൂടുതല്‍ സമയം ഏട്ടന്ടെ അടുത്ത് കിട്ടില്ല.. രാവിലെ ഏട്ടന്‍ ഉണരുന്നതിനു മുന്പേ ഞാന്‍ ഓട്ടം തുടങ്ങും..


ഞാന്‍ കോളേജില്‍് പോയ ദിവസം പോസ്റ്റ്മാന്‍ കോച്ചിങ് സെന്ററിലെ മാര്‍ക്ക് ലിസ്റ്റ് അച്ചന് കൊടുത്തു. അച്ഛന്‍ പറഞ്ഞു മോനേ കണ്ടൊ ഈ പ്രാവശ്യവും നാല്‍പ്പതു മാര്‍ക്ക് തന്നെ ഉണ്ട് .. പാവം അത്രമേല്‍ കഷ്ടപെടുന്നുണ്ട് എന്നെല്ലാം .. ഏട്ടനു സന്തോഷമായി മാര്‍ക്ക് ലിസ്റ്റ് വാങ്ങി നോക്കി എന്നിട്ട് രണ്ടു ചാട്ടം .. എന്ത് നാല്‍പ്പതു മാര്‍ക്കോ?! അച്ചാ!!!! മോള്‍ക്ക്‌ മാര്‍ക്ക് പൂജ്യത്തിലും വളരെ താഴയാ എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളി.. എല്ലാരും കൂടി കൊന്ജിച്ചു തലയില്‍ കേറ്റിക്കോ എന്നെല്ലാം പറഞ്ഞു വീട് തലേം കുത്തി നിറുത്തി .. ഏട്ടന് പണ്ടേ വെളിച്ചപാട് തുള്ളണതു പോലെ തുള്ളാന്‍ അറിയാം എന്ന് എല്ലാരും പറയുമായിരുന്നു...



അന്നും ഞാന്‍ ഒന്നും അറിയാതെ ഏഴേ മുക്കാലിന് ബസിറങ്ങി .. അച്ഛന്‍ എന്നത്തെം പോലെ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .. പോകുന്ന വഴിക്ക് അച്ഛന്‍ ഒരു പായ്ക്കറ്റ് പപ്പട വട വാങ്ങി തന്നു..ആ പപ്പട വടയില്‍ ഞാന്‍ എന്തോ പന്തികേട്‌ മണത്തു .. ഞാന്‍ അതും കഴിച്ചു കൊണ്ടു അച്ഛന്റെ ഒപ്പം നടന്നു.. സാധാരണ അച്ഛനും അമ്മയും തമ്മില്‍ യുദ്ധം പൊട്ടി പുറപെടുമ്പോളോ അല്ലെങ്കില്‍ യുദ്ധം പൊട്ടി പുറപ്പെടാന്‍ സാധ്യത ഉള്ളപ്പോള്‍ ആണ് അച്ചന്‍ പപ്പട വടയോ ബ്രെഡോ അല്ലെങ്കില്‍ അത് പോലത്തെ എന്തെങ്കിലും വാങ്ങാറ് .. അല്ലെങ്കില്‍ അമ്മ എല്ലാം ഉണ്ടാക്കി തരും ഞങ്ങള്ക്ക് .. അമ്മക്ക് അത്രയ്ക്ക് കൈ പുണ്യം ആണെന്ന് അച്ഛന് അറിയാം.. എന്തായാലും അടുക്കളയില്‍ അമ്മ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് അത് ഉറപ്പാ..അച്ഛന്റെ മൗനം അതും വിളിച്ചു പറഞ്ഞു.. എന്തായാലും ഞാന്‍ പോയി സന്ധി സംഭാഷണം നടത്താം .. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്ക ഇടപെടില്ലേ . ... വേണ്ടി വന്നാല്‍ ഇന്ത്യക്ക് വേണ്ടി അമേരിക്ക പാക്കിസ്ഥാനില്‍ രണ്ടു ബോംബും ഇട്ടു തരില്ലേ ? വേണ്ടി വന്നാല്‍
കോണ്ടോലീസാ റൈസ്ഇനെ വരെ ഇന്ത്യയിലേക്ക്‌ വിടില്ലേ ? അപ്പൊ പിന്നെ ഞാന്‍ ഇടപെടുന്നതില്‍ ഒരു തെറ്റും ഇല്ലല്ലോ? അതുകൊണ്ട് പപ്പട വട കടിച്ചു തിന്നും കൊണ്ടു സന്ധി സംഭാഷണം എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു നടന്നു..


വീട്ടില്‍ കയറിയപ്പോള്‍ ആകെ ഒരു മ്ലാനത ... ആരും മിണ്ടുന്നില്ലാ... ഏറെക്കുറെ പിണറായി വിജയനും അച്ചുമാമയും കൂടി പ്രകാശ് കാരാട്ടിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഉള്ള ഒരു ഭാവം.. ഞാന്‍ ചുറ്റും കണ്ണോടിച്ചു ആരും ഒന്നും മിണ്ടുന്നില്ല.. .. പ്രശ്നം രൂഷമാണ് ... ഒരു പാര്ട്ടി സമ്മേളനം നടന്ന അവസ്ഥാ.. അതോ കണ്ണൂരോ കൂത്ത്പറമ്പിലോ എന്തെങ്കിലും അക്രമം? .ഏട്ടന്റെ മുഖം കണ്ടപ്പോള്‍ ഒരു രമേഷ് ചെന്നിത്തല ടച്ച്‌..എന്തിനേയും ശക്തമായി വിമര്‍ശിക്കാനുള്ള ഭാവം..


ഏട്ടന് അകത്തേക്ക് കേറി പോയി ഒരു കവര്‍ എടുത്തു കൊണ്ടു വന്നു .. കവറിന്റെ പുറത്തെ സീല്‍ കണ്ടപ്പോള്‍ നല്ല പരിചയം .. ഏട്ടന്‍ കവര്‍ തുറന്നു ..അതില്‍ എഴുതി യിരിക്കുന്ന മാര്‍ക്ക് വായിക്കാന്‍ പറഞ്ഞു .. ഞാന്‍ വായിച്ചു.. അന്‍പതില്‍ നാല്‍പ്പതു....എന്ത്? ഏട്ടന്‍ ഒന്നു നീട്ടി മൂളി . ....അല്ല അന്‍പതില്‍ മൈനസ് നാപ്പതു...എല്ലാവരും കൂടി കേള്‍ക്കാന്‍ വേണ്ടി പറയുവാ മോള് പോക്ക് പോയാല്‍ ശെരിയാവില്ല..ആരെയും പേടി ഇല്ലാത്തതിന്ടെയാണ് കാട്ടി കൂട്ടുന്നതൊക്കെ... എത്ര നാളായി നിനക്കു അന്‍പതില്‍ അമ്പതു കിട്ടാന്‍ തുടങ്ങിയിട്ട്.. etc etc etc... എന്ന് വേണ്ടാ പിന്നെയും എന്തെല്ലാമോ


ഞാന്‍
ആരായി ഇപ്പോള്‍?? ഇറാഖില്‍ ബോംബ് ഇടാന്‍ പോയ ബുഷിന്റെ അവസ്ഥ... പിന്നീട് എന്നെ എല്ലാവരും മാറി മാറി കൈകാര്യം ചെയ്തു ... അത് ഞാന്‍ വിവരിക്കേണ്ട കാര്യം ഇല്ലല്ലോ?
ചുരുക്കം പറഞ്ഞാല്‍ വീട്ടിലെ അവസ്ഥയും പ്രക്ഷുബ്ധം ആയി.... അമ്മസ്ഥിരം സ്റ്റൈല്‍ കണ്ണീര്‍ .. അച്ഛന്‍ മൗനം (അച്ഛന്‍ ദേഷ്യം ഒത്തിരി കൂടുതല്‍ വരുമ്പോള്‍ എപ്പോളും സംയമനം പാലിക്കുന്ന ഒരാളാണ്.. ) ഏട്ടന്‍ ഏതോ ബാധ കൂടിയത് പോലെ എന്നെ നിര്‍ത്തി പൊരിച്ചും കൊണ്ടിരുന്നു.. ..


അന്ന്
ആരും ഒന്നും കഴിച്ചില്ല..എല്ലാവരും നേരത്തെ കിടന്നു .. ഞാനും കിടന്നു ക്ഷീണം മൂലം വേഗം ഉറങ്ങി.. രാത്രിയില്‍ ആരോ തട്ടി വിളിച്ചു ഞാന്‍ ഞെട്ടി എണീറ്റു.. അമ്മ ഒരു ഗ്ലാസ് പാല് കാച്ചിയതും ആയിട്ടാണ് വന്നിരിക്കുന്നത്.. എന്റെ മോള് ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞു അത് എനിക്ക് തന്നു.. ഞാന്‍ പാല്‍ കുടിച്ചു ... അന്ന് അമ്മ എന്റെ കൂടെ തന്നെ കിടന്നു...


പിറ്റേന്ന് രാവിലെ ഞാന്‍ പോകുന്നതിനു മുന്പേ ഏട്ടന്‍ അടുത്ത ഡോസ് തരാന്‍ ആയി നേരത്തെ എഴുന്നേറ്റു വന്നു.. പക്ഷെ അമ്മ ആരെയും കൊണ്ടും ഒന്നും പറയിച്ചില്ല.. നഴ്സറി മുതലേ എന്നെ സംരക്ഷിക്കുന്ന ആ കൈകള്‍ എപ്പോളും എന്റെ കൂടെ തന്നെയുണ്ട്‌ ... എനിക്കും കണ്ണീര്‍ വന്നു ...
..




Saturday, March 14, 2009

പിഴച്ച കണക്കു കൂട്ടലുകള്‍...തുടര്‍ച്ച(2)


ട്യുഷന്‍ അവസാനിച്ച കഥ ഞാന്‍ എഴുതിയല്ലോ? പക്ഷെ കഥകള്‍ അവിടം കൊണ്ടൊന്നും തീരുന്നില്ലാ ..... അന്ന് വൈകുന്നേരം സാറ് വീട്ടിലേക്ക് വിളിച്ചു അച്ഛനോട് എന്നെ പിറ്റേന്ന് മുതല്‍ വീണ്ടും ട്യുഷന് വിടണമെന്ന് പറഞ്ഞു .. കാരണം ഞാന്‍ പോയാല്‍ പുള്ളിക്ക് അതുപോലെ ഒരു നല്ല പണിയാണ് കിട്ടാന്‍ പോകുന്നത് ... എന്നെ അച്ഛന്‍ കൊണ്ടുപോയ കഥ പറഞ്ഞു എന്റെ അതെ അനുഭവം ഉള്ള പലരും സ്ഥലം ഉപേക്ഷിച്ചു പോകുന്നതിനെ പറ്റി ചിന്തിച്ചൂ തുടങ്ങിയത് കാലമാടന്‍ സാറു മണത്തു അറിഞ്ഞു അത്രയേ ഉള്ളു.. അയാളുടെ കഞ്ഞിയില്‍ പാറ്റചാടാതിരിക്കാന്‍ വേണ്ടി അച്ഛനോട് ഒരു മാപ്പും പറഞ്ഞു എന്നെ വീണ്ടും ക്ഷണിച്ചു ..

അച്ചന് അത്ര താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല തിരിച്ചു അങ്ങേരുടെ അടുത്ത്തെക്ക് വിടാന്‍ ... കാരണം അവര്‍ തമ്മില്ലുള്ള സംഭാഷണം ഞാന്‍ കേട്ടി
ല്ലല്ലോ? എന്റെ അച്ഛന്‍ ആരാ മോന്‍ നല്ല ഡോസ് കൊടുത്തിട്ടുണ്ടാകും.. സാറ് ആള് മോശമാണോ? പുള്ളിയും കൊടുത്തിട്ടുണ്ടാകും തിരിച്ചും..പക്ഷെ മറ്റൊരു ട്യുഷന്‍ സ്ഥലം കണ്ടു പിടിക്കുക അത്ര എളുപ്പവും അല്ല.. അതുകൊണ്ട് വീണ്ടും ഞാന്‍ ക്ലാസ്സില്‍ തന്നെ പോയി തുടങ്ങി..
പക്ഷെ പിന്നീട് ഞാന്‍ എത്ര ലേറ്റ് ആയാലും അങ്ങേരു എന്നെ ക്ലാസ്സില്‍ കയറ്റും.. ആദ്യം വന്ന കുട്ടിയുടെ നോട്ട് വാങ്ങി എഴുതാനുള്ള പെര്മിഷന്‍് തന്നു... പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍..
അന്ന് വരെ പാര്‍്വതി കുറുപ്പ് എന്ന് നീട്ടി വിളിച്ചിരുന്ന അദ്ദേഹം എന്നെ മോളെ പാര്‍വതി എന്ന് വിളിക്കാന്‍ തുടങ്ങി.. "അടി തെറ്റിയാലും അടികിട്ടിയാലും ആന വീഴും "....
അപ്പം അച്ഛന്‍ നന്നായി കൊടുത്ത ലെക്ഷണം ഉണ്ട്.....കിട്ടട്ടങ്ങനെ കിട്ടട്ടെ...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കോളേജിനടുത്തുള്ള ട്യുഷന്‍ സെന്റര്‍ എന്ന് എഴുതിയിരുന്നല്ലോ?
ആ ട്യുഷന്‍ സെന്ററിന്റെ കഥ പറയാം..

സത്യത്തില്‍ ഇതു ഒരു ട്യുഷന്‍ സെന്റെര്‍ അല്ല...ഞാന്‍ പഠിക്കുന്ന കോളേജില്‍ നേരത്തെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്യാപകര്‍ റിടയര്‍ ചെയ്തപ്പോ നേരം പോക്കിന് തുടങ്ങിയ പണി ആണ് ഈ ട്യുഷന്‍ പഠിപ്പീര്.. കോളേജിന്റെ അടുത്ത് വീടുള്ള ഇവര്‍ മൂന്നു പേരുണ്ട് .. മൂന്നു പേരും നല്ല കൂട്ടുകാര്‍ ... ഒരാള്‍ ഗണിതശാസ്ത്രം (പണ്ടു ഈ കോളേജിനെയും അതിലെ വിദ്യാര്‍ത്ഥികളെയും വിരല്‍ തുമ്പില്‍ നിര്‍ത്തിയ പ്രിന്‍സി ആയിരുന്നു ) റിട്ടയര്‍ ആയിട്ടും സ്വഭാവത്തിന് മാറ്റം വരാതായപ്പോള്‍ ഭാര്യയെ പഠിപ്പിക്കാന്‍ ചെന്നു .. പക്ഷെ പുണ്യം ചെയ്ത ആ ഭാര്യ ഉപദേശിച്ചു കൊടുത്ത കുബുദ്ധിയാണ് ഈ ട്യുഷന്‍ പരിപാടി...

അദ്ദേഹം ആയിട്ട് ബാക്കി രണ്ടുപേരെയും കൂടി ഉപദേശിച്ചു ... ബാക്കിരണ്ട് പേരും തീരെ മോശക്കാര്‍ അല്ലാ.. ഒരാള്‍ ഫിസിക്സ് ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും മറ്റേയാള്‍ കെമസ്ട്രി
ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും ആണ് (ex മേധാവികള്‍) .. പത്ത് മുപ്പതു കൊല്ലത്തില്‍ കൂടുതല്‍ അധ്യാപക ജീവിത്തത്തില്‍ കഴിഞ്ഞ ഇവര്ക്ക് പേരു ഉയര്‍ത്താന്‍ വേണ്ടി വേറെ ഒന്നും ചെയ്യണ്ടാ.. ഇവര്‍ ട്യുഷന്‍ എടുക്കുന്ന വിവരം അറിഞ്ഞപ്പൊളേ അങ്ങോട്ടേക്ക് കുട്ടികളുടെ ഒഴുക്കായിരുന്നു.. ബാക്കി എല്ലാ ട്യുഷന്‍ സ്ഥലങ്ങളിലും ആയിരം രൂപ ഒരു വിഷയത്തിന് വാങ്ങിയപ്പോള്‍ ഇവിടെ ഒരുവിഷയത്ത്തിനു രണ്ടായിരത്തി അഞ്ഞൂറ് രൂപ ആണ് ഫീസ്‌. . സമയത്ത് പി സി തോമസറിന്റെ അടുത്ത് എന്ട്രന്‍സ് കൊച്ചിന്ഗിനു അയ്യായിരത്തി അഞ്ഞൂറ് രൂപ ആയിരുന്നു..പക്ഷെ മാതാപിത്ക്കള്‍ ഫീസ് നോക്കാതെ അങ്ങോടെക്ക് കുട്ടികളെ വിട്ടു.. പിള്ളേര് പഠിക്കട്ടെ .. അത്രയേ അവര്‍ ചിന്തിച്ചോളൂ..
മരുപ്പച്ച എന്ന് കേട്ടിട്ടില്ലേ? ആക്ച്വലി അതാണ് സംഭവം .....റിട്ടേര്ഡ് പ്രൊഫസര്‍ മാരുടെ അടുത്താണ് കൊച്ചു ട്യുഷന് പോകണതെങ്കില്‍ പിന്നെ എല്ലാം ആയി എന്നാണ് എല്ലാരുടേം ചിന്താ.. എവിടെയാ ട്യുഷന്‍ന്നു ചോദിച്ചാല്‍ നമുക്കും ഇത്തിരി അഹങ്കാരം ആണു പറയുമ്പോള്‍..

ഒരിക്കലും ഞാന്‍ അവര്‍ എടുക്കുന്ന ക്ലാസുകള്‍ ചീത്ത ആണെന്ന് പറയില്ലാ..നല്ല ക്ലാസുകള്‍ ... ഏതു പൊട്ടനും മനസിലാകുന്ന രീതിയില്‍ ഉള്ള ക്ലാസുകള്‍..

ഇനി വീണ്ടും ഫലിതങളിലേക്ക് തന്നെ വരാം..
ഞായര്‍ ആഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും ട്യുഷന്‍ ഉണ്ട്.. രാവിലെ എന്നും 6 മണിക്ക് പോകുന്ന കാര്യം പറഞ്ഞല്ലോ... ഇനി സായാഹ്നംങളിലെ യാത്ര വിവരണം

4ആകുമ്പോള്‍ കോളേജിലെ ക്ലാസ്സ് തീരും പിന്നെ പാതാള ഭൈരവന്റെ വീട്ടിലേക്ക് ഓട്ടം ആണ്...
4.15നു ആണ് അവിടെ ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.. പാതാള ഭൈരവന്‍ എന്ന് കേട്ടു ഞെട്ടണ്ട .. കണ്ടാല്‍ നമ്മുടെ ഇന്നസെന്റ് ഇല്ലേ
അങ്ങേരെ പോലെ ഇരിക്കും.. തൃശൂര്‍ ആണ് മൂലകുടുംബതിന്റെ കുറ്റി.ഈ കോളേജില്‍ ജോലി കിട്ടിയപ്പോള്‍ സാര്‍ കുറ്റി പാലക്കാടേക്ക് മാറ്റി കുത്തി. ഒരു അഞ്ചടി പൊക്കം കാണും.അകെലെനിന്നു നോക്കിയാല്‍ തല ഒരു നല്ല മരുഭൂമിയാണ് .. പക്ഷെ അടുത്തെത്തുമ്പോള്‍ മനസിലാകും നമുക്കു തെറ്റിയതാണെന്ന്. മരുഭൂമിയില്‍ നെല്‍കൃഷി ഇറക്കിയപോലെ അങ്ങിങ്ങു കറുത്ത കളറില്‍ എന്തോ ഒരു സാധനം ആ ഊഷര ഭൂമിയില്‍ ഉണ്ട് ....അതിനെ മുടി എന്നൊക്കെ വിളിക്കാന്‍ പറ്റുമോ ആവോ? ഉണങ്ങിയ വൈക്കോല്‍ എന്ന് പറയാം അല്ലാതെ എന്താ?
ആ സാര്‍ എല്ലാ കുട്ടികളും വരാന്‍ വേണ്ടി 4.20 വരെ കാക്കും.പിന്നീട് അന്നത്തെ കുശലാന്വേഷണങ്ങള്‍ നടത്തും . എനിട്ടെ ക്ലാസ്സ് തുടങ്ങൂ.പിന്നെ തലേദിവസം എന്തെങ്കിലും എക്സാം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കേടു തീര്‍ത്തു പേപ്പര്‍ തരും .

അദേഹം വളരെ നല്ല മനുഷ്യന്‍ ആണ്. ഒരിക്കലും വീട്ടിലേക്ക് വിളിക്കില്ല പേപ്പര്‍ തരുന്ന കൂടത്തില്‍ ഒരു കുറിപ്പും കൂടി തരും. നമുക്കുള്ളത് അല്ല അച്ഛനുള്ള പാര്‍സല്‍ ആണ്
TO MR.ചന്ദ്ര ശേഖര കുറുപ്പ്
മൈ നമ്പര്‍ ഇസ് 00467787889 കാള്‍ മി അറ്റ്‌ 9.10pm .

സമയത്തില്‍ മാറ്റം വരരുതു. അത് സാര്‍ ഒരിക്കലും ഇഷ്ടപെടുന്ന ഒരു കാര്യം അല്ല.നമ്മുക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അദേഹം നമ്മള്‍ കുട്ടികളെ ഒരിക്കലും നേരെ നോക്കി ചീത്ത പറയില്ല.വെറുതെ അന്നത്തെ ക്ലാസ്സിനിടയില്‍ ചോദിക്കും
"അല്ല പാര്‍വതി താന്‍ ഏതു സ്കൂളിലാ പഠിച്ചതെന്നാ പറഞ്ഞതു ?"
ഞാന്‍ സ്കൂളിന്റെ പേരു പറയും .
"ഹൊ ഞാന്‍ മറന്നു "
"തനിക്ക് രസതന്ത്രത്തിനുsslcക്ക് എത്ര ആയിരുന്നു മാര്‍ക്ക്?"
ഞാന്‍. . 48.
"നൂറിലോ? അന്പതിലോ? "
അന്‍പതില്‍..
"ശെരിയാണല്ലോ ഞാന്‍ മറന്നു"..

"താന്‍ നോട്ട് എഴുതി തീര്‍ക്ക് "..
ഞാന്‍ നോട്ട് എഴുതാന്‍ തിരിയുമ്പോള്‍ സാര്‍ വീണ്ടും ചോദിക്കും
"അല്ല അവിടെ sslc പരീക്ഷയുടെ ചെക്കിന്ഗ് ഒക്കെ എങ്ങനെയാ നല്ല സ്ട്രിക്ട് ആണോ?"
അതെ..
"അല്ല തന്റെ പേപ്പറുകള്‍ കുറെ ഞാനും കാണുന്നതല്ലേ? അതുകൊണ്ട് ചോദിച്ചതാ...താന്‍ നോട്ട് എഴുതിക്കോ ".

വീണ്ടും ഞാന്‍ എഴുതാന്‍ തിരിയുംപോളെക്കും സാറ് വീണ്ടും
"അല്ല സത്യം പറ ആര തനിക്ക് വേണ്ടി sslc പരീക്ഷ എഴുതിയത്.?"
ഞാന്‍ അതിന് ഒന്നും പറയില്ല . ഒന്നു ചിരിച്ചു കാണിക്കും .

എനിക്കുള്ളത് ഇത്രയുമേ ഉള്ളു.. ഇനി ഉള്ളത് അച്ഛനാണ് .എന്റെ അച്ഛന്‍ നല്ല യോഗം ഉള്ള ആള്‍ ആണ്.
ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുള്ള കുറിപ്പ് കൊടുക്കും .ആ നമ്പര്‍ അച്ഛന്‍ ഫോണില്‍ കുത്തും .പിന്നെ അങ്ങേത്തലക്കല്‍ നിന്നു ആവശ്യത്തിനു കിട്ടിക്കോളും .അച്ഛന്‍ അങ്ങോടോന്നും പറയുന്നതു ഞാന്‍ കേട്ടിട്ടില്ല. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്ത് അച്ഛന്‍ പറയും അപ്പൊ ശെരി സാറേ ഇനി എന്നാണ് പരീക്ഷ ഉള്ളത് അതിന്റെ പേപ്പര്‍ കിട്ടിമ്പോള്‍ തീര്‍ച്ച ആയും ഞാന്‍ വിളിച്ചേക്കാം . സാറും ആയുള്ള സംഭാഷണത്തെ പറ്റി ഒരു വാക്കും അച്ഛന്‍ എന്നോട് പറയാറില്ല . പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അച്ഛനറിയാം . എന്റെ ചക്കര അച്ഛന്‍ .

6.,15 വരെ ആണ് ട്യുഷന്‍ സമയം.. സാറിന്റെ വീട്ടില്‍ നിന്നു ബസ്സ്
സ്റ്റോപിലേക്ക് ഏതാണ്ട് 10 മിനിറ്റു ഓടണം.. ബസ് സ്റ്റോപ്പില്‍ ചെന്നു പ്രൈവറ്റ് ബസ് പിടിച്ചു കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ 6.30nte ബസ്സ് എന്നെ കത്ത് നില്‍ക്കുന്നുണ്ടാകില്ല.. പിന്നെ 7 ആകുന്നതു വരെ അവിടെ സ്റ്റാന്‍ഡില്‍ നിക്കണം... 7nte ബസ് എപ്പോളും 7.15ne പുറപ്പെടൂ .. അവസാന ട്രിപ്പ്‌ ആയതുകൊണ്ട് അങ്ങനെ ആണ്.. ഞാന്‍ എന്റെ സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഏകദേശം 7.45 ആയിട്ടുണ്ടാകും .. അച്ഛന്‍ എന്നെ നോക്കി ബസ്സ് സ്റ്റോപ്പില്‍ നില്ക്കും .. വീട്ടില്‍ എത്തുമ്പോള്‍ 8.15 .. എല്ലാവര് അത്താഴത്തിനു ഇരിക്കുമ്പോള്‍ ഞാന്‍ വൈകുന്നേരത്തെ ചായയും ചോറും ഒരുമിച്ചു കഴിക്കും.. അല്ലാതെ എന്തു ചെയ്യാന്‍.. ഇവെനിന്ഗ് ബാച്ചിലെ കുട്ടികളുടെ എല്ലാം വീട് അവിടെ അടുത്ത് തന്നെ ആണ് .. അതുകൊണ്ട് എല്ലാവര്‍ക്കും വേഗം വീട്ടില്‍ എത്താം.. പക്ഷെ എനിക്ക് മാത്രം പണി..

കുളിയും കഴിഞ്ഞു അത്താഴവും കഴിഞ്ഞു നോക്കുമ്പോള്‍ സമയം 10 ആയിട്ടുണ്ടാകും..
10nu പഠിക്കാന്‍ ഇരിക്കും അത് മാത്രമെ ഓര്‍മ കാണൂ.. ഇടയ്ക്ക് എപ്പോളെങ്കിലും അമ്മ വന്നു എന്റെ മോളെ ഇരുന്നു ഉറങ്ങാതെ കടന്നുറങ്ങാന്‍ പറയും .. അപ്പൊ പാതി ബോധത്ത്ല്‍് കട്ടില്‍ കിടന്നുറങ്ങും..5nu അലാറം വെച്ചു കിടക്കും .. പിന്നെ ആരെങ്കിലും വന്നു ഓഫ് ചെയ്തു ചീത്ത വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കും,., പിന്നെ രാവിലെ പോകാനുള്ള ഓട്ടം സ്റ്റാര്‍ട്ട് ചെയ്യും.. സത്യം പറഞ്ഞാല്‍ പഠനം ഗോവിന്ദാ... ഉറക്കം ഗോവിന്ദാ... ഭാവി ഗോവിന്ദാ...
...

Wednesday, March 11, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ _ഭാഗം (1)

അഗ്രി ഗേറ്റുകളില്‍ വരാത്ത എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ രീപോസ്റ്റു ചെയ്യുകയാണ്.. ചുമ്മാ ഒരു രസത്തിന് .. വായിക്കത്തവര്‍ക്ക് വേണ്ടി..



അങ്ങനെ
പാറു പുതിയ കോളേജില്‍ എത്തി ..... നുറ്റീഇരുപതില്‍് കൂടുതല്‍ കുട്ടികള്‍ ഉള്ള ഒരു ക്ലാസ്സ് ആയിരുന്നുഅത്...
ക്ലാസ്സില്‍ പതിനെട്ടു പെണ്‍കുട്ടികളും ബാക്കി ആണ്‍കുട്ടികളും ആയിരുന്നു.. ഫസ്റ്റ്ഗ്രൂപ്പ് ക്ലാസ്സില്‍ എല്ലാം ഇതാണ്അവസ്ഥ.. ഗണിതശാസ്ത്രത്തോട്‌ അത്രമേല്‍ അഭിനിവേശം ഇല്ലാത്ത ആരും ഇങ്ങോട്ട് വരില്ല.. ഇന്നത്തെപതിനൊന്നും പന്ത്രണ്ടും ക്ലാസ്സ് അല്ല ഞാനീ പറയണത്.. പ്രീ ഡിഗ്രി നിലവിലുള്ള കാലം ആണ്.... നേരെ തിരിച്ചുസെക്കന്റ് ഗ്രൂപ്പില്‍ പോയാല്‍ മൂന്നോ നാലോ ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളും ആയിരിക്കും..

നേരത്തെ ഞാന്‍ പഠിച്ച സ്കൂളില്‍ നിന്നും തികച്ചും വ്യത്യസ്തം ആയ അവസ്ഥ.. എന്റെ ക്ലാസ്സില്‍ എല്ലാവരും 10th ലെ
വെക്കഷന് തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് ചേര്ന്നു ... ആദ്യദിവസമെ ക്ലാസ്സില്‍ വന്നത് എടുത്താല്‍ പോങ്ങില്ലാത്തകെട്ട് പുസ്തകങ്ങളും ആയി ആണ്..

ആരോട് പറയാന്‍.. പത്തിലെ മാര്‍ക്ക് വെച്ച് നോക്കുമ്പോള്‍ ക്ലാസ്സില്‍ ഉള്ള കുട്ടികളില്‍ വലിയ കുഴപ്പം ഇല്ലാത്ത മാര്‍ക്ക് പാറുവിനുണ്ട്... പക്ഷെ പാറുവിനു എന്ട്രന്‍സ് കോച്ചിംഗ്ഓ അതുകൂട്ടു യാതൊരു അലമ്പ് പരിപടിയേം പറ്റിഅറിയത്തുകൂടി ഇല്ലാത്ത കാലം... പക്ഷെ പുതിയ കോളേജില്‍ എന്തായാലും തന്നത്താന്‍ ഇരുന്നുള്ള പഠിപ്പ്നടക്കില്ലെന്ന് ബോധ്യമായി ... വീട്ടില്‍ വിവരം അറിയിച്ചപോള്‍ കോളേജിന്റെ അടുത്ത് തന്നെ ഉള്ള ഒരു ട്യൂഷന്‍സെന്റെറില്‍ ട്യൂഷന് ചേര്ത്തു.. പിന്നെ അച്ഛന്‍ അടുത്ത വണ്ടി പിടിച്ചു എന്ട്രന്‍സ് കോച്ചിംഗ് കൊടുക്കുന്ന ഏറ്റവുംപ്രമുഖസ്ഥലത്തെക്കു എന്നോകൊണ്ട് പറന്നു.. ദൈവാനുഗ്രഹം അല്ലാതെ എന്ത് പറയാന്‍ അവിടുത്തെ സീറ്റ് എല്ലാംപിള്ളേരെ കൊണ്ടു നിറഞ്ഞിരിക്കുന്നു ... അച്ഛന്‍ വണ്ടി വിട്ടത് വേറെ എങ്ങോട്ടും അല്ല സക്ഷാല്‍് പ്രോഫെസര്‍ പിസി തോമസ് സാറിന്റെ അടുത്തേക്കാണ്‌.. പക്ഷെ അവിടുത്തെ കോച്ചിംഗ് വളരെ നേരത്തെ തുടങ്ങും .. ഞങ്ങള്‍എത്തിയപ്പോഴേക്കും അവിടെ കോച്ചിംഗ് ഒക്കെ ഒരു വഴി എത്തി.. ക്രാഷ് കോഴ്സിന് ചേരാനുള്ള അവസരം തന്നു..
പട്ടിയുടെ കൈല്‍ മുഴുവന്‍്തേങ്ങാ കിട്ടിയ അവസ്ഥയാണ്‌ കോളേജ് ജീവിതം തന്നെ.. കൂടെ വെറുതെ എന്തിനാക്രാഷ് കോഴ്സ് എന്ന ഒരു തേങ്ങക്കുല കൂടി കാശു മുടക്കി വാങ്ങുന്നത് ..അച്ഛനോട് പറഞ്ഞു വേണ്ട ലോങ്ങ് ടെംകോച്ചിംഗ് അല്ലെങ്കില്‍ വേണ്ട നമുക്കു തിരികെ പോകാം എന്ന്... അങ്ങനെ ഞങ്ങള്‍ പാലക്കാടേക്കു തിരിച്ചു വണ്ടികേറി... പിന്നെ അങ്ങോട്ടേക്ക് രണ്ടു വര്‍ഷത്തേക്ക് എനിക്കു യാതൊന്നും ഓര്‍മയില്ല...

മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രീകം ആയിരിക്കുമെന്ന് ആരോ പണ്ടു സിനിമയില്‍പറഞ്ഞിട്ടുണ്ട്... പക്ഷെ എന്റെ കാര്യത്തില്‍ കുറ്റബോധം പോയിട്ട് സ്ഥലകാല ബോധം പോലും രണ്ടു വര്‍ഷത്തേക്ക്ഉണ്ടായില്ല...
എങ്ങിനെ എങ്കിലും കോളേജിലെ പഠിപ്പ് ഒന്നു തീര്നാല്‍ മതി എന്ന ചിന്ത .... അപ്പോളെക്കും ചേച്ചിമാരും ചേട്ടനുംഎല്ലാം ജോല്യൊക്കെ ആയി ദൂരെ സ്ഥലങ്ങളില്‍ ആയി... പാറു അച്ഛന്റേം അമ്മേടേം കൂടെ വീട്ടിലും.. പാറുന്റെമുത്തശി പാറു നാലില്‍ പഠിക്കുമ്പോള്‍ മരിച്ചു പൊയീ.. അത് ആദ്യം പറയാന്‍ വിട്ടു പൊയീ...
രണ്ടു വര്ഷം ഓടിയതിനു കൈയും കണക്കും ഇല്ല...'
ട്യൂഷന് ചേര്‍ന്നതോടെ സമയതിനെല്ലാം മാറ്റം വന്നു... രാവിലെ 7nu ട്യൂഷന്‍ ഉണ്ട് എല്ലാദിവസവും.. കോളേജ്കഴിഞ്ഞു പോകണം ട്യൂഷന്‍ ക്ലാസ്സിലേക്ക്.. രാവിലെ എട്ടരയുടെ ബസ്സു കോളേജ് ബസ്സാണ് .. അത് ബുസ്റൊപില്‍നിന്നു കയറിയാല്‍ കോളേജില്‍ കൊണ്ടു വന്നു വിടും.. വേറെ ഒന്നും അറിയനില്ല.. പക്ഷെ ട്യൂഷന് പോകുന്ന സമയത്തുകോളേജ് ബസ്സ് ഇല്ല ...അതുകൊണ്ട് പാലക്കാടു സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്സ് മാറി കേറണം... കേരള സര്ക്കാരിന്ടെവണ്ടിയില്‍ കന്സേഷന്‍് കാര്ഡ് ഉണ്ട്.. പക്ഷെ പ്രൈവറ്റ് ബുസുകര്‍
കന്സേഷന്‍് തരില്ല... അവരുടെ വായില്‍ ഉള്ളസര്‍വവിധ ഹരിതമലയാളവും പേറിയാണ് രാവിലുത്ത്തെ യാത്ര.. വീട്ടില്‍ നിന്നും 6nu ഇറങ്ങിയലെ 6.30 ആകുമ്പോള്‍ ബസ്ട്സ്ടൊപ്പില്‍് എത്തൂ ...ദൈവം അനുഗ്രഹിച്ചു 6.30nte ബസ്സ് 6.10 തൊട്ടു എപ്പോള്‍ വേണമെങ്കിലുംപ്രതീക്ഷിക്കാം.. ചിലപ്പോള്‍ 7nte ബസിനു കൂട്ട് ആയിയും വരും ...ചിലപ്പോള്‍ ഇല്ലാതായെന്നും വരം.. ഒന്നും നമ്മുടെകൈയില്‍ അല്ലല്ലോ.. എല്ലാം സര്ക്കരിന്ടെ കയ്യില്‍ ആണ്.. ഭരണം നാളെ കൈല്‍ ഉണ്ടോ എന്നറിയാത്തഅവസ്ഥായാണ് സര്ക്കാരിന്റെ.... പിന്നെ ആണ് ചടാക്കു സര്‍ക്കാര്‍ വണ്ടികളുടെ കാര്യം.......

അതുകൊണ്ട് നമ്മള്‍ പിള്ളേര് ക്ലാസ്സില്‍ എത്താന്‍ എന്തായാലും ഒരു 10 മിനിട്ട് വൈകും... ഒരിക്കലുംഅറിഞ്ഞുകൊണ്ട് വൈകുന്നതല്ല..
പക്ഷെ അവിടുത്തെ അധ്യാപകര്‍് നല്ലവര്‍ ആയതുകൊണ്ട് ഒരു അരമണിക്കൂര്‍ പുറത്തും കൂടി നിര്‍ത്തും.. പിന്നെപുറത്തു നിന്നു അകത്തു നടക്കുന്ന ക്ലാസിന്റെ നോട്ട് എഴുതിയിരിക്കണം അല്ലെങ്കില്‍.. അരമണികൂര്‍് കഴ്തിഞ്ഞുംക്ലാസ്സില്‍ കയറ്റില്ല... അടച്ചിട്ടിരിക്കുന്ന ക്ലാസ്സിന്ടെ പുറത്തുനിന്നു എന്ത് നോട്ട് എഴുതാന്‍...?....സര്‍ ബോര്‍ഡില്‍എഴുതി തന്നത് പോലും നേരെപാടിനു എഴുതാന്‍ അറിയാത്ത ഞാന്‍..നോട്ട് എഴുതി ക്ലാസ്സില്‍ കയറാന്‍.. നോ വേ.. ..സൊ അന്നേദിവസം നോ നോട്ട് നോ ക്ലാസ്സ്..
പുറത്തു തന്നെ ശരണം...

അന്ന് ക്ലാസ്സ് കഴിഞ്ഞു പോകുന്നതിനു മുന്പ് നോട്ട് കമ്പ്ലീറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരം നോട്ട് സാറിനെ കാട്ടി ഒപ്പിട്ടു വാങ്ങിയിട്ടേ വീട്ടില്‍ പോകാവൂ ... വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു നേരെ പോകേണ്ടത് മറ്റൊരു പാതാള ഭൈരവന്റെ അടുത്തേക്കാണ്‌ ... അപ്പൊ ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യം കോളേജിലെ ക്ലാസ്സ് ഹൌര്‍ ഇരുന്നു ഇതു അങ്ങട് എഴുതുക.. ഭാഗ്യം ഉണ്ടെങ്കില്‍ ക്ലാസ്സ് എടുക്കുന്ന ടീച്ചര്‍ ലൈബെററിയ്ല്‍് പോയിരുന്നു നോട്ട് കമ്പ്ലീറ്റ് ചെയ്യാന്‍ അവസരം തരും.. വേറെ ഒന്നും അല്ല ഗെറ്റ് ഔട്ട് അടിക്കും .. ക്ലാസ്സ് ഹൌറില്‍ വേറെ പണിക്കു പോയതിനു.. എന്താ പറയുക .. കടലിന്റെം ചെകുത്ത്താന്റെം നടുക്ക്.. .. ഇതിനിടായില്‍് ക്ലാസ്സില്‍ നിന്നുഗെറ്റ് ഔട്ട് അടിച്ച് ഇറങ്ങി പോകുന്നത് പ്രിന്സി കണ്ടാല്‍.. പിന്നെ ഒരു പ്രേമ ലേഖനം അങ്ങേര്‍ക്കു എഴുതി കൊടുക്കണം..ഇനി മുതല്‍ ക്ലാസ് ഹൌറില്‍ അതാതിന്റെ നോട്ട് മാത്രമെ എഴുതൂ എന്നും പറഞ്ഞു .. എന്ത് ചെയ്യാന്‍ വിധി .. ഇനി പ്രിന്‍സി
പിടിക്കാതെ
ലൈബെററിയ്ല്‍് ചെന്നാല്‍ നിധിക്ക് കാവല്‍ നില്ക്കുന്ന പണ്ടാരക്കാലന്‍ ലൈബ്രേറിയന്‍് കോളേജിലെ തിരിച്ചറിയല്‍ കാര്ഡ് വാങ്ങി കീശയില്‍ വെയ്ക്കും എന്നിട്ട് ക്ലാസ്സ് ടീച്ചറിനു കൊടുക്കും.. മൊത്തം പുലിവാല്‍.. പടയെ പേടിച്ചു പന്തളതെത്ത്തിയപ്പോള്‍ അവിടെ ഗ്രനെഡ് ആക്രമണം എന്ന് പറഞ്ഞ അവസ്ഥ..
ഈ പറയുന്ന എല്ലാ ശിക്ഷാവിധികളിലൂടെയും കടന്നു പോകാനുള്ള അവസരം ഈശ്വരെന്‍മാര്‍ എനിക്ക് തന്നു എന്ന സന്തോഷ വാര്‍ത്ത ഈ തരുണത്തില്‍് നിങ്ങളെ അറിയ്ക്കുന്നു...

പിന്നെ നെക്സ്റ്റ് ശിക്ഷ.

ഇതു പക്ഷെ ഇത്തിരി കടന്ന കൈ ആയി പോയി എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്കും മനസിലാകും.

ഞാന്‍ ഒരിക്കല്‍ ലേറ്റ് ആയപ്പോള്‍ ക്ലാസ്സില്‍ പോകാതെ ട്യൂഷന്‍ കട്ട് ചെയ്തു നേരെ കോളേജില്‍ പോയി ... എന്തായാലും പുറത്ത് നില്‍ക്കുന്നതിലും ഭേദം ആണല്ലോ എവിടെ എങ്കിലും ഇരിക്കുന്നതെന്ന് ഓര്ത്തു....അത്രയേ ഓര്ത്ത്തോളൂ... പക്ഷേ ഫസ്റ്റ് ഹൗര്‍ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അച്ഛന്‍
ദാ കോളേജില്‍ വന്നിരിക്കന്നു ... ഞാന്‍ ഓര്‍ത്തു... "ആരെങ്കിലും തട്ടി പോയോ?"
അല്ലാതെ എന്നെ കാണാന്‍ ഇപ്പൊ കോളേജില്‍ വരണത് എന്തിനാണപ്പാ ? .. രാവിലെ അല്ലെ ഞാന്‍ അവിടെ നിന്നു പോന്നത്.. എന്നെ കാണാന്‍ അത്ര കൊതിയോന്നും വേണ്ടല്ലോ? വൈകുന്നേരം വീട്ടിലോട്ടു തന്നെ അല്ലെ ചെല്ലുന്നത് .. അത്രയും ആലോചിച്ചപ്പൊളേക്കും .എന്നെ പുറത്തേക്ക് വിളിപ്പിച്ചു.. നേരെ കാന്റീന്റെ അടുത്ത്‌ കൊണ്ടു പൊയ് നാലു ചീത്ത ....രാവിലെ ട്യൂഷന്‍ പോകാത്തതിന്. ആര് പറഞ്ഞു കൊലച്ചതിഅച്ഛനോട്ഞാന്‍ ചോദിച്ചു? നിന്റെ സര്‍ അല്ലാണ്ട് ആര്.. അങ്ങേരു വിളിച്ചു പറഞ്ഞു അബ്സെന്റ്റ് ആണ്.. കാരണംഎന്തെന്ന്.. ഹി ഹി ഹി ഞാന്‍ പെട്ടു പൊയ്..ദൈവം സഹായിച്ചു അതികം നുണ പറയാന്‍ അവസരം ഉണ്ടാക്കാതെ അച്ഛന്‍ കാര്യംപറഞ്ഞു..അല്ലെങ്കില്‍ നുണക്കും കൂടി കിട്ടിയേനെ... ഇനി ട്യൂഷന് പോകണമെങ്കില്‍ പേരന്റ്റുമായി ചെല്ലണം .. അന്ന് അടുത്ത രണ്ടു അവറും കട്ട് ചെയ്തു നേരെ മാങ്ങതലയന്‍ സാറിന്റെ വീട്ടിലേക്ക് അച്ചനെകൊണ്ട് പൊയ്.. ദാ അവിടെ ചെന്നപ്പം കോളേജ് കട്ട്ചെയ്തുവന്നതിനു അച്ഛനും കിട്ടി ... ഹി ഹി ഹി .. അച്ഛന്‍ പറഞ്ഞു എന്റെ ബാക്കി മക്കടെ സാറുംമാരാരും ഇതുവരെഅച്ഛനെ ചീതവിളിച്ചിട്ടില്ല.. ഞാന്‍ ആയിട്ട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാക്കി കൊടുത്തു എന്ന്.. പക്ഷെ അച്ഛന്‍
വന്നപ്പോള്‍ ഉള്ള ദേഷ്യം സാറിന് കണ്ടു കഴിഞ്ഞപ്പോള്‍ കണ്ടില്ല..അച്ഛന്‍ പുറത്തിറങ്ങിയ സമയം എന്നോട് ചോദിച്ചു
പുള്ളിടെ ക്ലാസ്സിലാണോ മോളെ ഞാന്‍ ട്യൂഷന് ചേര്‍ത്തതെന്ന്.. .. .

ഞാന്‍ മനസ്സില്‍ ചിരിച്ചു.. സാറിന്റെ വീട്ടില്‍ നിന്നു ഇറങ്ങി അച്ഛന്‍ നേരെ അവിടെ കണ്ട ബൂത്തിലേക്ക് പൊയ്.. എന്നിട്ട് അമ്മയെ വിളിച്ചു.. പാറു ക്ലാസ്സില്‍ ഉണ്ടായിരുന്നു വേറെ ഏതോ കുട്ടി ആണ് അബ്സേന്റ്റ് സാറ് നമ്പര്‍തെറ്റി വിളിച്ചതാണ് എന്നെല്ലാം പറഞ്ഞു.. എന്നിട്ട് ഇനിയെങ്കിലും നീ കിടന്ന കിടപ്പ് കിടക്കാതെ എഴുന്നേറ്റു പോയിവല്ലതും കഴിക്കാന്‍ പറഞ്ഞു,.. കാര്യങ്ങളുടെ അവസ്ഥ എനിക്കു നന്നായി മനസിലായി.. അച്ഛന്‍ പറഞ്ഞു പാറുനോട്നീ മിണ്ടിക്കോ എന്ന് പറഞ്ഞു എനിക്കു ഫോണ്‍ തന്നു .. ഞാന്‍ അമ്മേ എന്ന് വിളിച്ചപ്പം ഒരു കരച്ചില്‍ മാത്രമാണ്അങ്ങേത്തലക്കല്‍ നിന്നു കേട്ടത്.. എന്റെ മോളെ എന്ന് ഒരു ദീന സ്വരവും .. ഞാന്‍ പറഞ്ഞു ഞാന്‍ ക്ലാസ്സില്‍പോയിരുന്നെന്നും സാറിന് ആളുമാറി വീട്ടില്‍ വിളിച്ചതാണെന്നും എല്ലാം.. അമ്മകരഞ്ഞു വേഗം വീട്ടില്‍ വരാന്‍പറഞ്ഞു.. അച്ഛന്‍ എന്നെയും കൂട്ടീ നേരെ വീട്ടിലേക്കാണ് പോയത് പോകുന്നവഴി ക്ലാസ്സിലെ എല്ലാ അവസ്ഥയുംഞാന്‍ അച്ചന് വിശദം ആയി പറഞ്ഞു കൊടുത്തു. എല്ലാ കാര്യങ്ങളും അച്ചന് മനസിലായി.. എന്നെ കണ്ടതോടെഅമ്മയുടെ സങ്കടം ഒക്കെ
മാറി.." കാലമാടന്റെ തലയില്‍ ഇടിത്തീ വിഴട്ടെ".. "ആ ദുഷ്ടനെ പെരുംപാമ്പു വിഴുങ്ങട്ടെ" എന്ന് വേണ്ട വായില്‍ വന്ന എല്ലാ അനുഗ്രഹങ്ങളും അമ്മ മാന്യ അദേഹത്തിന് ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.. പിന്നീട് ഫോണ്‍ വിളികളുടെ ഒരു ഘോഷയാത്ര ആയിരുന്നു.. എല്ലാവര‌ും പേടിച്ചു.. കോളേജില്‍ പോയ കൊച്ചിനെകാണാനില്ല.. പേടിക്കാതിരിക്കുമോ? ദൈവം സഹായിച്ചു നാട്ടുകാര്‍ അറിഞ്ഞില്ല.. കേരളത്തിന് പുറത്തുള്ള ബന്ധുജനങ്ങള്‍ മാത്രമെ അറിഞ്ഞുള്ളു..... കാരണം അമ്മക്ക് ലോക്കല്‍ നമ്പര്‍ ഒന്നും അറിയില്ലാ.. എസ് ടി ഡി യും എസ് ഡി യും മാത്രമെ അറിയൂ എന്ന് അച്ഛന്‍ ഫോണ്‍ ബില്‍ വരുമ്പോള്‍ കളിയാക്കാറുള്ള കാര്യം വിത്ത് പ്രൂഫ് അമ്മതെളിയിച്ചു .. "അമ്മയെ സമ്മതിക്കണം" .. മാസത്തെ ഫോണ്‍ ബില്ല് കണ്ടു അച്ഛന്‍ നെഞ്ചത്ത് കൈ വെച്ച്പറഞ്ഞു..
അടുത്ത ദിവസം രാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ പോയി ബസ്സ് അന്നും കിട്ടിയില്ല.. പത്ത് മിനിറ്റു ലേറ്റ് ആയി ക്ലാസ്സില്‍എത്തി ... അന്നും എന്നെ ലേറ്റ് ആയ മട്ടുകുട്ടികല്‍ക്കൊപ്പം ക്ലാസിനു വെളിയില്‍ നിര്‍ത്തി ... പക്ഷെ അച്ഛനും എന്റെകൂടെ പോന്നിരുന്നു .. ഞാന്‍ പുറത്ത് നില്ക്കുന്നത് കണ്ടുകൊണ്ടു അച്ഛനും മാറി നിന്നു.. അര മണിക്കൂര്‍ കഴിഞ്ഞു ക്ലാസ്സില്‍കയറാന്‍ അനുവാദം തന്നു..
അച്ഛനെ സര്‍ കണ്ടില്ല .. എന്തോപറഞ്ഞു സാര്ഞങ്ങളെ കളിയാക്കി ...
.. അച്ഛന്‍ സാറിന്റെ അടുത്ത് നിന്നും എന്നെതിരിച്ചു കൊണ്ടു വന്നു അതോടെ എന്റെ ട്യൂഷന്‍ അവസാനിച്ചു .....അതോടെ ഫിസിക്സ് ക്ലാസ്സിന്‌ ശുഭ പരിയവസാനം ................

Saturday, March 7, 2009

A day away from the crowd



A day away from the crowd


The sun rose slowly as we rode

Yes, we were early on the road

The morning breeze flowed gently

And the smog faded silently


The journey was easy and fast

And we reached that very spot

Some people were already waiting

While some kept us on looking


Then we climbed aboard the boat

And started our voyage to the root

Through the shallow water and swaying palms

To the lonely island far off the banks


Children played and adults enjoyed

In the small island life moved

The food was good and tasty

And so we were all very hasty


Some others moved to the banks

And hid themselves in their hanks

Bottles of toddy were soon emptied

And some of them were unsteadied


Hubby jumped into the river

His friend proved a great diver

The swimming race was a surprise

And with pride he won the prize


Games continued amidst the tea

And we waited eagerly to see

Who the ideal couple amongst us was

And what the lucky ones has


Tapioca, puttu and fish curry

Plates were emptied in a hurry

We were half an hour before schedule

But the people did keep their cool


As sun down went in the west

And all were thinking of rest

I thought of the ancient mariner

While the red glare shined on the river


“Water water everywhere!”

Every drop tasty and we drank

This was a day to enjoy

And we spent the times with joy


A day different from all days

Said the smile on my friend’s face

Lovely was this getaway journey

To the island beautiful and lovely


Friday, March 6, 2009

അമ്മേ! എനിക്കും ആ ചെമന്ന വണ്ടി കാണണം

എന്നോട് എന്റെ അമ്മ എപ്പോളും പറയുന്ന ഒരു ഡയലോഗ് ഉണ്ട്, എനിക്ക് അഞ്ചു മക്കളുണ്ട് അതില്‍ നാല്എണ്ണത്തെ വളര്‍ത്തി വലുതാക്കിയത് അമ്മപോലും അറിഞ്ഞട്ടില്ലാ.. അതിന്റെ എല്ലാം കേടും തീര്‍ക്കാന്‍ ഈശ്വരന്‍അറിഞ്ഞു കൊടുത്തതാണ് എന്നെ എന്ന്.. അമ്മ അത് പറയുമ്പോള്‍ അച്ഛനോ അതോ അമ്മാവന്‍മാരോ ചേച്ചിമാരോആരെങ്കിലും ഇതു കേട്ടാല്‍ ചിരിക്കുന്ന ഒരു ചിരി ഉണ്ട് ഈശ്വരാ!!!!!!!!!!! എല്ലാവരും അനുഭവിച്ച അവസ്ഥ എനിക്ക്കൂടി ചിന്തിക്കാന്‍ പറ്റുന്നില്ലാ...

എന്റെ ഇത്രയും കാലത്തെ ജീവിതത്തിനു ഇടയ്ക്ക് എന്നെ കൊണ്ടു പോകാത്ത അമ്പലങ്ങളോ , പള്ളികളോ ഇല്ലാകേരളത്തില്‍ മാത്രം അല്ല ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ . പക്ഷെ എനിക്ക് വലിയ ഓര്മയൊന്നു ഇല്ല .എന്നെകൈകാര്യം ചെയ്യാന്‍ എല്ലാ ദൈവങ്ങളെയും അച്ഛനും അമ്മയും കൂട്ട് പിടിച്ചു.എങ്ങും ഒരു എത്തും പിടിയും കിട്ടാതെഅച്ഛനും അമ്മയും എന്നെ കൊണ്ടു അലഞ്ഞു,വലഞ്ഞു,തുലഞ്ഞു . കാരണം വേറെ ഒന്നും അല്ല ഞാന്‍ ഒരു മഹാസംഭവം ആയിട്ടാണ് എന്റെ ബാല്യം കഴിച്ചു കൂട്ടിയത് .

അതിന്റെ ഏകദേശം എല്ലാ രൂപങ്ങളും മനസിലാക്കാന്‍ എന്റെ തലയും നെറ്റിയും കയ്യും വായിലെ പല്ലുകളും ഇപ്പോളുംവളഞ്ഞിരിക്കുന്ന വലതുകയ്യിലെ തള്ള വിരലും എല്ലാം മാത്രം മതി. സോറി ഇതൊക്കെ കെട്ട് ഞാന്‍ ഒരു വികലാംഗആണെന്ന് തെറ്റിധരിക്കരുതു .ആയിരുന്നെന്കില്‍ ഇപ്പോള്‍ കഥയൊക്കെ ഞാന്‍ എഴുതുമായിരുന്നോ? ഇതെല്ലാം അച്ഛനും അമ്മയും അനുഭവിച്ച ടെന്ഷനുകളുടെ ഒരു ബാക്കി പത്രം മാത്രം ആണ്.. ഇപ്പോളും മുറിപാടുകള്‍ കാണുമ്പൊള്‍ എനിക്ക് ഊഹിക്കാം അവരനുഭവിച്ച അവസ്ഥകള്‍.

എന്റെ ഓര്‍മയില്‍ ഇല്ല എങ്കിലും ആറു വയസിനിടയില്‍ രണ്ടു തവണ മരണത്തിന്റെ കയ്യില്‍ നിന്നും എങ്ങനെയോഒക്കെ എന്നെ അച്ഛനും അമ്മയും കരഞ്ഞു വിളിക്കുന്നത് കേട്ടു ഈശ്വരന്മാര്‍ മടക്കി കൊടുത്തതാണ്. ഇപ്പോള്‍ഇതൊക്കെ ആലോചിക്കുമ്പോള്‍ ആരോ അഭിനയിച്ച കോമഡി സിനിമ കണ്ടപോലെ തോന്നണു..

പക്ഷെ ഇതിനിടയില്‍ ഞാന്‍ ഒപ്പിച്ച കുറെ വേറെ തല്ലുകൊള്ളിത്തരങ്ങളും ഉണ്ട് ..അതിലോന്നാകാം ഇന്നെത്തെപോസ്റ്റ്...

ഞാന്‍ എപ്പോളും അമ്മേടേം അച്ഛന്റേം കൂടെ മാത്രമെ നടക്കൂ.. അവരെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാന്‍എനിക്ക് പറ്റില്ലായിരുന്നു.. അതുകൊണ്ട് അച്ഛനും അമ്മയും എവിടെ പോയാലും എന്നെ കൂട്ടാതെ പോകില്ലാ. അമ്മേടെ കൂടല്ലാതെ ഞാനും എങ്ങും നില്‍ക്കില്ല.. അമ്മേടെ വീട്ടിലൊന്നും ഞാന്‍ ഇത്രയും കാലത്തിനിടക്ക്നിന്നട്ടില്ലാ. ഒരിക്കല്‍ മാത്രം അമ്മേടെ വീട്ടില്‍ നിന്നു അത് ഞാന്‍ ഒരു പോസ്റ്റ് ആയി പിന്നെ എഴുതാം ..അമ്മേടെപല്ലു കാട്ടാന്‍ ഡോക്ടറുടെ അടുത്ത് പോകുമ്പോള്‍ ഞാന്‍ ദേഹത്ത് അള്ളി പിടിച്ചു കടക്കും .. താഴെ ഇറങ്ങുക കൂടി ഇല്ല ..
.. ഡോക്ടര്‍ സൂചി ഒക്കെ കാട്ടി പേടിപ്പിച്ചാലും ഞാന്‍ അമ്മേടെ ദേഹത്ത് നിന്നു ഇറങ്ങില്ല.. എന്ത്ചെയ്യാനാ. അങ്ങനെ ഒരു ജന്മം ആയിപ്പോയി ഞാന്‍ .

എനിക്ക് നാല് വയസോക്കെ ഉള്ളപ്പോള്‍ ആണ് .. തറവാട്ടിലെ അമ്മാമക്ക് അസുഖം കൂടി മരിക്കാന്‍ കിടക്കുന്നു.. അപ്പോ അച്ഛനും അമ്മയും കാണാന്‍ പോയപ്പോള്‍ എന്നെ കൂടെ കൊണ്ടു പോയില്ല . അവിടെ അമ്മാമ അത്ര മോശംഅവസ്ഥയിലാണ് കിടക്കണത് . ഞാന്‍ അത് കണ്ടാല്‍ പേടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു എന്നെ കൂട്ടാതെഅവര്ക്കു പോകേണ്ടി വന്നു.. എന്നെ നോക്കാന്‍ ചേച്ചിമാരെ ഏല്‍പ്പിച്ചിട്ടാണ്‌ അവര്‍ പോയത് . കരയിപ്പിച്ചാല്‍നല്ലത് കിട്ടും എന്ന ഭീഷണി മുഴക്കിയാണ് അച്ഛനും അമ്മയും ആദ്യമായി സാഹസിത്തിനു മുതിര്‍ന്നത് .

അവര്‍ പോയി. എനിക്ക് അമ്മേം അച്ഛനും എന്നെ കൂട്ടാതെ പോയതിന്റെ ദു:ഖം വാക്കുകളില്‍ പറയാന്‍ പറ്റില്ലാ. (കാരണം അതിപ്പോളും അങ്ങനെ തന്നെയാ.. അത് കൊണ്ടു എന്റെ പഴയ ഫീലിങ്ങ്സും എനിക്ക് മനസിലാക്കാം).

അവര്‍ പോയപ്പോ മുതല്‍ ഞാന്‍ തുടങ്ങിയ മോങ്ങല്‍ ആണ്. ഉച്ച ആയപ്പോഴും കരഞ്ഞു കൊണ്ടു നടക്കുകയാണ് .
അത് കണ്ടിട്ട് എന്റെ മൂത്ത സഹോദരങ്ങള്‍ക്ക്‌ ഹാപ്പി ജാമിന്റെ പരസ്യത്തില്‍ പറയുന്ന അവസ്ഥ ആണ് .. "സന്തോഷം കൊണ്ടു അവര്ക്കു( എനിക്ക്) ഇരിക്കാന്‍ വയ്യാ". എന്റെ പുറകെ നടന്നു അവര്‍ എന്നെ അച്ഛനുംഅമ്മയും കൂടെ കൂട്ടാത്തതിന്റെ ആഘോഷം നടത്തി കൊണ്ടിരുന്നു.. അച്ഛനും അമ്മയും ഇല്ലാത്തപ്പോള്‍ മാത്രമെഅവര്ക്കു എന്തെങ്കിലും എന്നോട് പറയാന്‍ അവസരം കിട്ടു. അവര് തിരിച്ചു വരുന്ന ഏകദേശ സമയം മുന്‍കൂട്ടി കണ്ടുഎന്തെങ്കിലും ഒരു മിഠായി തന്നു സോപ്പിടാം എന്ന പ്ലാനില്‍ എന്റെ സഹോദര ജന്മങ്ങള്‍ എന്നെ കളിയാക്കികൊന്നു... .

അവര്ക്കു കളിയാക്കിയാല്‍ മതിയല്ലോ. എന്റെ വിഷമം എനിക്കല്ലേ അറിയൂ . ഉച്ചക്ക് ഒരു റൌണ്ട് കരച്ചില്‍ ഒക്കെതോര്‍ന്നു കഴിഞ്ഞപ്പോള്‍ ചേച്ചി ചോറ് വിളമ്പി തന്നു. ഉണ്ണാന്‍ ചെന്നപ്പോള്‍ വീണ്ടും കളിയാക്കി എനിക്ക് സങ്കടംവന്നു. എല്ലാരും ചോറുണ്ടിട്ട് കിടന്നുറങ്ങി..അടുത്ത റൌണ്ട് കണ്ണീര്മഴ പെയ്യിച്ചിട്ടു ഞാനും തളര്‍ന്നുറങ്ങി...പക്ഷെഎന്തോ ഞാന്‍ പെട്ടന്ന് ഉണര്‍ന്നു. അമ്മ കൂടെ ഇല്ലാത്തത് കൊണ്ടായിരിക്കും. തലയിണക്ക് എത്രത്തോളം അമ്മആവാന്‍ കഴിയും? കുറച്ചു കഴിഞ്ഞു ഞാന്‍ എണീറ്റ്‌ തനിയെ പുറത്തേക്ക് പോയി.. അവരെല്ലാം അപ്പോഴും നല്ല ഉറക്കംആയിരുന്നു.

വീടിന്റെ അടുത്ത് ഒരു പൊട്ടക്കുളം ഉണ്ട് .. മൊത്തം പായല്‍ കൊണ്ടു മൂടി കിടക്കുന്ന ഒരു പൊട്ടകുളം. ഞാന്‍എങ്ങനെയോ നടന്നു അവിടെ എത്തി..അവിടെ നിന്നു എന്തോ കാണിക്കുന്നതിന് ഇടയില്‍ എന്റെ ചെരുപ്പ് ഒരെണ്ണംവെള്ളത്തില്‍ പോയി.. ഞാന്‍ ചെരുപ്പ് എടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി കുളത്തില്‍ കരയില്‍ നിന്നു.. എന്റെ തോര്‍ത്തും ഒരു ചെരുപ്പും അവിടെ കിടന്നു.


കുറെ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കുറെ അധികം ആളുകള്‍ വരുന്നതും .. പോകുന്നതും എല്ലാം കണ്ടു. ചേച്ചിമാരെആരെല്ലാമോ വഴക്ക് പറയുന്നതും ഇടയ്ക്ക് അമ്മയുടെ കരച്ചിലും എല്ലാം കേള്ക്കം.. .എന്താണ് സംഭവം എന്ന്മനസിലായില്ല. ഞാന്‍ തൊഴുത്തിന്റെ മുകളില്‍ വയ്ക്കൊലില്‍ കിടക്കുമ്പോള്‍ ഇതെല്ലം കേള്‍ക്കുന്നുണ്ട്‌ ... ചെരുപ്പ്പോയ പേടിയും പിന്നെ എന്നെ കൂട്ടാതെ പോയ വാശിയും കാരണം ഞാന്‍ മുകളില്‍ തന്നെ ഇരുന്നു.. താഴെ അത്രയുംആളുകളുടെ ഇടയില്‍ ചെന്നു ചെരുപ്പ് പോയത് പറഞ്ഞാല്‍ അച്ഛന്‍ വഴക്ക് പറഞ്ഞാലോ എന്ന പേടിയും എനിക്കുണ്ട് . ഞാന്‍ എന്തായാലും അവിടെ തന്നെ ഇരുന്നു. അപ്പോള്‍ നോക്കിയപ്പോള്‍ ഒരു പോലീസ് ജീപ്പ് വന്നു. എനിക്ക്പോലീസുകാരെ ഭയകര പേടി ആയിരുന്നു അത് കൊണ്ടു ഇറങ്ങാന്‍ വേണ്ടി എടുത്തു വച്ച കാല്‍ പിന്നോട്ട് വച്ചു. കുറെകഴിഞ്ഞപ്പോള്‍ ഒരു വലിയ ചെമന്ന വണ്ടി ഭയങ്കര ഒച്ചയില്‍ വന്നു ..എല്ലാവരും വണ്ടി വന്നപ്പോള്‍ കുളത്തിലേക്ക്ഓടി..അപ്പോളാണ് എനിക്ക് മനസിലായത് അവിടെ എന്തോ വലിയ സംഭവം നടക്കുന്നുണ്ട് എന്ന്.. ഇനിയുംഇരുന്നാല്‍ എന്റെ ക്ഷമ നശിക്കും. ഞാന്‍ പതിയെ തൊഴുത്തിന്റെ മുകളില്‍ നിന്നു ഇറങ്ങി .

എല്ലാവരും അങ്ങോടു പോയി.. ഞാനും പുറകെ ചെന്നു . അപ്പൊ അമ്മയെ താങ്ങി കൊണ്ടു അമ്മാവന്‍ പതിയെപോകുന്നുണ്ട്.. ഞാന്‍ ഒറ്റ കരച്ചില്‍ "അമ്മേ എന്നേം കൊണ്ടുപോണം അമ്മേ! എനിക്കും ചെമന്ന വണ്ടികാണണം . അമ്മ രാവിലേം എന്നെ കൊണ്ടു പോയില്ല.. ഇപ്പോളും കൊണ്ടു പോണില്ലാ. ഞാന്‍ മിണ്ടൂലാഅമ്മയോട്."
അമ്മ ഞെട്ടി തിരിഞ്ഞു നോക്കി . ദാ വെള്ളത്തില്‍ ചാടി ചത്തു പോയ കൊച്ചു നില്ക്കുന്നു . അമ്മ ഓടി വന്നു എന്നെഎടുത്തു കവിളത്ത് മാറി മാറി ഉമ്മ തന്നു.. അമ്മാവന്‍ എന്നെയും എടുത്തു കൊണ്ടു കുളത്തിന്റെ അവിടേക്ക് ഓടി . അവിടെ ചെന്നപ്പോള്‍ ഒരു വലിയ ആള്‍കൂട്ടം. ഞാന്‍ തല പൊക്കി അങ്ങോട്ട് തന്നെ ശ്രദ്ധിച്ചു അമ്മാവന്റെ തോളില്‍. നാശം ആളുകളുടെ ഇടയില്‍ കൂടെ ഒന്നും കാണാനും പറ്റുന്നില്ല . പോലീസുകാരും നാട്ടുകാരും എല്ലാം വട്ടം കൂടിനില്ക്കുന്നു. അച്ഛന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നില്ക്കുന്നു. ഏട്ടന്മാര്‍ തറയില്‍ ഇരിക്കുന്നു. വെള്ളത്തില്‍ ആളുകള്‍മുങ്ങുന്നതിന്റെ ശബ്ദം കേള്ക്കാം. അതില്‍ ആരോ പറഞ്ഞു..ചെരുപ്പ് കിട്ടി പക്ഷെ ബോഡി ഇല്ല.
അമ്മാവന്‍ പതിയെ എന്നെ അച്ഛന്റെ അടുത്ത് കൊണ്ടു ചെന്നു. അച്ഛന്‍ എന്നെ കണ്ടിട്ട് മനസിലായില്ല . പിന്നെ ഒരുഞാട്ടലോടെ ഉറക്കെ വിളിച്ചൂ..
എന്റെ പാറൂ!!!!!!! എന്റെ കുഞ്ഞെന്ന്...
എല്ലാരും തിരിഞ്ഞു നോക്കി. പിന്നെ എന്താ അവിടെ സംഭവിച്ചതെന്ന് ഓര്‍മയില്ല.

കുറെ കഴിഞ്ഞപ്പോള്‍ മുങ്ങി കൊണ്ടിരുന്ന ആളുകള്‍ വന്നു അച്ഛനോട് കാശ് വാങ്ങി കൊണ്ടു പോകുന്നത് കണ്ടു. ചുവന്നവണ്ടിയില്‍ കയറി അവര്‍ പോയപ്പോള്‍ എനിക്ക് ടാറ്റാ തന്നു. എനിക്ക് ഒന്നും മനസിലായില്ല. വണ്ടി എന്തിന്വന്നെന്നോ അവിടെ എന്തായിരുന്നു പ്രശ്നം എന്നോ. കാലം കടന്നു പോയപ്പോള്‍ മനസിലായി അന്നത്തെ സംഭവം ഒന്നു കൂടെ ഞങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ എന്റെ സ്ഥാനം ഊട്ടിയുറപിച്ചു എന്ന്. ഗ്രാമത്തില്‍ആദ്യമായി ഫയര്‍ ഫോര്സും ഫയര്‍ എന്‍ജിനും വന്നത് ഞാന്‍ കാരണം ആണത്രേ!! പിന്നീട് ഇന്നു വരെ ശാന്തസുന്ദരമായ ഗ്രാമത്തിലൂടെ കടന്നു പോയതല്ലാതെ അവിടെക്കായിട്ടു ഒരു ഫയര്‍ എഞ്ചിന്‍ വന്നിട്ടില്ല...എന്റെ ഓരോകാര്യങ്ങളെ... ഗ്രാമത്തില്‍ അങ്ങനെ മറ്റൊരു വടക്കന്‍ പാട്ടുണ്ടായി അതിലെ നായിക ഞാന്‍ ആയിരുന്നു

ഏട്ടന്മാര്‍ക്കും ചേച്ചിമാര്ക്കും കിട്ടിയതിന്റെ കഥ ഞാന്‍ പറയണില്ല . നല്ലത് കിട്ടി.. എനിക്ക് എന്റെ വെള്ളത്തില്‍പോയ ചെരിപ്പും കിട്ടി.ഫയര്‍ ഫോര്സുകാര്‍ വരേണ്ടി വന്നു എന്ന് മാത്രം. പിന്നീട് ഒരിക്കലും അച്ഛനും അമ്മയുംഎന്നെ ആരെയും ഏല്‍പ്പിച്ചിട്ട് എങ്ങും പോയിട്ടില്ല .